Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്താദി വിദ്യകള്‍ തുണയ്‌ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 02:45 am IST
in Samskriti

അറിവുമായി ബന്ധപ്പെട്ട് വിദ്യയെന്നും അവിദ്യയെന്നും രണ്ടുകാര്യങ്ങളെപ്പറ്റി വേദാന്തശാസ്ത്രം എപ്പോഴും പ്രതിപാദിക്കുന്നതു കേള്‍ക്കാം. മനുഷ്യമനസ്സിനെ ബന്ധനങ്ങളില്‍നിന്നും പരിമിതികളില്‍നിന്നും മോചിപ്പിച്ച് പരമാത്മാവിലേക്കു നയിക്കുന്ന അറിവാണു വിദ്യ. അതിനു നേരെ വിപരീതമായി കാമക്രോധഭരിതമായ ആഗ്രഹങ്ങള്‍ വളര്‍ത്തി മനുഷ്യമനസ്സിനെ ഭൂമണ്ഡലത്തില്‍ തളച്ചിടുന്ന അറിവെല്ലാം അവിദ്യയാകുന്നു. അവിദ്യ വര്‍ധിച്ചാല്‍ മനുഷ്യന്റെ ബോധമണ്ഡലം പാതാളത്തിലേക്കു താണുപോ

യെന്നും വരാം. വേദവേദാംഗ വേദാന്താദികളെല്ലാം വിദ്യയാകുന്നു. അതെല്ലാം തന്റെ ബോധമണ്ഡലത്തില്‍ തെളിഞ്ഞു പ്രകാശിച്ചു തുണയ്‌ക്കണമെന്ന ഈ അഭ്യര്‍ത്ഥന ജീവിതവിജയത്തിന്റെ രഹസ്യം നമുക്കു വ്യക്തമാക്കിത്തരുന്നു. ശ്രീരാമായണം പരമമായ വിദ്യയാണ്. അതു മധുരമായി പാടണമെങ്കില്‍ വേദാദികളെല്ലാം നന്നായുള്‍ക്കൊണ്ടിരുന്നാലേ സാധിക്കൂ.

വേദങ്ങളും വേദാംഗങ്ങളും വേദാന്തവും ശൂദ്രനു മകനായി പിറന്നവനു പഠിക്കാനവകാശമില്ലെന്നു പ്രചരിപ്പിച്ച് ഒരു പിടിയാളുകള്‍ സര്‍വവും കുത്തകയാക്കിത്തീര്‍ത്തു മദിക്കുമ്പോള്‍ അതിനെതിരേ തൊടുത്തുവിട്ട ശക്തമായ സാത്വിക പ്രതിഷേധമാണ് ഈ അഭ്യര്‍ത്ഥന. ബ്രാഹ്മണ്യവും ശൂദ്രത്വവുമെല്ലാം ജന്മംകൊണ്ടുണ്ടാകുന്നതല്ല മറിച്ച് കര്‍മവും സ്വഭാവവുമനുസരിച്ചു സിദ്ധിക്കുന്നതു മാത്രമാണെന്നു വ്യക്തമാക്കിയിട്ടുണ്ടല്ലൊ. ഏറെക്കാലം ഭാരതത്തില്‍ അതായിരുന്നു വ്യവസ്ഥ. പക്ഷേ കാലമേറെച്ചെന്നപ്പോള്‍ അധികാര ദുര്‍മോഹികളായിത്തീര്‍ന്ന ഒരു കൂട്ടം ആളുകള്‍ ക്രമേണ ബ്രാഹ്മണ്യാദികളെ ജന്മംകൊണ്ടുകിട്ടുന്ന സ്ഥാനമാനാദികളായി നടപ്പിലാക്കിയെടുത്തു. സമൂഹത്തിലുള്ള വലിയൊരു വിഭാഗത്തെ അകലങ്ങളില്‍ നിര്‍ത്തി സ്വന്തം സമ്പത്തും അധികാരവും സുരക്ഷിതമാക്കിത്തീര്‍ക്കുന്നതിനായിരുന്നു അവരുടെ പ്രസ്തുത പരിശ്രമം. അതിനായി വേദവിരുദ്ധമായ അനേകം കള്ളത്തരങ്ങള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നാണ് ജന്മശൂദ്രനു വേദാധികാരമില്ലെന്ന വാദം. ഹൈന്ദവ ധര്‍മത്തിനേറ്റ കനത്ത ആഘാതമായിരുന്നു അത്. കേരളക്കരയില്‍ ഇതു വേരുറയ്‌ക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടെയായിരുന്നു. അപ്പോള്‍ മുതല്‍  അതിനെതിരെ ശക്തമായ പ്രതികരണങ്ങളുമാരംഭിച്ചു. അത്തരം പരിശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിച്ചേര്‍ന്നത് വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും വിവേകാനന്ദ സ്വാമികളുടെയും മഹാത്മജിയുടെയും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളോടെയാണ്.

സാത്വിക ഗുണ സമൃദ്ധിയുള്ള ആരുടെ ചേതസ്സിലും തെളിഞ്ഞുണര്‍ന്നു വിലസുന്ന മഹാനുഗ്രഹമാണ് വേദവേദാംഗ വേദാന്താദി വിദ്യകള്‍. തെളിവുകള്‍ മനസ്സുകളുടെ ഉടമകളായിരുന്ന പ്രാചീന ഋഷികളില്‍ അതു പ്രകാശിപ്പിച്ചു. കാലദേശപരിമിതികളില്ലാത്ത പ്രസ്തുതവിദ്യ എവിടെയും ഏതുകാലത്തും ആരിലും സൂര്യനെപ്പോലെ ഉദയംകൊള്ളാന്‍ സാമര്‍ത്ഥ്യമുണ്ട്. ഏതാനും 

ചിലരില്‍ മാത്രമായി ഒതുങ്ങുന്ന മഹാസത്യമല്ല ഈ വിദ്യ അതിനാല്‍ ലൗകികമായ ചട്ടക്കൂടുകള്‍കൊണ്ടു കുറേപ്പേര്‍ക്ക് അതു നിഷേധിച്ചുകളയാമെന്ന വിചാരം വെറും വ്യാമോഹം മാത്രമായിരിക്കും. ഈ പ്രഖ്യാപനമാണ് ബ്രഹ്മപാദജനായ തന്റെ ഉള്ളില്‍ പ്രകാശിച്ചരുളണമെന്നു വേദാദിവിദ്യകളോടു ചെയ്യുന്ന പ്രാര്‍ത്ഥനയുടെ വ്യംഗ്യം. വേദാദികള്‍ എവിടെനിന്നുണ്ടാകുന്നു എന്നു ചിന്തിച്ചാല്‍ ഇതിന്റെ സാംഗത്യം എളുപ്പത്തില്‍ പിടികിട്ടും. വേദവേദാംഗ വേദാന്താദി വിദ്യകളെല്ലാം പരമാത്മാവില്‍നിന്ന് അഥവാ ശ്രീരാമചന്ദ്രനില്‍ നിന്നാണ് ഉണ്ടാകുന്നത്. പരമാത്മാവില്‍നിന്നും അഥവാ ശ്രീരാമചന്ദ്രനില്‍ നിന്നുമാണുണ്ടാകുന്നത്. പരമാത്മാവാകട്ടെ ജീവനുള്ളവയെന്നും ജീവനില്ലാത്തവയെന്നും നാം വിലയിരുത്തി വച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെയും നാം വിലയിരുത്തിവച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെയുമെല്ലാം ഉള്ളിലിരിക്കുന്നു. ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രാദികളെന്നോ പക്ഷിമൃഗാദികളെന്നോ ഭേദം പരമാത്മാവിനില്ല. ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ആത്മാക്കളുമില്ല.  ബ്രാഹ്മണനിലിരിക്കുന്ന  അതേ പരമാത്മാവുതന്നെയാണ് ചണ്ഡാളനിലുമിരിക്കുന്നത്. അതിനാല്‍ ഹൃദയശുദ്ധി നേടിയാല്‍ വേദവിദ്യ ആരിലും പ്രകാശിക്കും. ഉള്ളിന്റെ ഉള്ളില്‍ നിന്നു ചേതസ്സിലേക്കു- മനോമണ്ഡലത്തിലേക്കു തള്ളിക്കയറിവരുന്ന അറിവിന്റെ മഹാഗംഗയെ തടഞ്ഞുനിര്‍ത്താന്‍ ലൗകിക നിയമങ്ങള്‍ക്കോ അധികാരകേന്ദ്രങ്ങള്‍ക്കോ സാധ്യമല്ല. കാട്ടാളന്‍ കവീശ്വരനായി രാമായണം പാടിയതും, മുക്കുവ സ്ത്രീയുടെ മകന്‍ മഹാഭാരതം ആലപിച്ചതും വേദം പകുത്തതും എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണ രചന ചെയ്തതുമെല്ലാം അതിനുള്ള ഉത്തമദൃഷ്ടാന്തങ്ങളാകുന്നു.

അദ്ധ്യാത്മ രാമായണത്തില്‍ വര്‍ണിച്ചിട്ടുള്ള അനേക സംഭവങ്ങള്‍ ജ്ഞാനോദയത്തോടെ അവരവരുടെ ഉള്ളില്‍ നിന്നുദ്ഗമിക്കുന്ന മഹാമന്ത്രങ്ങളാണു വേദാദിവിദ്യകളെന്ന് ഉദ്‌ഘോഷിക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യനെന്നോ മൃഗമെന്നോ പക്ഷിയെന്നോ രാക്ഷസനെന്നോ ദേവാദികളെന്നോ ഭേദമില്ലെന്നും അവ തന്നെ പഠിപ്പിക്കുന്നു. ആകെ വേണ്ടുന്ന കൈമുതല്‍ തെളിഞ്ഞ, നിസ്വാര്‍ത്ഥമായ ഹൃദയം മാത്രം. അവിടെ ഭഗവാന്റെ മഹനീയ കളേബരം പൂര്‍ണപ്രഭയോടെ തിളങ്ങും. ഭഗവന്‍ മഹിമാനം വാക്കുകളും ഛന്ദസ്സുകളുമായി പ്രവഹിക്കുകയും ചെയ്യും. ശരഭംഗനും സുതീക്ഷനും അഗസ്ത്യനും നാരദനും വായുദേവനും മാത്രമല്ല ഗുഹനും ശബരിയും ഹനുമാനും സുഗ്രീവനും

വിഭീഷണനും ജടായുവും സമ്പാതിയും വിരാധനും കബന്ധനും ഖരദൂഷണാദികളും ശുകനും മാരീചനും കാലനേമിയുമെല്ലാം അതുതന്നെ പാടിക്കേള്‍പ്പിച്ചു. വേദം ഇന്നു കാണുന്ന രീതിയില്‍ ക്രമീകരിച്ചുതന്ന വ്യാസന്‍ മാത്രമല്ല മന്ത്രദ്രഷ്ടാക്കളായ ഋഷിമാരില്‍പോലും പലരും ശൂദ്രാദികളുടെ സന്താനങ്ങളാണ്. പരമാത്മ കാരുണ്യത്താലും പരമാത്മസ്വരൂപനായ സദ്ഗുരുവിന്റെ അനുഗ്രഹത്താലും ഹൃദയത്തില്‍ പ്രകാശിക്കുന്ന ബ്രഹ്മവിദ്യയെ ആര്‍ക്കും തടഞ്ഞിടാനാവുകയില്ലെന്നു ചുരുക്കം. അതു വെളിയില്‍നിന്നു വരുന്നവയല്ല. അവരവരുടെ ഉള്ളില്‍നിന്നു അജ്ഞാനത്തിന്റെ മറ നീക്കി പ്രകാശിക്കുന്നവയാണ്. ശാസ്ത്രഗ്രന്ഥങ്ങളുരുവിട്ടതുകൊണ്ടോ മഹാഗ്രന്ഥങ്ങള്‍ തലനാരിഴ കീറി അപഗ്രഥിച്ചതുകൊണ്ടോ ലഭിക്കുന്ന സമ്മാനമല്ലത്. ശ്രദ്ധയും ഭക്തിയും പൂര്‍ണമായുറച്ചവര്‍ക്കു സ്വയംപ്രകാശിപ്പിച്ചു കിട്ടുന്നതു മാത്രമാണത്. ശാസ്ത്രങ്ങളും  ഇതരഗ്രന്ഥങ്ങളും അത്തരക്കാര്‍ക്കു വഴികാട്ടാന്‍ സഹായകമായിത്തീരുമെന്നേയുള്ളൂ.

