കോലാലമ്പൂര്‍: മലേഷ്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം ലീ ചോങ്ങ് വീയ്‌ക്ക് അര്‍ബുദം ബാധിച്ചതായി മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അറിയിച്ചു.
മൂക്കില്‍ അര്‍ബുദം ബാധിച്ച ലീ ചോങ്ങ് വീ തായ്‌വാനില്‍ ചികിത്സയിലാണ്. രോഗം പ്രാരംഭ ഘട്ടത്തിലാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇതോടെ വീയുടെ ആരോഗ്യത്തെക്കുറിച്ച് ആഴ്ചകളായി നിലനിന്നിരുന്ന അഭ്യൂങ്ങള്‍ക്ക് അറുതിയായി.
മൂന്ന് തവണ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ താരമാണ് ലീ ചോങ്ങ് വീ . മുപ്പത്തിയഞ്ചുകാരനായ വീയുടെ കായിക ജീവിതത്തിന് അര്‍ബുദം തിരിച്ചടിയാകും. 2016 ലെ റിയോ ഒളിമ്പിക്‌സിലാണ് ചോങ് വീ മത്സരിച്ചത്. അന്ന് ഫൈനലില്‍ ചോങ് വീ ചൈനയുടെ ചെന്‍ ലോങ്ങിനോട് തോറ്റു.
2014 ലെ ലോക ചാമ്പ്യന്‍ഷിപ്പിനിടയ്‌ക്ക് ചോങ് വീ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി. ഇതോടെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കുമെന്ന് പലരും കരുതി. പക്ഷെ വീ ശക്തമായി തിരിച്ചുവന്നു.
















