കൊച്ചി: കലൂരില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ ഷീബയ്‌ക്ക് ഏറ്റത് 18 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 16 എണ്ണം നെഞ്ചിലും ഇരുതുടകളിലും ഓരോന്നു വീതവുമാണ് കുത്തേറ്റിരിക്കുന്നത്. ഇവരെ കൊലപ്പെടുത്തിയ ഷീബയുടെ ഭര്‍ത്താവും പ്രതിയുമായ ആലപ്പുഴ ലെജനത്ത് വാര്‍ഡ് വെളിപ്പറമ്പില്‍ സഞ്ജു സുലാല്‍ സേട്ട് (39) എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഭാര്യയേയും ഭാര്യാ മാതാവിനെയും കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇയാളുടെ കൈപ്പത്തിക്ക് പരുക്കേറ്റിരുന്നു. ഇന്ന് ശസ്ത്രക്രിയയ്‌ക്കു വിധേയനാക്കും. പരിക്ക്ക്ക് ഭേദമായ ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളുവെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
ഗള്‍ഫില്‍ നിന്നും മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയ സഞ്ജുവിനോട് ഷീബയെ കുറിച്ച് സുഹൃത്ത് പറഞ്ഞതുകേട്ടുണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കലൂര്‍ എസ്ആര്‍എം റോഡിലുള്ള കുടുംബവീട്ടില്‍ ശനിയാഴ്ച രാത്രിയെത്തിയ സഞ്ജു ഷീബയെ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. വയറ്റില്‍ ആഴത്തില്‍ വെട്ടേറ്റ ഷീബയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഉമ്മ അഫ്‌സയോടൊപ്പം താമസിച്ചിരുന്നത്. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വയറിനും കൈയ്‌ക്കും കാലിനും പരിക്കേറ്റ അഫ്സ ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷീബയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടിയ സഞ്ജുവിനെ വീടിന് സമീപത്തുനിന്ന് എറണാകുളം നോര്‍ത്ത് എസ്‌ഐ വിബിന്‍ദാസിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ഷീബയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് കൈമാറി.
