ഋക്, യജ്ജുസ്സ്, സാമം, അഥര്‍വം എന്നിവയാണു വേദങ്ങള്‍. ശിക്ഷ, കല്‍പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ വേദാംഗങ്ങളും ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മഹാഗ്രന്ഥങ്ങള്‍ വേദാന്തവുമാകുന്നു. ഇവിടെ വേദാന്ത ശബ്ദം കൊണ്ട് ദര്‍ശനങ്ങളെയെല്ലാം അര്‍ത്ഥമാക്കിയിട്ടുണ്ടെന്നു കരുതുന്നതിനും ന്യായമുണ്ട്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വ മീമാംസ, ഉത്തരമീമാംസ എന്നിങ്ങനെ പ്രസിദ്ധമായ ആസ്തിക ദര്‍ശനങ്ങള്‍ ആറാണ്. ബൗദ്ധം, ജൈനം തുടങ്ങി നാസ്തികദര്‍ശനങ്ങളും പലതുണ്ട്. അക്കൂട്ടത്തില്‍ ഉത്തരമീമാംസയ്‌ക്കാണു വേദാന്തമെന്ന പ്രസിദ്ധിയുള്ളത്. ഈ ശാഖകളിലെല്ലാമായി ആയിരക്കണക്കിന് ആധികാരിക ഗ്രന്ഥങ്ങളും അവയ്‌ക്കോരോന്നിനും അനേക വ്യാഖ്യാനങ്ങളും വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്. അവയില്‍ ഏറിയ പങ്കും ഇപ്പോഴും സുലഭമാണ്. രാമായണ മഹാഗ്രന്ഥത്തില്‍ ഇവയ്‌ക്കെല്ലാത്തിനും സമുചിതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. അതതു സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കപ്പെടുമെന്നതിനാല്‍ മേല്‍പ്പറഞ്ഞവയൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നു മാത്രം.

എങ്കിലും സുപ്രധാനമായൊരു കാര്യമുണ്ട്. ഇവയെല്ലാം ബൗദ്ധികജ്ഞാനം മാത്രമായി (ത്രിപുടീ സഹിതം മാത്രമായി) നിലനിന്നാല്‍ പോരാ. മറിച്ച് പ്രത്യക്ഷാനുഭവമായി (അതായതു ത്രിപുടീ രഹിതമായി) പ്രഭാമയമായി ഹൃദയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതാണ് വേദവേദാംഗവിദ്യകൊണ്ടുണ്ടാകേണ്ട പരമപ്രയോജനം. അതാണു പരമാത്മാവിന്റെ അഥവാ ശ്രീരാമന്റെ പ്രത്യക്ഷാനുഭവം. അലൗകികമായ ആനന്ദപ്രാപ്തിയാണത്. ബൗദ്ധികജ്ഞാനം ഉദരപൂരണത്തിനുതകിയേക്കാം. പക്ഷേ അതല്ല വേദങ്ങളുടെ പരമലക്ഷ്യമെന്നു മറക്കാതിരിക്കുക.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.