Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശം അവസാന പന്തോളം; ഏഷ്യാകപ്പില്‍ ഏഴാം മുത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 03:44 am IST
in Sports

ദുബായ്: ആവേശം ആര്‍ത്തിരമ്പിയ ഏഷ്യാകപ്പ് കലാശപോരാട്ടത്തിന്റെ അവസാന പന്തില്‍ വിജയം കുറിച്ച് ഇന്ത്യ. ഇത് ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഇന്ത്യ നേടിയത്. 

അവസാന പന്ത് വരെ ആവേശവും ആകാംക്ഷയും തുടിച്ച മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം കൈവിട്ടേക്കുമോ എന്നു പോലും തോന്നി. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് പുറത്ത് പോയി തിരിച്ചെത്തി ബാറ്റു ചെയ്ത  കേദാര്‍ ജാദവിന്റെ വീരോചിത പ്രകടനം ഇന്ത്യക്കു വിജയം സമ്മാനിച്ചു.  അവസാന പന്തില്‍ കേദാര്‍ വിജയ റണ്‍ നേടിയതോടെയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: ബംഗ്ലാദേശ്- 48.3 ഓവറില്‍ 222 ന് പുറത്ത്. ഇന്ത്യ- 50 ഓവറില്‍ ഏഴിന് 223

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയതെങ്കിലും അഞ്ചാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഇന്ത്യന്‍ നിരയെ സമ്മര്‍ദത്തിലാഴ്‌ത്തി. അഞ്ചാം ഓവറില്‍ നാസ്മുല്‍ ഇസ്ലാം എറിഞ്ഞ നാലാമത്തെ പന്തില്‍, ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമിലായിരുന്ന ധവാന്‍ 15 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. പിന്നീട് കളിക്കാനിറങ്ങിയ അമ്പാട്ടി റായിഡുവിന് സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 

രോഹിത് ശര്‍മ നേരിട്ട റൂബല്‍ ഹുസൈന്റെ പന്ത് നാസ്മുല്‍ ഇസ്ലാം ക്യാച്ചെടുത്തതോടെ ഇന്ത്യന്‍ നായകനും പുറത്തായി.  67 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ മഹേന്ദ്ര സിങ്ങ് ധോണിയും 61 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നുള്ള പടുത്തുയര്‍ത്തിയ 54 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് വീണ്ടും വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ച് ഓവറിനിടയില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് ഇറങ്ങിയ  കേദാര്‍ ജാദവ് ( 23), രവീന്ദ്ര ജഡേജ (23 നോട്ടൗട്ട്), ഭുവനേശ്വര്‍ കുമാര്‍ (21) എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

കുല്‍ദീപ് യാദവിന്റെയും കേദാര്‍ ജാദവിന്റെയും മികച്ച ബൗളിങ് പ്രകടനത്തിലൂടെയാണ് ബംഗ്ലാ കടുവകളെ 48.3 ാം ഓവറില്‍  222 എന്ന ചെറിയ സ്‌കോറില്‍ ഇന്ത്യ പിടിച്ചുകെട്ടിയത്. ഏകദിനത്തിലെ കന്നി സെഞ്ചുറി നിറവില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസ് 121 റണ്‍സ് നേടിയെങ്കിലും തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു വലിയ സ്‌കോര്‍ എന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല.

48 റണ്‍സ് എടുത്ത നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 87 പന്തില്‍ നിന്ന് 121 റണ്‍സ് എടുത്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസാണ്  മാന്‍ ഓഫ് ദ മാച്ച്. ലിട്ടണ്‍ ദാസിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ ധവനാണ് മാന്‍ ഓഫ് ദ സീരിസ്.ഇതിനു മുന്‍പ് 1984, 1988, 1990, 1995, 2010, 2016 എന്നീ വര്‍ഷങ്ങളിലും കിരീടം ചൂടിയിട്ടുള്ള ഇന്ത്യ തന്നെയാണ് ഏഷ്യാകപ്പ് കിരീട നേട്ടത്തില്‍ ഒന്നാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

Kerala

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി
India

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

News

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

News

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പുതിയ വാര്‍ത്തകള്‍

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.