Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ നീന്തല്‍ ; സജന് വീണ്ടും ഡബിള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 05:12 am IST
in Sports

തിരുവനന്തപുരം: 72-ാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ സൂപ്പര്‍നീന്തല്‍ താരം സജന്‍ പ്രകാശിന് ഒരു ദിവസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഡബിള്‍ സ്വര്‍ണം. രണ്ടും റെക്കോഡ് തിളക്കത്തോടെ. ആദ്യ ദിവസം റെക്കോഡ് ഡബിള്‍ നേടിയ സജന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് റെക്കോഡ് സ്വര്‍ണം തികച്ചു. കേരളത്തിന് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ലഭിച്ചതും നാല് സ്വര്‍ണം.

ഇന്നലെ നാല് റെക്കോഡുകളാണ് പിറന്നത്. ഇതോടെ മൂന്നു ദിനങ്ങളിലായി 14 ദേശീയ റെക്കോഡുകളാണ് പിറന്നത്.  ഇന്നലെ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലായിരുന്നു സാജന്‍ ദേശീയ റെക്കോഡോടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണം നീന്തിയെടുത്ത്. പിന്നാലെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും റെക്കോഡ് സ്വര്‍ണം തികച്ചു. ആദ്യ ദിനം 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 200 മീറ്റര്‍ മെഡ്‌ലേയിലുമായിരുന്നു സജന്റെ റെക്കോഡ് ഡബിള്‍. 

400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 3:54.93 സെക്കന്‍ഡില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചപ്പോള്‍ പഴങ്കഥയായത് 2014-ല്‍ മഹാരാഷ്‌ട്രയുടെ സൗരവ് സാങ്‌വേക്കര്‍ സ്ഥാപിച്ച 3:56.17 സെക്കന്‍ഡ്. സാജനൊപ്പം നീന്താനിറങ്ങിയ സൗരവിന് അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ദല്‍ഹിയുടെ കുശാഗ്ര റാവത്ത് വെള്ളിയും സ്വിമ്മിങ് ഫെഡറേഷന്‍ താരം ആര്യന്‍ മകീജ വെങ്കലവും നേടി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ 53.46 സെക്കന്‍ഡിലാണ് സജന്‍ റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സജന്‍ തന്നെ സ്ഥാപിച്ച 53.83 സെക്കന്‍ഡ് സമയമാണ് ഇന്നലെ  തിരുത്തിയത്. റെയില്‍വേയുടെ സുപ്രിയ മൊഡാല്‍ വെള്ളിയും കര്‍ണാടകയുടെ അവിനാഷ് മണി വെങ്കലവും നേടി. 

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഫ്രീസ്‌റ്റൈല്‍ നിന്തലില്‍ മത്സരിക്കാനിറങ്ങിയ റിച്ച മിശ്ര ഇന്നലെ ട്രിപ്പിള്‍ സ്വര്‍ണം തികച്ചു. വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 17:41.76 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് റിച്ച ട്രിപ്പിള്‍ തികച്ചത്. തോളെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ നാല്് വര്‍ഷമായി റിച്ച ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ വിക ദുഗര്‍ വെള്ളിയും കര്‍ണാടകയുടെ കുശി ദിനേഷ് വെങ്കലവും നേടി. കഴിഞ്ഞ ദിവസം 400 മീറ്റര്‍ മെഡ്‌ലേയില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ റിച്ച മിശ്ര 200 മീറ്റര്‍ മെഡ്‌ലേയിലും സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ മാന പട്ടേലിനാണ് സ്വര്‍ണം. കര്‍ണാടകയുടെ സുവാന സി. ഭാസ്‌കര്‍ വെള്ളിയും ബംഗാളിന്റെ സൗബിത്രി മൊന്‍ഡാല്‍ വെങ്കലവും നേടി. മാനയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. 

പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വന്തം റെക്കോഡ് തിരുത്തിയ ശ്രീഹരി നടരാജന്‍ റെക്കോഡ് ഡബിള്‍ തികച്ചു. ഇന്നലെ 2:02.37 സെക്കന്‍ഡിലാണ് ശ്രീഹരി റെക്കോഡോടെ പൊന്നണിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സ്ഥാപിച്ച സ്വന്തം റെക്കോഡായ 2:03.89 സെക്കന്‍ഡാണ് കര്‍ണാടകയുടെ മിന്നും താരം തിരുത്തിയത്. കഴിഞ്ഞ ദിവസം 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. 

വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വിമ്മിങ് ഫെഡറേഷന്‍ താരം ത്രിഷ കര്‍ഹാനിഷിന് സ്വര്‍ണം. ഹരിയാനയുടെ ദിവ്യ സതിജ വെള്ളിയും കര്‍ണാടകയുടെ ദാമിനി കെ. ഗൗഡ വെങ്കലവും നേടി. വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സിമ്മിങ് ഫെഡറേഷന്റെ കെനിഷ ഗുപ്ത 26.62 സെക്കന്‍ഡില്‍ നീന്തിയെത്തി വേഗമേറിയ താരമായി. ബിഹാറിന്റെ മഹിസേത്—രാജ് വെള്ളിയും റെയില്‍വേയുടെ അവന്തിക ചവാന്‍ വെങ്കലവും നേടി. 

4-50 മീറ്റര്‍ മിക്‌സഡ് ഫ്രീസ്‌റ്റൈലിലാണ് മറ്റൊരു റെക്കോഡ്. സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടീം 1:40.00 സെക്കന്‍ഡിലാണ് റെക്കോഡോടെസ്വര്‍ണം നേടിയത്. റെയില്‍വേ വെള്ളിയും കര്‍ണാടക വെങ്കലവും നേടി. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ റെയില്‍വേ സ്ഥാപിച്ച 1:41.54 സെക്കന്‍ഡ് സമയമാണ് ഫെഡറേഷന്‍ ടീം തിരുത്തിയത്. വനിതകളുടെ 4-200 ഫ്രീസ്‌റ്റൈലില്‍ കര്‍ണാടക സ്വര്‍ണവും തമിഴ്‌നാട് വെള്ളിയും സ്വിമ്മിങ് ഫെഡറേഷന്‍ വെങ്കലവും നേടി.

കേരളം മൂന്നാമത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ പോയിന്റ് നിലയില്‍ കര്‍ണാടക കുതിപ്പ് തുടരുകയാണ്. ആറു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവും നേടിയ കര്‍ണ്ണാടകയക്ക്് 143 പോയിന്റുണ്ട്. 

ഫെഡറേഷനാണ് 131 പോയിന്റുമായി രണ്ടാം സ്ഥനത്തുള്ളത്. ആറു സ്വര്‍ണവും മൂന്നുവെള്ളിയും അഞ്ച് വെങ്കലവുമാണ് ഫെഡറേഷന്റെ സമ്പാദ്യം. പോയിന്റ് നിലയില്‍ റെയില്‍വേ മൂന്നാം സ്ഥാനത്താണെങ്കിലും  മെഡല്‍ വേട്ടയില്‍ നാലു സ്വര്‍ണവുമായി കേരളമാണ് മൂന്നാമത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.