ന്യൂദൽഹി: ബീഹാറിലെ ബാലികാ സദനത്തിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിനുമാണ് സുപ്രീം കോടതി നോട്ടീസ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞാണ് നോട്ടീസ് നല്‍കിയത്. നിതീഷ് കുമാറിന്റെ അവശ്യപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.
ഇരകളായ പെൺകുട്ടികളുടെ യഥാർത്ഥ ചിത്രങ്ങളോ മോർഫ് ചെയ്ത ചിത്രങ്ങളോ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും കോടതി വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന അച്ചടി-ദൃശ്യ മാധ്യമങ്ങളെ സുപ്രീം കോടതി വിമർശിച്ചു. അതേ സമയം ബാലികാ സദനത്തിലെ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
ബീഹാറിലെ മുസാഫർപുറിലെ സേവാ സങ്കൽപ് ഏവം വികാസ് സമിതിയുടെ ബാലികാ സദനത്തിലെ 34 പെൺകുട്ടികളാണ് പീഡനത്തിനിരയായത്. 7 വയസ് മുതൽ 17 വയസ് വരെയുള്ള പെൺകുട്ടികൾക്ക് രാത്രിയിൽ മയക്ക് മരുന്ന് ഭക്ഷണത്തോടൊപ്പം നൽകി പീഡനം നടത്തിയെന്നാണ് കേസ്. പീഡനത്തെ എതിർക്കുന്നവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറാണ് പതിവെന്നും കേസിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജനതാദള്‍ യുവിന്റെ അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് പീഡനക്കേസിൽ പ്രതിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: