Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇ ധനസഹായം; ലക്ഷ്യം രാഷ്‌ട്രീയ മുതലെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 03:10 am IST
in Kerala

തിരുവനന്തപുരം: യുഎഇ സഹായത്തില്‍ നാണംകെട്ട് സംസ്ഥാന സര്‍ക്കാര്‍. രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ചത് അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. തങ്ങള്‍ 700 കോടി നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് യുഎഇ അംബാസിഡര്‍ വ്യക്തമാക്കിയപ്പോള്‍ ദുരന്തത്തിനിടയിലും രാഷ്‌ട്രീയ മുതലെടുപ്പായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം എന്ന് വ്യക്തം. 

  യുഎഇ 700 കോടി രൂപയുടെ ധന സഹായം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പ്രമുഖ വിദേശ വ്യവസായി എം.എ യൂസഫലി തന്നോട് പറഞ്ഞെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതനുസരിച്ച് യുഎഇ ഭരണാധികാരികള്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇല്ലാത്ത പ്രഖ്യാപനത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയതിനു പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ അജണ്ടയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിദേശ സഹായം കൈപ്പറ്റുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള ചട്ടങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചട്ടങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നതോടെ  ദുരിതത്തിലെ രാഷ്‌ട്രീയ മുതലെടുപ്പുമായി സിപിഎം രംഗത്തിറങ്ങി. യൂസഫലി പറഞ്ഞത് എങ്ങനെ ഔദ്യോഗിക രേഖയായി എന്നും വ്യക്തമാക്കുന്നില്ല. 

   ഒരു മുസ്ലിം രാഷ്‌ട്രം തങ്ങളെ സഹായിക്കാന്‍ തയാറായപ്പോള്‍ ആര്‍എസ്എസുകാര്‍ അനുവദിക്കുന്നില്ല എന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.  മുസ്ലിം വിഭാഗവും അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളും കോടിയേരിയുടെ പ്രസ്താവന ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രം ബിജെപി ഭരിക്കുന്നതിനാല്‍ മുസ്ലീം രാഷ്‌ട്രങ്ങളുടെ ധന സഹായം സ്വീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന തരത്തിലായിരുന്നു പ്രചരണം. ഇടതുപക്ഷ സംഘടനകളും ഇത് ഏറ്റ്  പാടി.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്തയില്ലാത്തവന്‍ എന്നുവരെ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. യുഎഇയ്‌ക്ക് കേരളത്തോട് ഇഷ്ടം എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് പുച്ഛം എന്നൊക്കെയുള്ള പ്രചാരണങ്ങളായിരുന്നു അധികവും. 

   പ്രളയത്തിന്റെ യഥാര്‍ഥ കാരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സിപിഎം തയാറാക്കിയ തിരക്കഥയാണ് 700 കോടി രൂപയുടെ ധന സഹായം. സര്‍ക്കാരിന്റെ വീഴ്ചയാണ് സംസ്ഥാനത്തെ ഇത്രയും വലിയൊരു കുരുതിക്കളമാക്കാന്‍  ഇടയാക്കിയതെന്ന  യഥാര്‍ഥ വസ്തുത  ലോകം അറിയും മുമ്പേ ഇങ്ങനെയൊരു കെട്ടുകഥ പ്രചരിപ്പിച്ച് തടയാനായിരുന്നു നീക്കം. ഇതിലേയ്‌ക്കായി ആര്‍എസ്എസ്സിനെ വലിച്ചിഴയ്‌ക്കുകയും ചെയ്തു. 

പാര്‍ട്ടി സെക്രട്ടറിക്കു പിന്നാലെ ഒരു പടികൂടി കടന്ന് മന്ത്രി തോമസ് ഐസക്കും വലിയൊരു പ്രഖ്യാപനം നടത്തി. കേരളം ഇടതുപക്ഷം ഭരിക്കുന്നതിനാലാണ് യുഎഇ സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതെന്നായിരുന്നു ഐസക്കിന്റെ പ്രഖ്യാപനം. മറുഭാഗത്ത് മുസ്ലിം രാഷ്‌ട്രമായതിനാല്‍ പ്രതിപക്ഷവും ധനസഹായം സംബന്ധിച്ച് ഏറ്റു പറച്ചില്‍ തുടങ്ങി. പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുകയായിരുന്നു ഇവരുടെ നീക്കവും. യുഎഇ അംബാസിഡറുടെ വെളിപ്പെടുത്തലോടെ നുണ പ്രചാരണത്തിന്റെ മുനയാണ് ഒടിഞ്ഞത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.