തിരുവന്തപുരം: ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ തയാറാക്കിയ പുസ്തകം ‘അടല്‍ജി എന്ന വിസ്മയം’ ബുധനാഴ്ച മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പ്രകാശനം ചെയ്യും.
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്‌യുടെ സ്തുത്യര്‍ഹമായ രാഷ്‌ട്രീയ-ഭരണ രംഗങ്ങളിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് പുസ്തകം. വൈകിട്ട് 5.30ന് തിരുവന്തപുരം പ്രസ്‌ക്ലബ്ബില്‍ ചേരുന്ന പ്രകാശന ചടങ്ങില്‍ രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, കെ. സുരേഷ് കുറുപ്പ് എംഎല്‍എ, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം എന്നിവര്‍ പങ്കെടുക്കും.
















