Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പിനെ കുടുക്കിയത് സ്വന്തം മൊഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:46 am IST
in Kerala

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആദ്യം ദിവസം  ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഹാജരായത് ആത്മവിശ്വാസത്തോടെയായിരുന്നു. തനിക്ക് പോലീസിന്റെ ചോദ്യം ചെയ്യലുകളെ നേരിടാന്‍ സാധിക്കുമെന്നും തനിക്ക് സുരക്ഷിതമായി മടങ്ങി പോകാമെന്നും കരുതി. ആദ്യ ദിവസം ചോദ്യം ചെയ്തപ്പോള്‍ പോലീസിന്റെ ചോദ്യങ്ങളോട് നിഷേധാത്മകമായിട്ടാണ് മറുപടി നല്‍കിയതും. മാത്രമല്ല ചോദ്യങ്ങളെ തന്റെ പക്കലുള്ള രേഖകളും ചിത്രങ്ങളും ഉപയോഗിച്ച് നേരിടാനും ശ്രമിച്ചു.തന്റെ ഭാഗം പഠിപ്പിച്ച് വിട്ടതു പോലെ പറയാന്‍ തുടങ്ങിയപ്പോള്‍ ചോദ്യാവലിയുണ്ടെന്നും അതനുസരിച്ച്  പറഞ്ഞാല്‍ മതിയെന്നും പോലീസ് അറിയിച്ചു. ഇതനുസരിച്ച് ചോദ്യം ചെയ്യല്‍ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ബിഷപ്പ് പതറാന്‍ തുടങ്ങി. തെളിവുകള്‍ ഓരോന്നായി പുറത്തെടുത്താണ് ബിഷപ്പിന്റെ വാദങ്ങളുടെ മുന അന്വേഷണ സംഘം ഒടിച്ചത്. 

അറസ്റ്റിലേക്ക് നയിച്ച തെളിവുകള്‍ 

 കന്യാസ്ത്രീയുടെ പരാതിക്ക് കാരണം അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമായിരുന്നുവെന്നാണ് ബിഷപ്പിന്റെ വാദം. ആദ്യം പീഡനം നടന്ന 2014 മെയ് 5ന് കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന വാദവും നിരത്തി. പകരം തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്നാണ് വാദം.

അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡന വിവരം തുറന്ന് പറഞ്ഞതായി പോലീസ് കണ്ടെത്തി. ഇക്കാര്യം പറഞ്ഞ  പുരോഹിതരുടെ  മൊഴി പോലീസ് ശേഖരിച്ചു. തൊടപുഴ മുതലക്കോടം മഠത്തില്‍ ബിഷപ്പ് വന്നിട്ടില്ലെന്നും പോലീസ് മനസിലാക്കി. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീയുടെ മൊഴിയാണ് പോലീസിന് നിര്‍ണായകമായത്. അന്ന് ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് അവര്‍ മൊഴി നല്‍കി. കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലോക്കേഷന്‍ , മഠത്തിലെ സന്ദര്‍ശക ഡയറി എന്നിവയും നിര്‍ണ്ണായകമായി. 

കത്തുകള്‍  തെളിവായി 

മിഷണറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്ധര്‍ രൂപത ഇടപെടാറില്ലെന്ന് വാദിച്ച ബിഷപ്പിന് എതിരായത് അദ്ദേഹം അയച്ച് കത്തുകളായിരുന്നു.  എന്നാല്‍ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ച തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് മദര്‍ജനറലിന് രണ്ടു തവണയായി അയച്ച കത്തുകള്‍ പോലീസിന് പിടിവള്ളിയായി.

ഒടുവില്‍ ഒന്നും ഓര്‍മ്മയില്ല 

ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ എല്ലാ പ്രതിരോധവും തകര്‍ന്നപ്പോള്‍ കന്യാസ്ത്രീയെ അറിയില്ല, ഓര്‍മ്മയില്ല എന്നീ വാദങ്ങള്‍ മാത്രമെ  ഉണ്ടായിരുന്നുള്ളു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ഒരുമിച്ച് ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ പുറത്തു വിട്ട് അവസാനത്തെ വാദവും പോലീസ് തകര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.