തിരുവനന്തപുരം: പ്രവാസി മലയാളികളില്‍ നിന്ന് ധനസമാഹരണം ലക്ഷ്യമിട്ട് മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശപര്യടനത്തിന്. 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്.
ലോകകേരളസഭയില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം കേരള വികസനവും പ്രവാസികളുടെ പങ്കാളിത്തവുമായിരുന്നു. പുനര്‍നിര്‍മാണത്തിനുളള ധനസമാഹരണ യജ്ഞത്തില്‍ ലോകകേരളസഭയുടെ പ്രതിനിധികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ കൂടി സഹകരണത്തോടെയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തുന്നത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അനുകൂലനിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.
സമുദ്രനിരപ്പില്‍ താഴെ കിടക്കുന്ന കുട്ടനാട് മേഖലയുടെ പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍ഡിന്റെ സാങ്കേതിക സഹായം കേരളം തേടിയിരുന്നു. അക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടുകയും അതിന് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: