Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവശക്തി സംഭവനായ വാരണമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:06 am IST
inSamskriti

പാര്‍വതീപരമേശ്വരന്മാരുടെ പുത്രനായ വാരണമുഖനാണ് വിഘ്‌നങ്ങളെ നിവാരണം ചെയ്യുന്ന ഗണപതി. ശത്രുബലത്തെ തടുക്കുന്നവന്‍ എന്നാണ് ‘വാരണ’ ശബ്ദത്തിനര്‍ത്ഥം. അതില്‍ നിന്ന് ആനയെന്നും വാരണപദത്തിന് അര്‍ത്ഥം കിട്ടുന്നു. ചതുരംഗപ്പടയില്‍ ശക്തമായി പ്രതിരോധിക്കുന്ന ദേവത വാരണമുഖനായിരിക്കുന്നതില്‍ സാംഗത്യം ഏറെയുണ്ട്. അതു ഭക്തന് ആത്മവിശ്വാസവും കരുത്തും പകരുന്നു. ഭൂമണ്ഡലത്തില്‍ നാം പരിചയിച്ചിട്ടുള്ള ഏറ്റവും ശക്തനായ ജീവി ആനയാണെന്നതിനു തര്‍ക്കമില്ല. സിംഹക്കൂട്ടങ്ങള്‍ പോലും ആനയുടെ മുന്നില്‍ ഭയന്ന് പിന്തിരിഞ്ഞോടുന്നു. അതിന്റെ ദര്‍ശനം ഭയകലുഷിതമായ ഹൃദയങ്ങളില്‍പ്പോലും ശക്തിയുടെ നവോന്മേഷം പകരും. അങ്ങനെ ദര്‍ശനം കൊണ്ടുതന്നെ ആര്‍ക്കും ആശ്വാസമേകി. പ്രതിബന്ധങ്ങളെ തടുത്തു മുന്നേറാന്‍ വേണ്ടുന്ന ശേഷി ഗജാനനത്വം പകരുന്നു.

വാരണമുഖന്‍ ശിവശക്തി സംഭവനാകുന്നു. ശിവന്‍ എന്നും ശക്തിയെന്നുമുള്ള പദങ്ങളെ പൗരാണികന്മാര്‍ മുഖ്യമായും രണ്ട് അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാറുണ്ട്. അവ രണ്ടും ഇവിടെ സംഗതമായിരിക്കുന്നു. ബ്രഹ്മമെന്നാണ് ശിവശബ്ദത്തിന്റെ അര്‍ത്ഥം. ആനന്ദസ്വരൂപനായ ശ്രീരാമനെന്നു പറയുന്നതും ബ്രഹ്മത്തെയാകുന്നു. ബ്രഹ്മത്തെ ശിവനായി കല്‍പിക്കുന്നവര്‍ ശക്തിയെ പാര്‍വതിയെന്നും ബ്രഹ്മത്തെ ശ്രീരാമനായി കരുതുന്നവര്‍ ശക്തിയെ സീതയെന്നും സങ്കല്‍പിക്കും. മൂര്‍ത്തിത്രയത്തിലൊരാളായ സംഹാര കര്‍ത്താവിനെയും ശിവനെന്നു വിളിക്കും. അതു ശിവശബ്ദത്തിന്റെ വേറൊരര്‍ത്ഥമാകുന്നു. ശിവന്റെയും ശക്തിയുടെയും സന്താനമാണ് വിഘ്‌നവാരണനായ ഗണപതി.

പ്രപഞ്ച സൃഷ്ടിക്കുവേണ്ടി ആനന്ദസ്വരൂപനായ ബ്രഹ്മം തന്റെ തന്നെ ശക്തിയെ പ്രവര്‍ത്തനക്ഷമമാക്കുന്നു. അപ്പോള്‍ ശക്തിയില്‍ പ്രതിബിംബിച്ച പരമാത്മ ചൈതന്യമാണ് ഗണപതി.  ശിവശക്തി സമുദ്ഭവനെന്നു പുരാണങ്ങള്‍ ഗണപതിയെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ആദ്യന്തങ്ങളില്ലാത്ത ലോകമായി നമ്മുടെ മുന്നില്‍ കാണപ്പെടുന്നത് ഗണപതിയാകുന്നു. അതിനാല്‍ സമസ്തജഗത്തും ഗണേശന്റെ കുടവയറിനുള്ളില്‍ കുടികൊള്ളുന്നതായും പ്രവര്‍ത്തിക്കുന്നതായും പൗരാണികന്മാര്‍ കഥാരൂപത്തില്‍ പറഞ്ഞുവയ്‌ക്കുന്നു. ലോകത്തെ ഉണ്ടാക്കി നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന കരുത്തു മുഴുവന്‍ ആദിദേവനായ ഗണപതിയില്‍നിന്ന് ഉത്പന്നമാകുന്നതാണെന്നതിന് വേറൊരു തെളിവ് വേണ്ട. വിഘ്‌നങ്ങളെ നിവാരണം ചെയ്യാനുള്ള കരുത്തിന്റെ ഉറവിടവും ഗണപതി തന്നെ. പ്രപഞ്ചത്തിന്റെ ഉത്പത്തി സ്ഥിതിവിലയങ്ങള്‍ക്കു കാരണഭൂതനാണ് ഗണപതിയെന്ന് എഴുത്തച്ഛന്റെ ശാരിക പാടിയത് അതുകൊണ്ടാകുന്നു. ശക്തിയില്‍ പ്രതിബിംബ പരമാത്മാവാകയാല്‍ അദ്ദേഹം ബ്രഹ്മാത്മകനുമായിരിക്കുന്നു. ഈ ലോകത്തുള്ള സമസ്ത ചരാചരങ്ങളും ശിവന്റെ സന്താനങ്ങളാകുന്നു. കൈലാസവാസിയുടെ സേവകരായ ഭൂതഗണങ്ങളും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ തന്നെ. അവരില്‍ പ്രമുഖനാണ് ഗജാനനന്‍. അതിനാല്‍ ഗണങ്ങളുടെ അഥവാ ഭൂതഗണങ്ങളുടെ അധിപതി അഥവാ ഗണപതിയായിത്തീര്‍ന്നു അദ്ദേഹം.

പുരാണകഥകള്‍ ഭാവനമാത്രമാണെന്നു ധരിച്ചുകളയരുത്. വേദോപനിഷത്തുക്കളിലൂടെ നമുക്കു കരഗതമായിത്തീര്‍ന്ന പ്രപഞ്ചരഹസ്യങ്ങളുടെ കാവ്യാവിഷ്‌കരങ്ങളാണവ. ”ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്” എന്ന്-ഇതിഹാസ പുരാണങ്ങള്‍കൊണ്ടു വേദാര്‍ത്ഥത്തെ വിശദീകരിക്കണമെന്ന്- മഹാഭാരതത്തിന്റെ തുടക്കത്തില്‍ വ്യാസഭഗവാന്‍ അവയുടെ പ്രയോജനം വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിസൂക്ഷ്മമായ പ്രപഞ്ചരഹസ്യങ്ങളടങ്ങുന്ന വേദമന്ത്രാര്‍ത്ഥങ്ങള്‍ സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമാകയാല്‍ ഏവര്‍ക്കും അവ പഠിക്കാനും ഉള്‍ക്കൊള്ളാനും സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് പഴയകാലത്തെ ഋഷിവര്യന്മാര്‍ ഇതിഹാസപുരാണങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും വേദോപനിഷത് തത്ത്വങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളാകുന്നു. ആരുടെ ഹൃദയത്തെയും ആകര്‍ഷിക്കാന്‍ പോന്ന ഇത്തരം കഥകളുടെ അപഗ്രഥനത്തിലൂടെ ക്രമേണ ഉപനിഷത് മന്ത്രങ്ങളിലേക്ക് ആരെയും  നയിക്കുന്ന വര്‍ണാഭമായ രാജഗോപുരങ്ങളാണവ.

ശിവന്റെ ആനന്ദനടനമാണ് അഥവാ പരമാത്മലീലയാണ് ഈ പ്രപഞ്ചം. ശിവനില്‍നിന്ന് അഥവാ ശ്രീരാമനില്‍നിന്നു പ്രപഞ്ചമുണ്ടാകുന്നതിന്റെ ക്രമം രാമായണത്തില്‍ പലപ്രകാരം വര്‍ണിച്ചിട്ടുള്ളത് പിന്നീടു നാം പഠിക്കും. അപ്പോള്‍ ഇപ്പറഞ്ഞവയെല്ലാം കൂടുതല്‍ വ്യക്തമായിത്തീരും. ഭൂതമെന്ന പദത്തിന് ഉണ്ടായ പദാര്‍ത്ഥമെന്നര്‍ത്ഥം. ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം ഭൂതങ്ങള്‍ ആകുന്നു. ശിവനില്‍ നിന്നുണ്ടായതുകൊണ്ടാണ് ശിവഭൂതം അഥവാ ഗണമെന്ന പേര് അവയ്‌ക്ക് വന്നുചേരുന്നത്. പ്രപഞ്ചോല്‍പത്തി ക്രമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലുണ്ടാകുന്ന സൂക്ഷ്മ തന്മാത്രകള്‍ക്ക് പഞ്ചഭൂതങ്ങള്‍ എന്നുപേരുണ്ട്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയാണവ. പഞ്ചീകരണ പ്രക്രിയയിലൂടെ അവ തന്നെ സ്ഥൂലഭൂതങ്ങളായിത്തീരുന്നു. ആകാശം, വായു, അഗ്നി, ജലം പൃഥ്വി എന്ന് അവയ്‌ക്കു പേര്. അവയുടെ താളാത്മകമായ ചലനത്തിലൂടെ സൃഷ്ടിസ്ഥിതിലയങ്ങള്‍ സംഭവിക്കുന്നു. ഭൂതങ്ങള്‍ നൃത്തം ചെയ്തു ശിവനെ സന്തോഷിപ്പിക്കുന്നു എന്നും ശിവന്‍ ആനന്ദ നൃത്തം ചെയ്യുന്നു എന്നും മറ്റുമുള്ള പൗരാണിക കഥകള്‍ ഈ സൂക്ഷ്മ രഹസ്യത്തിന്റെ ദൃശ്യാവിഷ്‌കൃതികളാണ്. സബ് അറ്റോമിക പാര്‍ട്ടിക്കിളുകളുടെ നിരന്തര ചലനത്തില്‍ ശിവതാണ്ഡവം കണ്ടെത്തുന്ന ഫ്രിഡ്‌ജോഫ് കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ഈ തത്ത്വം കുറെയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. ഇന്നു യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ദൈവകണത്തെ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണെന്നും മറക്കാതിരിക്കുക. പ്രസ്തുത സൂക്ഷ്മകണങ്ങള്‍ ഭൂതവര്‍ഗത്തില്‍പ്പെടുന്നു. അക്കൂട്ടത്തില്‍ മുഖ്യനാകയാല്‍ വാരണമുഖനു ഗണപതി എന്നും പേരുവീണു. അവരുടെ ആനുകൂല്യം വിഘ്‌നങ്ങളെ നിവാരണം ചെയ്യും.

ശക്തിയില്‍ പ്രതിബിംബിച്ച ശിവന്‍ അഥവാ ബ്രഹ്മമാണ് ഗണപതി എന്നു നേരത്തെ സൂചിപ്പിച്ചു. അദ്ദേഹമാണു ഭൂതഗണങ്ങള്‍ക്കു മുന്നോടി. പ്രണവം  അഥവാ ഓങ്കാരമന്ത്രം മറ്റൊരാളല്ല. സംസ്‌കൃത ഭാഷ എഴുതാന്‍ ഉപയോഗിക്കുന്ന ദേവനാഗരി ലിപിയുടെ രീതിയില്‍ ഓം എന്നെഴുതുന്നതു എങ്ങനെയെന്ന് ഏവര്‍ക്കുമറിയും. പ്രപഞ്ചത്തിന്റെ മൂലാധാരത്തിലും വ്യക്തികളുടെ മൂലാധാരത്തിലും കുടികൊള്ളുന്ന പ്രണവത്തിന്റെ ആകൃതി യോഗശാസ്ത്രവിധിപ്രകാരം നിര്‍ണയിച്ചതാണ് പ്രസ്തുത ലിപിസ്വരൂപം  എന്ന ലിപിയുടെ അടിസ്ഥാന തത്ത്വമാണ് ഓം എന്നു മലയാളത്തിലും ഓം എന്നു തമിഴിലും എഴുതുമ്പോള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ ലിപിയെ കലാത്മകമായി വികസിപ്പിച്ചതാണ് ഗണപതിയുടെ പ്രസിദ്ധമായ രൂപം. മുഖം, കുടവയര്‍, തുമ്പിക്കൈ, ചന്ദ്രക്കല എന്നിവ ലിപിയില്‍ വ്യക്തമായി കാണാം. ബ്രഹ്മത്തില്‍ ഓങ്കാരം സ്പന്ദിച്ചുയരുന്ന ബിന്ദുവാണ് ചന്ദ്രക്കലയ്‌ക്കുള്ളില്‍ കാണപ്പെടുന്നത്. ഗണപതിക്ക് ആനയുടെ മുഖം വന്നതിന്റെ രഹസ്യം ഈ വേദാന്ത തത്ത്വമാണ്. ആദിമന്ത്രമായ ഓങ്കാരത്തില്‍നിന്നാണ് ഈ പ്രപഞ്ച പദാര്‍തഥങ്ങളുമുണ്ടായിരിക്കുന്നത്. പ്രപഞ്ചം പ്രവര്‍ത്തിക്കുന്നതും ഓങ്കാരത്തെ ആശ്രയിച്ചാകുന്നു. അതിനാല്‍ വിഘ്‌നങ്ങളില്ലാതാകാന്‍ പ്രണവമന്ത്രമായ ശിവശക്തി സംഭവനെ അഥവാ വാരണമുഖനെത്തന്നെ ശരണം പ്രാപിക്കേണ്ടിയിരിക്കുന്നു.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.