സൂറിച്ച്: ഫിഫ ലോക ഇലവനില്‍ ലോക ചാമ്പ്യന്മാരായ ്രഫാന്സിന്റെ മൂന്ന് താരങ്ങള്‍ ഇടംപിടിച്ചു. അതേസമയം ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍, ഫ്രാന്‍സിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ്, ലോക ഫുട്ബോളര് പട്ടികയില്‍ മൂന്നാമതെത്തിയ ഈജിപ്റ്റിന്റെ മുഹമ്മദ് സാല എന്നിവര്‍ക്ക് ലോക ഇലവനില്‍ സ്ഥാനമില്ല.
റൊണാള്‍ഡീഞ്ഞോയും മൈക്കല്‍ ബെല്ലാക്കുമാണ് ലോക ഇലവനെ പ്രഖ്യാപിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും എത്താതിരുന്നതിനാല്‍ ട്രോഫി റൊണാള്‍ഡീഞ്ഞോയും ബെല്ലാക്കും ഏറ്റുവാങ്ങി.
ടീം: ഡേവിഡ് ഡി ഗിയ (ഗോള്‍കീപ്പര്‍), ഡാനി ആല്‍വേസ്, മാഴ്സെലോ, സെര്‍ജിയോ റാമോസ്, റാഫേല്‍ വാര്‍നെ, ഈഡന് ഹസാര്‍ഡ്, എന്‍ഗോളോ കാന്റേ, ലൂക്കാ മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംപാപ്പെ, ലയണല്‍ മെസ്സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: