തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മെത്രാന്‍ സമിതി. അതേസമയം ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് വേദനാജനകമാമെന്ന് കെ സി ബി സിയും പ്രതികരിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് സഭയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണം സഭ എതിര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിനൊടുവിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ സമരം സഭയ്‌ക്ക് എതിരാണെന്നും കെ സി ബി സി വ്യക്തമാക്കി.
















