അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാന് വിജയലക്ഷ്യം 258 റണ്‍സ്. ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്ഹസ്മത്തുള്ള ഷാഹിദിയുടെ മികവില്‍ അമ്പത് ഓവറില്‍ ആറു വിക്കറ്റിന് 257 റണ്‍സ് എടുത്തു. ഷാഹിദി 97 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 118 പന്ത് നേരിട്ട ഷാഹിദി ഏഴ് ബൗണ്ടറി നേടി.
ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനും ഷാഹിദിയും നാലാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിചേര്‍ത്തു. അസ്ഗര്‍ 56 പന്തില്‍ 67 റണ്‍സ് അടിച്ചെടുത്തു. അഞ്ച് സിക്സറും രണ്ട് ഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. റഹ്മ്ത്ത് ഷാ 36 റണ്‍സ് നേടി.
പാക്കിസ്ഥാന്റെ മുഹമ്മദ് നവാസ് പത്ത് ഓവറില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: