കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരന്റെ പണം പിടിച്ചുപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. ഒഡീഷ സ്വദേശിയായ മഹീര്‍ നായക്കിനെ (50)യാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പിടികൂടിയത്.
അണ്ടത്തോട് പാലത്തിനടുത്ത് താമസിക്കുന്ന വിദേശമലയാളിയായ കിഴക്കയില്‍ ഹൗസില്‍ കെ.കെ.സുനീറിന്റെ (32) കീശയില്‍ നിന്ന് 200 രൂപ പിടിച്ചുപറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. വണ്ടിയിറങ്ങി പ്ലാറ്റ് ഫോമിന് പുറത്തിറങ്ങാന്‍ ശ്രമിക്കവെയാണ് സംഭവം. സുനീര്‍ ബഹളം വെച്ചതോടെ സ്റ്റേഷനിലുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന രണ്ട്പേര് രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തെക്കീബസാര്‍ കേന്ദീകരിച്ച് കൂലിപ്പണിചെയ്തുവരികയാണെന്നാണ് മഹീര്‍ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: