Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൈവസമ്പ്രദായങ്ങള്‍ ഗ്രന്ഥങ്ങളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:53 am IST
inSamskriti

ശ്രീശങ്കരാചാര്യര്‍ തന്റെ ബ്രഹ്മസൂത്രഭാഷ്യത്തില്‍ മഹേശ്വരപ്രണീതങ്ങളായ സിദ്ധാന്തങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ആചാര്യരുടെ ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതിയവര്‍ ശൈവം, പാശുപതം, കാരുകസിദ്ധാന്തം (കാരുണികസിദ്ധാന്തം, കാലമുഖം), കാപാലികം എന്നിങ്ങനെ നാലുതരം ശൈവസമ്പ്രദായങ്ങളെ പറയുന്നുണ്ട്. ശിവപുരാണവും മറ്റും ശൈവന്മാര്‍ പൊതുവേ സിദ്ധാന്തമാര്‍ഗം അവലംബിക്കുന്നവരാണെന്നും കാലമുഖശൈവര്‍ മഹാവ്രതധാരികളാണെന്നും പറയുന്നു. 

തന്ത്രാധികാരിനിര്‍ണയത്തില്‍ ലിംഗപുരാണപ്രകാരം വാമം, പാശുപതം, സോമം, ലാംഗലം, കാപാലഭൈരവം, നാകുലം എന്നിങ്ങനെ ആറുതരം ശൈവഭേദങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇവയില്‍ ലാംഗലം, നാകുലം എന്നിവ ലകുലീശ-പാ

ശുപതസമ്പ്രദായം ആണെന്ന് എന്‍. എന്‍. ഭട്ടാചാര്യ പറയുന്നു. കാപാലം അഥവാ കാപാലികം സോമമെന്നും, സൗമമെന്നും വിളിക്കുന്ന സോമസിദ്ധാന്തവുമായി അടുത്ത ബന്ധമുള്ളതാണത്രേ. ഗുണരത്‌നന്‍ ഇവരുടെ ഭരത, ഭക്ത, ലൈംഗികാദി ഉപവിഭാഗങ്ങളെ വിവരിക്കുന്നുണ്ട്. 

മധ്യപ്രദേശിലെ മത്തമായൂരകം എന്ന ശൈവവിഭാഗം 9-10 നൂറ്റാണ്ടുകളില്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു. അവര്‍ക്ക് നിരവധി ക്ഷേത്രങ്ങളും സാഹിത്യവും സ്വന്തമായുണ്ട്. വീരാഗമത്തില്‍ സാമാന്യം, പൂര്‍വം, മിശ്രം, ശുദ്ധം എന്നിങ്ങനെ നാലു തരമായി ശൈവസമ്പ്രദായത്തെ പറഞ്ഞിരിക്കുന്നു. കാശ്മീരദേശത്തെ പ്രത്യഭിജ്ഞാസിദ്ധാന്തികള്‍, തമിഴകത്തെ സിദ്ധാന്താഗമക്കാര്‍, കന്നഡനാട്ടിലെ വീരശൈവര്‍ (ലിംഗായത്ത്) എന്നീ ശൈവസമ്പ്രദായികള്‍ക്കും അംഗബലവും സിദ്ധാന്തവും അനുഷ്ഠാനങ്ങളും വിശദമാക്കുന്ന വിപുലമായ സാഹിത്യവും ഉണ്ട്. 

ഉത്തരഭാരതത്തില്‍ പ്രചരിച്ച ആദ്യത്തെ ശൈവസമ്പ്രദായം പാശുപതം ആണ് എന്നു ഭട്ടാചാര്യ അഭിപ്രായപ്പെടുന്നു. മഹാഭാരതത്തില്‍ പറയുന്നതനുസരിച്ച് ശിവശ്രീകണ്ഠനാണത്രെ പാശുപതസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. ഈ സമ്പ്രദായത്തിന്റെ പ്രധാന ആചാര്യനായ ലകുലീശന്‍ അദ്ദേഹത്തിന്റെ ശിഷ്യനാകാം എന്നു ഭട്ടാചാര്യ അനുമാനിക്കുന്നു. ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ കാലത്തെ  ഒരു ശിലാലിഖിതത്തില്‍ (സി. ഇ. 380-1) ലകുലീശനെ പരാമര്‍ശിച്ചിരിക്കുന്നു. രണ്ടാം ശതകത്തില്‍ കത്തിയവാര്‍ പ്രദേശത്തു പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് കുശികന്‍, ഗര്‍ഗന്‍, മിത്രന്‍, കരുഷ്യന്‍ എന്ന നാലു ശിഷ്യന്മാര്‍ ഉണ്ടായിരുന്നത്രേ. പാശുപതസൂത്രം ആണ് ഈ സമ്പ്രദായത്തിന്റെ മൗലികഗ്രന്ഥം. ഇതിന് രാശീകരകൗണ്ഡിന്യന്‍ പഞ്ചാര്‍ഥഭാഷ്യം എന്ന ഭാഷ്യം രചിച്ചിട്ടുണ്ട്. കാര്യം, കാരണം, യോഗം, വിധി, ദുഃഖാന്തം എന്ന അഞ്ച് അധ്യായങ്ങളാണ് ഇതിലുള്ളത്. മാധവാചാര്യന്റെ സര്‍വദര്‍ശനസംഗ്രഹത്തില്‍ ഈ പഞ്ചാര്‍ഥങ്ങളെ പറയുന്നുണ്ട്. 

