തിരുവനന്തപുര : ഡിസ്റ്റിലറികള്‍ അനുവദിച്ചത് സംസ്ഥാനത്ത് തൊഴിലവസരം വര്‍ധിപ്പിക്കാനും വരുമാനവര്‍ധനയ്ക്കും വേണ്ടിയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. അഴിമതി ആരോപണവുമായി പ്രതിപക്ഷം ഇറങ്ങിത്തിരിച്ചത് അന്യസംസ്ഥാന മദ്യലോബികളെ സഹായിക്കാന്‍വേണ്ടിയാണ്. മൂന്ന് ബ്രൂവറികളും ഒരു ബ്ലെന്‍ഡിംഗ്, കോമ്പൗണ്ടിംഗ് ആന്‍ഡ് ബോട്ട്ലിങ് യൂണിറ്റും നിയമവും ചട്ടങ്ങളും പാലിച്ചുമാണ് അനുവദിച്ചത്.
1999 സെപ്തംബര്‍ 29ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് പുതുതായി ഡിസ്റ്റിലറികള്‍ക്കും ബോട്ട്ലിംഗ് യൂണിറ്റുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്. പ്രസ്തുത ഉത്തരവില്‍ ബ്രൂവറികളെക്കുറിച്ച് പരാമര്‍ശമില്ല. വിശദമായ പഠനത്തിനും പരിശോധനകള്‍ക്കുംശേഷമാണ് 2017 ജൂണില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് ബ്രൂവറികളും യുഡിഎഫ് ഭരണകാലത്താണ് അനുവദിച്ചത്. എല്‍ഡിഎഫിന്റെ മദ്യനയം തിരഞ്ഞെടുപ്പ്വേളയില് വ്യക്തമാക്കിയതാണ്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: