Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയൂ, ഗൃഹസ്ഥാശ്രമ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:01 am IST
in Samskriti

നമ്മില്‍ ഭൂരിഭാഗം പേരും ഗൃഹസ്ഥാശ്രമികളാണ്. ഗൃഹസ്ഥാശ്രമം സ്വര്‍ഗമാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു. ഓരോ ആശ്രമങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്. ബ്രഹ്മചാരിക്കും വാനപ്രസ്ഥിക്കും സംന്യാസിക്കും ധര്‍മമുള്ളതുപോലെ ഗൃഹസ്ഥാശ്രമിക്കും ധര്‍മമുണ്ട്. ഗൃഹസ്ഥാശ്രമം നിലനിന്നാല്‍ മാത്രമേ മറ്റു മൂന്നു ധര്‍മങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രാചീന ആചാര്യന്മാര്‍ പറയുന്നു. ഗൃഹസ്ഥാശ്രമം തകര്‍ന്നാല്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയാതെവരും. അപ്പോള്‍ ധര്‍മവും ആശ്രമവ്യവസ്ഥയും തകര്‍ന്നുപോകുകയും ചെയ്യും.

ഗൃഹസ്ഥാശ്രമത്തിന്റെ മാഹാത്മ്യത്തെ ഋഷിമാര്‍ ഏറെ പ്രാധാന്യത്തോടെയാണ് മനസ്സിലാക്കിയിരുന്നത്. ആധുനികകാലത്ത് ഗൃഹസ്ഥാശ്രമധര്‍മത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കാതായിരിക്കുന്നു. മനുസ്മൃതിയാണ് ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ മഹത്വത്തെ ഏറെ മാനിച്ചതും ചൂണ്ടിക്കാണിച്ചതും. മനുവിന്റെ ചില പ്രധാനപ്പെട്ട വീക്ഷണങ്ങളെ ഒന്നു പരിചയപ്പെടുത്താം.

‘ബ്രഹ്മചാരീ ഗൃഹസ്ഥശ്ച വാനപ്രസ്ഥോ യതിസ്തഥാ

ഏതേ ഗൃഹസ്ഥപ്രഭവാശ്ചത്വാരഃ പൃഥഗാശ്രമാഃ.’

(മനു 6.87)

അര്‍ഥം: ഗൃഹസ്ഥാശ്രമത്തില്‍നിന്നുതന്നെയാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങളിലോരോന്നും ഉണ്ടാകുന്നത്. 

ഈ ചതുരാശ്രമങ്ങളില്‍ ഗൃഹസ്ഥന്‍ ശ്രേഷ്ഠനാണെന്ന് മനു പറയുന്നത് നോക്കുക:

‘സര്‌വേഷാമപി ചൈതേഷാം വേദസ്മൃതിവിധാനതഃ

ഗൃഹസ്ഥ ഉച്യതേ ശ്രേഷ്ഠഃ സ ത്രീനേതാന്‍ ബിഭര്തി ഹി’

(മനു 6.89)

അര്‍ഥം: വേദങ്ങളിലും സ്മൃതികളിലും പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഈ സര്‍വ ആശ്രമങ്ങളിലുംവെച്ച് ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠമായിരിക്കുന്നു എന്നാണ്. കാരണം ഗൃഹസ്ഥന്‍ മറ്റ് മൂന്ന് ആശ്രമങ്ങളെയും പരിപാലിച്ചു പോറ്റുന്നു.

ഗൃഹസ്ഥനില്ലെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്പില്ലെന്ന് സുവ്യക്തമാക്കുകയാണ് ഋഷിയായ മനു. കാരണം ബ്രഹ്മചാരി (വിദ്യാര്‍ഥി), വാനപ്രസ്ഥി, സംന്യാസി എന്നീ മൂന്ന് ആശ്രമങ്ങളെയും നിലനിര്‍ത്തിപ്പോരുന്നത് ഗൃഹസ്ഥനാണ്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍  ഗൃഹസ്ഥന്‍ ബാധ്യസ്ഥനുമാണ്. ഗൃഹസ്ഥാശ്രമിയുടെ ജീവിതം പുഷ്‌കലമായാല്‍ മാത്രമേ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. 

നല്ല ഗൃഹസ്ഥാശ്രമി പ്രാണവായുവിനെപ്പോലെയാണെന്ന് മനു പറഞ്ഞുവെക്കുന്നുണ്ട് നോക്കുക:

‘യഥാ വായും സമാശ്രിത്യ വര്തന്തേ സര്‌വജന്തവഃ

തഥാ ഗൃഹസ്ഥമാശ്രിത്യ വര്തന്തേ സര്‌വ ആശ്രമാഃ.’

(മനു 3.77)

അര്‍ഥം: വായുവിനെ ആശ്രയിച്ച് സര്‍വ ജീവജാലങ്ങളും വര്‍ത്തിക്കുന്നതുപോലെ ഗൃഹസ്ഥനെ ആശ്രയിച്ച് ബ്രഹ്മചര്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ആശ്രമങ്ങള്‍ വര്‍ത്തിക്കുന്നു.

ഈ മൂന്ന് ആശ്രമങ്ങള്‍ക്ക് വേണ്ടതെല്ലാം ഗൃഹസ്ഥന്‍ ചെയ്തുവെക്കേണ്ടതുണ്ട്. നല്ല കുഞ്ഞുങ്ങളുണ്ടായാലേ നല്ല സംന്യാസിമാരും ഗൃഹസ്ഥരും വാനപ്രസ്ഥിയുമൊക്കെ ഉണ്ടാവുകയുള്ളൂ. അതിനായി ഷോഡശസംസ്‌കാരങ്ങള്‍ ഗൃഹസ്ഥന്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. പഞ്ചമഹായജ്ഞാദി ആചരണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ധനം സമ്പാദിക്കേണ്ടതുണ്ട്. പിതൃജനങ്ങളെ പരിപാലിക്കേണ്ടതുണ്ട്. സംന്യാസപരമ്പരയെ നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ അനേകം കര്‍ത്തവ്യഭാരങ്ങള്‍ ചുമക്കുന്നവനാണ് ഗൃഹസ്ഥന്‍. അക്കാര്യം മനു ചൂണ്ടിക്കാണിക്കുന്നുണ്ട്. 

‘യസ്മാത് ത്രയോളപ്യാശ്രമിണോ ദാനേനാന്നേന ചാന്വഹമ്

ഗൃഹസ്ഥേനൈവ ധാര്യന്തേ തസ്മാജ്ജ്യേഷ്ഠാശ്രമോ ഗൃഹി.’

(മനു 3.78)

അര്‍ഥം: ബ്രഹ്മചാരിയെയും വാനപ്രസ്ഥിയെയും സംന്യാസിയെയും അന്നവസ്ത്രാദി ദാനത്താല്‍ ഗൃഹസ്ഥന്‍ പരിപാലിച്ചുപോറ്റുന്നു. അതിനാല്‍ വ്യവഹാരത്തില്‍ ഗൃഹസ്ഥാശ്രമം എല്ലാറ്റിലുംവെച്ച്  ശ്രേഷ്ഠമാകുന്നു.

ഇങ്ങനെ മനുവിനെപ്പോലെ വിഖ്യാതരായ സ്മൃതിപ്രവക്താക്കള്‍ ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ പ്രാധാന്യത്തെ എടുത്തുപറയുന്നു. നമ്മില്‍ എത്രപേര്‍ ഈ ആശ്രമത്തിന്റെ മഹത്വമറിയുന്നു? ആ ഗൃഹസ്ഥാശ്രമധര്‍മം പരിപാലിക്കാന്‍ പഠിപ്പിക്കുന്നു? 

നമ്മുടെ പ്രാചീന ഋഷിപരമ്പര തിരിച്ചറിഞ്ഞ ഈ മഹത്വം നമ്മളും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. പഠിപ്പിച്ചാല്‍ മാത്രം പഠിക്കുന്നവനാണ് മനുഷ്യന്‍. ഗൃഹസ്ഥാശ്രമധര്‍മങ്ങള്‍ എന്തെല്ലാമാണെന്ന് അവന്‍ പഠിക്കേണ്ടതുണ്ട്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് നാം ചെയ്യേണ്ടത്.

 0495 272 4703

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.