 പ്രാചീനപാശുപതസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ട പില്‍ക്കാലധാരകളില്‍ ഒന്നാണത്രെ ആഗമാന്തശൈവം. ഇതിന്റെ പ്രമാണഗ്രന്ഥങ്ങള്‍ പതിനെട്ട് (ചിലര്‍ ഇരുപത്തിഎട്ട് എന്നു കരുതുന്നു) ആഗമങ്ങള്‍ (ഇവയെ ശിവതന്ത്രങ്ങള്‍ എന്നും പറയുന്നു) ആണത്രെ. വിജയം, നിശ്വാസം, സ്വായംഭുവം, വാതൂലം, വീരഭദ്രം, രൗരവം, മാകുടം, വീരേശം, ചന്ദ്രഹാസം, ജ്ഞാനം, മുഖബിംബം, പ്രോദ്ഗീതം, ലളിതം, സിദ്ധം, സന്താനം, സര്‍വോദ്ഗീതം, കിരണം, പരമേശ്വരം എന്നിവയാണവ. കാമികം, യോഗദം, ദിവ്യം, കാരണം, അജിതം, ദീപ്തം, സൂക്ഷ്മം, സഹസ്രം, അഷ്ടം, അംശുഭേദം എന്നീ പത്തെണ്ണം കൂടി ചേര്‍ത്ത് ആകെ ഇരുപത്തെട്ട് ആഗമങ്ങള്‍ എന്നും കരുതുന്നു. അവ എല്ലാം തന്നെ ശിവന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും ആവിര്‍ഭവിച്ചതാണെന്നു കരുതിവരുന്നു. സദ്യോജാതമുഖത്തു നിന്നും കാമികം തൊട്ട് അഞ്ചും വാമദേവമുഖത്തു നിന്നും സുപ്രഭേദം തൊട്ട് അഞ്ചും അഘോരമുഖത്തു നിന്നും വിജയം തൊട്ട് ആറെണ്ണവും തത്പുരുഷമുഖത്തു നിന്നും രൗരവം തൊട്ട് ആറെണ്ണവും ഈശാനമുഖത്തു നിന്നും കിരണം തൊട്ട് ആറെണ്ണവും ഉല്‍ഭവിച്ചു. 

എല്ലാ ശൈവസമ്പ്രദായക്കാരും ഈ ഇരുപത്തിഎട്ട് ആഗമങ്ങളേയും പ്രമാണങ്ങളായി കരുതുന്നു. സാമൂഹ്യപരിവര്‍ത്തനം കൂടി ലക്ഷ്യമിടുന്ന പില്‍ക്കാലത്തെ വീരശൈവരും ഇവയെ അംഗീകരിക്കുന്നു എന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ഈ ആഗമാന്തശൈവ•ാരാണ് തമിഴ്‌ശൈവസമ്പ്രദായത്തില്‍ തന്ത്രത്തിന്റെ ആശയങ്ങളെ സംയോജിപ്പിച്ചതെന്നാണ് ഭട്ടാചാര്യയുടെ അഭിപ്രായം. രാജേന്ദ്രചോളന്‍ തന്റെ ദിഗ്വിജയയാത്രയില്‍ ഉത്തരഭാരതത്തിലെ ചില ആഗമാന്തശൈവപണ്ഡിതരെ കണ്ടുമുട്ടുകയും അവരെ തന്റെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുകയും ചെയ്തുവത്രെ. ഇവരില്‍ അഘോരശിവാചാര്യര്‍ (പന്ത്രണ്ടാം നൂറ്റാണ്ട്) ക്രിയാക്രമദ്യോതിനീ എന്ന പ്രധാനപ്പെട്ട ഗ്രന്ഥം രചിച്ചു. പിന്നീട് ത്രിലോചനന്‍ സിദ്ധാന്തസാരാവലിയും ജ്ഞാനദേവന്‍ ജീര്‍ണോദ്ധാരദശകവും എഴുതി.

കാപാലികരും കാലമുഖന്മാരും പാശുപതസമ്പ്രദായത്തിന്റെ രണ്ടു മൂര്‍ധന്യരൂപങ്ങളാണെന്നു ഭട്ടാചാര്യ പറയുന്നു. അവരെ തന്മൂലം അതിമാര്‍ഗികന്മാര്‍ എന്നു വിളിച്ചുവരുന്നു. അവരുടെ മൗലികഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ഇതരസാഹിത്യങ്ങളില്‍ നിന്നും അവരുടെ സിദ്ധാന്തങ്ങളും അനുഷ്ഠാനങ്ങളും മനസ്സിലാക്കാം. ഈ അതിമാര്‍ഗസമ്പ്രദായങ്ങളുടെ ആചാര്യനാമങ്ങള്‍ രാശി, ശക്തി, ജീയ എന്നീ പദങ്ങളിലാണത്രേ അവസാനിക്കുക. മധ്യദേശത്തെ ചേദിരാജ്യത്തും കാശി, ബംഗാള്‍ എന്നിവിടങ്ങളിലും വേരുകളുള്ള മത്തമായൂരപഥത്തിന്റെ ആചാര്യനാമങ്ങള്‍ ശംഭു, ശിവ എന്നീ പദങ്ങളിലാണ് അവസാനിക്കുക. ഇവരുടെ ഗോളികാമഠാധിപതി ആയിരുന്ന സോമശംഭു എന്ന ശൈവാചാര്യന്‍ സോമശംഭുപദ്ധതി എന്ന തന്റെ ഗ്രന്ഥത്തില്‍ ശൈവാഗമങ്ങളുടെ സമഗ്രവിവരണം നല്‍കുന്നുണ്ട്. ഈശാനഗുരുദേവമിശ്രന്‍ എഴുതിയ ഈശാനശിവഗുരുദേവ പദ്ധതി (ഏതാണ്ട് 1100 സി. ഇ.) ഈ വിഭാഗത്തിന്റെ തന്ത്രഗ്രന്ഥമാണ്. ആയിരത്തിഎണ്ണൂറു ശ്ലോകങ്ങള്‍ ഉള്ള ഈ ബൃഹത്ഗ്രന്ഥത്തില്‍ സാമാന്യപാദം, മന്ത്രപാദം, ക്രിയാപാദം, യോഗപാദം എന്നിങ്ങനെ നാലു പാദങ്ങള്‍ ഉണ്ട്. ശൈവസിദ്ധാന്തത്തിലെ പശു, പാശം, പതി, ശക്തി, വിചാരം, ക്രിയാചാരം എന്നീ ആറു തത്വങ്ങളെ ഇതില്‍ വിസ്തരിക്കുന്നു. 

കന്നഡഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ പ്രചരിച്ച ശൈവസമ്പ്രദായമാണ് വീരശൈവം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവേശ്വരന്‍ എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവാണ് ഇത് ആരംഭിച്ചത്. മേല്‍പ്പറഞ്ഞ ഇരുപത്തിഎട്ട് ആഗമങ്ങളാണ് ഈ സമ്പ്രദായത്തിന്റെ സിദ്ധാന്തത്തിന് അടിസ്ഥാനം. വസവവചനങ്ങള്‍, വസവപുരാണം, ചന്നവസവപുരാണം എന്നിവയില്‍ ഈ സിദ്ധാന്തം വിവരിച്ചിട്ടുണ്ട്. ഈ വീരശൈവസിദ്ധാന്തങ്ങളില്‍ ചിലത് സ്‌കന്ദപുരാണത്തിലെ സൂതസംഹിത, കാമികാഗമം, വാതൂലതന്ത്രം എന്നിവയില്‍ കാണാം. രേണുകാചാര്യന്റെ സിദ്ധാന്തശിഖാമണി, പ്രഭുലിംഗലീലാ, മായീദേവന്റെ അനുഭവസൂത്രം മുതലായവയാണ് ഈ സമ്പ്രദായത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍.

ശക്തിവാദത്തിന് ഇതില്‍ വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ ശക്തിവിശിഷ്ടാദ്വൈതവാദം എന്ന് ഇതിനു പേരുണ്ട്. വൈദികവര്‍ണാശ്രമധര്‍മങ്ങളെ നിരാകരിക്കുന്ന ഈ മാര്‍ഗത്തില്‍ തൊഴിലിന്റെ പ്രാധാന്യം, സ്ത്രീകള്‍ക്കുള്ള സമൂഹത്തിലെ പ്രാമുഖ്യം, ശാസ്ത്ര-സാങ്കേതികവിദ്യകള്‍ക്കുള്ള പ്രോത്സാഹനം എന്നിവയ്‌ക്ക് ബസവേശ്വരന്‍ ഊന്നല്‍ നല്‍കുന്നു. മുന്‍കാലങ്ങളിലെ തന്ത്രപാരമ്പര്യമാകാം ഇതിനു പ്രേരണ നല്‍കിയത് എന്നു ഭട്ടാചാര്യ അനുമാനിക്കുന്നു.

കെ.കെ.വാമനന്‍

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.