Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാന്മുഖനുള്ളില്‍ ബഹുമാനം വളര്‍ത്തി വാല്മീകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 03:03 am IST
in Samskriti

രാമകഥ ലോകത്തിനു പകര്‍ന്നു നല്‍കിയ ആദികവിയാണു വാല്മീകി. സര്‍വഗുണ സമ്പന്നനും ധര്‍മസ്വരൂപനുമായ മനുഷ്യനാരാണെന്ന് ആ ഋഷിവര്യന്‍ ഏറെനാള്‍ അന്വേഷിച്ചു നടന്നിരുന്നു. ഒടുവില്‍ ബ്രഹ്മാവിന്റെ മാനസപുത്രനായ നാരദനില്‍ നിന്നാണ് അദ്ദേഹത്തിന് ഇത്തരമൊരു രാമകഥ ലഭിച്ചത്. ലോകത്തിന് പരമാത്മജ്ഞാനം നല്‍കുന്നവനാണ് നാരദന്‍. നാരമെന്ന പദത്തിന് പരമാത്മാവിനെപ്പറ്റിയുള്ള അറിവെന്നര്‍ത്ഥം. അതു നല്‍കുന്നവന്‍ നാരദന്‍ എന്നു വാക്കിന്റെ നിഷ്പത്തി. തപസ്സ്വാധ്യായ നിരതനും വാഗര്‍ത്ഥങ്ങളറിഞ്ഞവരില്‍ ശ്രേഷ്ഠനുമായ നാരദനോട് തപസ്വിയായ വാല്മീകി ഇങ്ങനെ ചോദിച്ചു. എങ്ങനെ ആഖ്യാനം ചെയ്തുകൊണ്ടാണ് വാല്മീകി രാമായണം ആരംഭിക്കുന്നത്. ഇന്ന് ഈ ലോകത്തില്‍ ജീവിച്ചിരിപ്പുള്ള സര്‍വഗുണ സമ്പന്നനായ മനുഷ്യനാരാണ് എന്നതായിരുന്നു ആ ചോദ്യം. മനുഷ്യനു വേണ്ടുന്ന ഗുണഗണങ്ങളുടെ ഒരു പട്ടിക തന്നെ വാല്മീകി നാരദന്റെ മുന്നില്‍ നിരത്തുന്നുണ്ട്. അതിനെപ്പറ്റിയുള്ള വ്യക്തമായ അറിവ് ഉത്തമമനുഷ്യാദര്‍ശം തിരിച്ചറിയാനും അതിന്‍പടി ജീവിതം കരുപ്പിടിപ്പിക്കാനും നമ്മെ സഹായിക്കും. എങ്ങനെയെങ്കിലും ജീവിച്ചുകളയാനുള്ളതല്ലല്ലൊ ഈ മനുഷ്യജന്മം. അതിന് ഉദാത്തമായ ലക്ഷ്യമുണ്ട്. അതിലേക്ക് ഏവരെയും നയിക്കാനുതകുന്ന മാര്‍ഗവുമുണ്ട്. ആ മാര്‍ഗം വേദോപനിഷത്തുക്കളും ശാസ്ത്രഗ്രന്ഥങ്ങളും ലോകത്തിനുമുന്നില്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു. പക്ഷേ അതിലെ അത്യന്തസൂക്ഷ്മമായ പ്രതിപാദന സമ്പ്രദായം സാധാരണക്കാരായ നമുക്ക് സുഗ്രഹമായിരിക്കുകയില്ല. അതിനു വേണ്ടിയാണ് വേദവിധിപ്രകാരം ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ കണ്ടെത്താന്‍ വാല്മീകി ആഗ്രഹിച്ചത്.

ഗുണവാന്‍ എങ്ങനെയായിരിക്കണമെന്നു വാല്മീകി പറയുന്നതു ശ്രദ്ധിച്ചുകൊള്‍ക. അയാള്‍ക്കുവേണ്ടുന്ന മുഖ്യമായ കഴിവ് വീരതയാണ്. അതു ബാഹ്യശത്രുക്കളെ ജയിക്കാനുള്ള കരുത്തു മാത്രമല്ല അതിനെക്കാളേറെ ആന്തരിക ശത്രുക്കളെ ജയിച്ചടക്കാന്‍ വേണ്ടുന്ന മനോബലമാകുന്നു. കാമക്രോധലോഭമോഹമദമാത്സര്യാദികളാണ് ഉള്ളിലെ ശത്രുക്കള്‍. യഥാര്‍ത്ഥത്തില്‍ അവരാണ് വെളിയില്‍ ശത്രുക്കളെ സൃഷ്ടിക്കുന്നത്. പക്ഷേ അവയെ ജയിക്കുക അത്ര എളുപ്പമല്ല. ലോകം മുഴുവന്‍ കീഴടക്കി ഭരിക്കുന്ന ചക്രവര്‍ത്തിമാര്‍ പോലും സ്വന്തം കാമക്രോധാദികളുടെ അടിമകളായാണ് കഴിയുന്നത്. പു

ത്രവാത്സല്യം മൂലം ദുര്യോധനന്റെ ദുഷ്ടവൃത്തികള്‍ തടയാന്‍ തയ്യാറാകാത്ത ധൃതരാഷ്‌ട്രന്റെ അവസ്ഥയാണത്. സ്വന്തം ദൗര്‍ബല്യങ്ങള്‍ ആ ചക്രവര്‍ത്തിയെ എവിടെക്കൊണ്ടെത്തിച്ചു എന്നു ഓര്‍ത്തുകൊള്‍ക. അതിനാല്‍ ഏതൊരു മനുഷ്യനും പ്രാഥമികമായി വേണ്ടത് വീര്യമാകുന്നു. ധര്‍മജ്ഞതയാണ് അടുത്തു വേണ്ടുന്ന ബൗദ്ധിക ഗുണം. ധര്‍മം എന്താണെന്ന് അറിയാന്‍ കഴിയുകയാണ് ധര്‍മജ്ഞത. ദൈനംദിന ജിവതത്തില്‍ ധര്‍മാധര്‍മങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധാരണ സാധിക്കുമെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധര്‍മത്തെ അധര്‍മമായും അധര്‍മത്തെ ധര്‍മമായും തെറ്റിദ്ധരിച്ചുപോകും. ധര്‍മത്തിന്റെ സൂക്ഷ്മരൂപം മറഞ്ഞുപോകും. അര്‍ജ്ജുന വിഷാദയോഗത്തിലെ അര്‍ജ്ജുനന്‍ അത്തരമൊരവസ്ഥയിലാണ് പെട്ടുപോയിരുന്നത്. ഭഗവാന്‍ തന്നെ വേണ്ടിവന്നു ഗീതോപദേശത്തിലൂടെ അയാള്‍ക്ക് സ്വധര്‍മം വ്യക്തമാക്കിക്കൊടുക്കാന്‍. ധര്‍മത്തെ കൃത്യമായി ഏതവസ്ഥയിലും അറിയാന്‍ കഴിയുന്ന ബുദ്ധിയുടെ അവസ്ഥയ്‌ക്കാണു ധര്‍മജ്ഞതയെന്നു പറയുന്നത്. കൃതജ്ഞത, സത്യവാദിത്വം, ദൃഢവ്രതത്വം, സച്ചാരിത്ര്യം, സര്‍വഭൂത ഛിതംകരത്വം, വിദ്വത്വം, സാമര്‍ത്ഥ്യം, പ്രിയദര്‍ശനത്വം, ആത്മവത്വം, ക്രോധജയം, ദ്യുതിമത്ത്വം, അസൂയാരാഹിത്യം മുതലായവയാണ് യഥാക്രമം തുടര്‍ന്നുവരുന്ന ഗുണങ്ങള്‍. പേരുകള്‍കൊണ്ടുതന്നെ ആശയം സ്പഷ്ടമാകയാല്‍ ഇവിടെ വിശദീകരിക്കാന്‍ നില്‍ക്കുന്നില്ലെന്നു മാത്രം. പടക്കളത്തില്‍ വില്ലേന്തി നില്‍ക്കുന്ന ആരെക്കണ്ടിട്ടാണോ ദേവന്മാര്‍പോ

ലും ഭയന്നുവിറച്ചു പോകുന്നത് എന്ന് വാല്മീകി പറഞ്ഞുനിര്‍ത്തുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. പ്രതിബന്ധങ്ങളുടെയും പ്രലോഭനങ്ങളുടേയും മുന്നില്‍ തെല്ലും കുലുങ്ങാതെ ധര്‍മത്തിന്റെ പന്ഥാവില്‍ ഉറച്ചുനിന്നടരാടുന്ന കര്‍മയോഗിയുടെ അചഞ്ചലതയാണത്. ഇതെല്ലാം തികഞ്ഞ മനുഷ്യനുണ്ടെങ്കില്‍ ആ വ്യക്തിയെക്കുറിച്ചു കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു. മഹര്‍ഷേ, അങ്ങയ്‌ക്ക് അറിയാന്‍ കഴിയാത്തതായി യാതൊന്നുമില്ലല്ലൊ.

വാല്മീകിയുടെ ചോദ്യം നാരദര്‍ഷിയെ ഏറെ ആനന്ദിപ്പിച്ചു. അദ്ദേഹം പറഞ്ഞു: അങ്ങ് ഇപ്പോള്‍ പ്രകീര്‍ത്തിച്ച ഗുണങ്ങള്‍ ഒരുമിച്ച് ഒരാളില്‍ കണ്ടുകിട്ടുക അത്ര എളുപ്പമല്ല. എങ്കിലും അങ്ങനെ ഒരാളുണ്ട്. ഞാന്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞുതരാം. ശ്രദ്ധയോടെ കേട്ടശേഷം അങ്ങ് അദ്ദേഹത്തെ ആശ്രയിച്ചുകൊള്‍ക. അതു മറ്റാരുമല്ല അയോദ്ധ്യാധിപന്മാരായ ഇക്ഷ്വാകുക്കളുടെ വംശത്തില്‍ പിറന്നവനും രാമനെന്ന പേരില്‍ പ്രസിദ്ധനുമായ മഹാപുരുഷനാണദ്ദേഹം. തുടര്‍ന്നു ശ്രീരാമചന്ദ്രന്റെ ജീവചരിത്രം നാരദന്‍ വാല്മീകിയെ കേള്‍പ്പിച്ചു. അയോദ്ധ്യാധിപനായി രാമന്‍ വാഴുന്ന സമയത്താണ് ഈ ചോദ്യവും ഈ ഉപദേശവും സംഭവിക്കുന്നത്. കാലംകുറേ കഴിഞ്ഞപ്പോള്‍ ലോകനന്മയ്‌ക്കായി രാമവാക്യം രചിക്കാന്‍ സൃഷ്ടികര്‍മത്തിനധിപനായ ബ്രഹ്മാവുതന്നെ വാല്മീകിയോടാവശ്യപ്പെട്ടു. കാവ്യസ്വരൂപം

 ബ്രഹ്മദേവന്‍ ആ ഋഷികവിയുടെ ഹൃദയത്തില്‍ ഉണര്‍ത്തിവിടുകയും ചെയ്തു. അങ്ങനെയാണ് രാമകാവ്യം ഭൂമുഖത്ത് ആവിര്‍ഭവിച്ചത്. ബ്രഹ്മദേവന്റെ ഹൃദയത്തില്‍ പോലും അദ്ഭുദാതരങ്ങളുടെ തരംഗമാലകളുണര്‍ത്തുന്ന കവിത്വത്തിനുടമയായ വാല്മീകിമഹര്‍ഷിയെയാണ,് നാന്മറനേരായ രാമായണം ചമയ്‌ക്കയാല്‍ നാന്മുഖനുള്ളില്‍ ബഹുമാനത്തെ വളര്‍ത്തോരു വാല്മീകി കവിശ്രഷ്ഠനാകിയ മഹാമുനിയെന്നു അദ്ധ്യാത്മരാമായണകാരനായ എഴുത്തച്ഛന്‍ കവിത്വവരം പ്രാ ര്‍ത്ഥിച്ചുകൊണ്ടു സ്തുതിച്ചിരിക്കുന്നത്. രാമകഥ ആരിലും ബഹുമാനത്തെ ഉണര്‍ത്തും. അലൗകിക സുഷമയോടെ അതുപാടുന്നവരിലേക്കും സംക്രമിച്ച് അവരെയും ആദരണീയരാക്കിത്തീര്‍ക്കും. വാല്മീകി ആദികവിയാണ്. കാലഗണനപ്രകാരം മാത്രമല്ല അദ്ദേഹത്തിന് ആദികവി എന്ന പദവി ലഭിച്ചത്. കാവ്യഗുണത്തിന്റെ അനുപമത്വം കൊണ്ടുകൂടിയാകുന്നു. കവിത്വത്തില്‍ അദ്ദേഹത്തിന് ഒന്നാം സ്ഥാനമുണ്ടെന്നു ബ്രഹ്മാവുപോലും സമ്മതിച്ചുകൊടുത്തിരിക്കുന്നു. വാല്മീകി രാമായണം വായിച്ചാസ്വദിക്കാന്‍ ശേഷിയുള്ള സഹൃദയന്മാര്‍ക്കെല്ലാം നേരിട്ട് അനുഭവവേദ്യമാകുന്ന സത്യമാണ് അതുല്യമായ ആ രചനാവൈഭവം.

ആ വാക്കുകള്‍ സംസ്‌കൃതഭാഷയിലുള്ളവയാണെങ്കിലും ഇതര ഭാരതീയ ഭാഷകളില്‍ പ്രചുരപ്രചാരത്തിലിരിക്കുന്നവയാണെന്നിരിക്കിലും വാല്മീകി എഴുതുമ്പോള്‍ അവയുടെ ഉല്‍പത്തി ഭൂലോകത്തുനിന്നല്ല; മഹര്‍ലോകത്തുനിന്നാണു സംഭവിക്കുന്നത്. ബ്രഹ്മപ്രകാശപൂര്‍ണമായ പ്രസ്തുതലോകത്തിന്റെ സൗന്ദര്യാനന്ദങ്ങളാല്‍ നിറഞ്ഞുതുളുമ്പുന്ന പ്രകാരത്തിലാണ് അവ ആവിര്‍ഭവിക്കുന്നത്. അത് വാല്മീകി രാമായണത്തെ അനിതരസാധാരണമായി അനുഭവമാക്കി മാറ്റുന്നു. കവി എന്ന പദത്തിന് പരബ്രഹ്മമെന്ന് വേദോപനിഷത്ത് പ്രസിദ്ധമായ അര്‍ത്ഥമുണ്ട്. ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാകയാല്‍ കവി എന്ന പേരിന് അര്‍ഹനാണ്. കവിയുടെ സൃഷ്ടി  അഥവാ ബ്രഹ്മജ്ഞാനിയുടെ സൃഷ്ടിയാണു രാമായണ കാവ്യം. അതുകൊണ്ടാണ് അതു നാന്മറകള്‍ക്ക്- ഋക് യജുസ് സാമ അഥര്‍വങ്ങള്‍ക്ക് തുല്യമായിത്തീര്‍ന്നത്. അതിന്റെ രചയിതാവായ ബ്രഹ്മജ്ഞന്‍ ബ്രഹ്മാവിനുപോലും ആദരണീയനായി ഭവിക്കുന്നു. അദ്ദേഹത്തിന്റെ വരം ഏതൊരു കാവ്യകര്‍ത്താവിനും മഹാനുഗ്രഹമായിരിക്കും.

(തുടരും)

സത്യാനന്ദ സുധ-20

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.