തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. അവിടെ നിന്ന് വൈകിട്ട് നാലുമണിക്ക് ശേഷം കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും.
തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി തിരുവനന്തപുരത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
എന്നാൽ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12.50നാണ് മരണം സംഭവിച്ചത്. അപകടത്തില്‍ ഏകമകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: