Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിൽ വനിതാ നേതാവിനെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:57 am IST
in Kerala

വൈക്കം: സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്  ജില്ലാ പഞ്ചായത്തംഗമായ വനിതാനേതാവിനെ സിപിഎം തരംതാഴ്‌ത്തി. വെള്ളൂര്‍ ഡിവിഷനില്‍നിന്നുള്ള ജില്ലാപഞ്ചായത്തംഗവും ചെമ്പ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കല മങ്ങാട്ടിനെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത്. 

 കല മങ്ങാടിന്റെ ഭര്‍ത്താവിന്റെ കുടുംബ ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സിപിഎമ്മുകാര്‍ കലയുടെ ഭര്‍ത്താവിനെയും അച്ഛനെയും മര്‍ദിച്ചിരുന്നു. ഈ സംഭവമാണ് കലയും പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയ്‌ക്ക് കാരണം. പോസ്റ്റിന് അനുകൂല കമന്റിട്ട ലോക്കല്‍ കമ്മിറ്റി അംഗം വി.പി. അജിമോനെയും തരംതാഴ്‌ത്തി.

പാര്‍ട്ടിയിലെ പ്രമുഖ പ്രാദേശിക നേതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നടപടിക്ക് വിധേയരായവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ ഈ പ്രമുഖ നേതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ പാര്‍ട്ടിവേദികളില്‍ നടപടിക്ക് വിധേയരായവര്‍ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇതും പാര്‍ട്ടിയുടെ നടപടിക്ക് പിന്നിലുണ്ടെന്നാണ് സൂചന. 

കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ ഇവര്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മറവന്‍തുരുത്ത് ലോക്കല്‍ കമ്മിറ്റിയിലാണ് കല പ്രവര്‍ത്തിക്കുന്നത്. മത്സരിച്ച് തോറ്റതിലുള്ള വൈരാഗ്യമാണ് ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇവര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് നേതൃത്വത്തിന്റെ ആരോപണം. 

നേതൃത്വത്തിന്റെ ആരോപണം നിഷേധിച്ച് നടപടിക്ക് വിധേയരായവര്‍ വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഏരിയാനേതൃത്വം ഇടപെട്ട് പ്രശ്‌നം മറവന്‍തുരുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യിച്ചു. കാര്യമായ വിശദീകരണംപോലും തേടാതെയാണ് കലക്കെതിരെയുള്ള നടപടി. മറവന്‍തുരുത്ത് ബ്രാഞ്ചിലേക്കാണ് ഇവരെ തരംതാഴ്‌ത്തിയത്. കലയുടെ പോസ്റ്റിനനുകൂലമായി കമന്റിട്ട അജിമോനെ ആലുംചുവട് ബ്രാഞ്ചിലേക്കാണ് തരംതാഴ്‌ത്തിയത്. കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി നടപടിക്ക് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ രംഗത്തുവരാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.