Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘മീശ പിരിക്കുന്നത്’ ആര്‍ക്ക് നേരെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:07 am IST
inVicharam

ശ്രീരാമകൃഷ്ണ ദേവന്‍ പറഞ്ഞ ഒരു കഥ ഇങ്ങനെയാണ്… ആളുകളെ സ്ഥിരമായി ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു സര്‍പ്പം ആ വഴി വന്ന ഒരു സന്യാസിയുടെ ഉപദേശത്തെത്തുടര്‍ന്ന് പരമ സാത്വികനായി, നിരുപദ്രവകാരിയായി ജീവിക്കാന്‍ തുടങ്ങി. സര്‍പ്പത്തിന്റെ സ്വഭാവമാറ്റം മനസ്സിലാക്കിയ വഴിപോക്കര്‍ പോകപ്പോകെ ഒരു കാരണവും കൂടാതെ സര്‍പ്പത്തെ കല്ലെറിയാനും മറ്റു രീതികളില്‍ ഉപദ്രവിക്കാനും ആരംഭിച്ചു. ഭക്ഷണത്തിനായ്‌പോലും പുറത്തിറങ്ങാനാവാതെ അനുദിനം സര്‍പ്പം ക്ഷീണിച്ചു എല്ലും തോലുമായി. ഒരു നാള്‍ പഴയ സന്യാസി വീണ്ടും ആ വഴി വരികയും ഈ സര്‍പ്പത്തെ കാണുകയും ചെയ്തു. മരണാസന്നനായി കിടക്കുന്ന സര്‍പ്പത്തോട് ഇതിന്റെ കാരണം തിരക്കി. സര്‍പ്പം സന്യാസിക്ക് താന്‍ നല്‍കിയ വാക്ക് മൂലമാണ് തനിക്ക് ഈ ഗതി വന്നതെന്ന് ഉണര്‍ത്തിച്ചു. അപ്പോള്‍ സന്യാസി സര്‍പ്പത്തോട് പറഞ്ഞത്രെ , നിന്നോട് ഞാന്‍ പറഞ്ഞത് ഒരാളെയും അകാരണമായി കടിക്കരുത് എന്നാണ്. എന്നാല്‍ നിന്നെ ഉപദ്രവിക്കാന്‍ വരുന്നവരോട് പ്രതികരിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിന്റെ നിലനില്‍പ്പിന് വേണ്ടി, സ്വരക്ഷക്ക് വേണ്ടി നീ നിന്റെ കഴിവ് ഉപയോഗിച്ചേ മതിയാവൂ’ 

ഈ കഥയുടെ ആവര്‍ത്തനമാണ് കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ നടക്കുന്നത്. ഹൈന്ദവ സംസ്‌കാരത്തിന്റെ ഉദാരതയും സഹിഷ്ണുതയും ഉള്‍ക്കൊണ്ട് പരമസാത്വികരായ് കഴിഞ്ഞ ഹിന്ദു ജനത  വഴിയില്‍ കെട്ടിയ ചെണ്ട പോലെ ആര്‍ക്കും കേറി കൊട്ടാവുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. കടിച്ചില്ലെങ്കിലും നിലനില്‍പ്പിന് വേണ്ടി ചീറ്റുകയെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് ഹിന്ദു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

    മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ”മീശ” എന്ന നോവല്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രസ്തുത നോവലിന്റെ രചയിതാവ് എസ്.ഹരീഷ് തന്നെ പിന്‍വലിച്ചിരിക്കുന്നു. ഹിന്ദു സത്രീകള്‍ ലൈംഗീകതയ്‌ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോകുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആര്‍ത്തവ കാലത്ത് ഇവര്‍ അമ്പലത്തില്‍ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങള്‍ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണു എന്നാണ് നോവലില്‍ പരാമര്‍ശിക്കുന്നത്. ഒറ്റ വായനയില്‍ തന്നെ അങ്ങേയറ്റം നിന്ദ്യവും നീചവുമായ പ്രസ്താവനയാണിത്. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും തെല്ലും വില കല്‍പ്പിക്കാത്ത ഒരു അധമ മനസ്സില്‍ നിന്നേ ഇത്തരം ജല്പ്പനങ്ങള്‍ ഉണ്ടാവുകയുള്ളൂ. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് അക്ഷന്തവ്യമായ അപരാധമായി കാണേണ്ടവര്‍ തന്നെ ഈ നോവല്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു എന്നുള്ളതാണ് അത്യന്തം ഗൗരവതരം. ഈ നോവല്‍ സ്ത്രീത്വത്തിനും മാതൃത്വത്തിനും കടുത്ത അപമാനമാണ് ഉണ്ടാക്കിയത്. ഇത് മനസ്സിലാകാത്തവരല്ല മാതൃഭൂമി വാരികയുടെ പത്രാധിപ സമിതിയിലുള്ളത്. ഹിന്ദുക്കള്‍ക്കെതിരായതുകൊണ്ട് അത് കണ്ടില്ലെന്ന് നടിക്കുകയോ അല്ലെങ്കില്‍ ബോധപൂര്‍വ്വമായോ തന്നെ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. പള്ളികളില്‍ പോകുന്ന സ്ത്രീകളെ കുറിച്ച് ഏതെങ്കിലുമൊരു കഥാപാത്രത്തെക്കൊണ്ടും ഇത്തരം ഒരു ആക്ഷേപം ഉന്നയിക്കാന്‍ കേരളത്തിലെ ഏതെങ്കിലും കഥാകൃത്തിന് ധൈര്യം വരുമോ?. അത്തരം ഒരു സാഹിത്യ സൃഷ്ടി വെളിച്ചം കാണുമോ?. പിതാവിനും പുത്രനും എന്ന സിനിമ വെളിച്ചം കാണാത്തത് എന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.

     സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണെങ്കിലും ഹരീഷ് അത്ര അറിയപ്പെടുന്ന എഴുത്തുകാരനല്ല. എന്നാല്‍ ഈ സംഭവത്തോടെ ഹരീഷ് പ്രശസ്തനായിരിക്കുന്നു. ഇതാണ് ഇക്കാലത്തെ കച്ചവട തന്ത്രം. ഹിന്ദുക്കളെ ആക്ഷേപിച്ചാല്‍ കിട്ടുന്ന വിപണി മൂല്യം മനസ്സിലാക്കി നോവലിന്റെ തുടക്കത്തില്‍ തന്നെ അപ്രകാരം ചെയ്ത് കൊണ്ട് ഒരു വലിയ വിവാദവും ശ്രദ്ധയും നേടിയെടുക്കാന്‍ ഹരീഷിന് കഴിഞ്ഞിരിക്കുന്നു. അമ്മയെ തല്ലിയും പേരെടുക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കുത്സിത ശ്രമത്തിന് മാതൃഭൂമിയും കൂട്ടുനിന്നത് മാതൃഭൂമിയുടെ തികഞ്ഞ ഹിന്ദു വിരുദ്ധ നിലപാട് കൊണ്ടു തന്നെയാണെന്നു വേണം കരുതാന്‍.

 നോവല്‍ പിന്‍വലിച്ചത് കീഴടങ്ങലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനേറ്റ കനത്ത ആഘാതമാണന്നുമാണ് സച്ചിതാനന്ദന്‍ മുതല്‍ സുധാകരന്‍ സഖാവ് വരെയുള്ളവരുടെ വാദം. എന്താണ് ആവിഷ്‌കാര സ്വാതന്ത്ര്യം? ഹിന്ദുക്കളെയും ഹിന്ദു സംസ്‌കാരത്തേയും മാത്രം ആക്ഷേപിക്കാനും അപമാനിക്കാനുമുള്ള സ്വാതന്ത്ര്യമാണോ അത്?. കടിക്കാത്ത പാമ്പാണെന്നു കരുതി വഴിപോക്കര്‍ക്കൊക്കെ അതിനെ കല്ലെറിയാനുള്ള സ്വാതന്ത്ര്യത്തേയാണോ ആവിഷ്‌കാരസ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത്?. ഹൈന്ദേവേതര  സമൂഹങ്ങളോട് എന്താണ് ഇക്കൂട്ടരുടെ സമീപനം എന്ന് പരിശോധിക്കേണ്ടതുണ്ട്. സമാനമായ സംഭവങ്ങളില്‍ മാതൃഭൂമി എന്ത് നിലപാടാണ് സ്വീകരിച്ചത് എന്ന് വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടാകും . മാതൃഭൂമിയില്‍ പ്രവാചകനെ കുറിച്ച് മോശം പരാമര്‍ശം വന്നതിന്റെ പേരില്‍ മാതൃഭൂമിയുടെ കോട്ടയ്‌ക്കല്‍ എഡീഷന്‍ ഓഫീസ് മുസ്ലീം തീവ്രവാദികള്‍ അടിച്ചു തകര്‍ത്തു. വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. മാതൃഭൂമി പത്രാധിപര്‍ ഒന്നാം പേജില്‍ പ്രസ്തുത പരാമര്‍ശം വരാനിടയായതില്‍ മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്തുവന്നു. ഈ പരാമര്‍ശം വരാനിടയായ പത്രജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി മാലോകരെ മുഴുവന്‍ അറിയിക്കുകയും ചെയ്തു. ചില ദുര്‍ബലമായ പ്രതികരണങ്ങള്‍ ഉണ്ടായതല്ലാതെ ബേബി സഖാവോ സുധാകരന്‍ സഖാവോ ഒന്നും ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് അന്ന് രംഗത്തു വന്നില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലെ ഭാഷാപോഷിണി മാസികയുടെ കവര്‍ ചിത്രം പുറത്തിറങ്ങിയത് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേതായിരുന്നു. ആ ചിത്രത്തില്‍ ക്രിസ്തുവിനരികേ അര്‍ദ്ധനഗ്‌നയായ ഒരു കന്യാസ്ത്രീയെ കൂടി വരച്ചിരുന്നു. ഭാഷാപോഷിണി പുറത്തിറങ്ങിയപ്പോള്‍ എന്താണ് നാട്ടില്‍ സംഭവിച്ചത് എന്ന് കേരളം കണ്ടതാണ്. െ്രെകസ്തവ പാതിരിമാരും വിശ്വാസികളും മനോരമ പത്രവും ഭാഷാപോഷിണിയും കത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ മനോരമ ഭാഷാപോഷിണിയില്‍ മാപ്പപേക്ഷ നല്‍കി തടിയൂരി. അവിടേയും ഇപ്പറയുന്ന സാഹിത്യ സാംസ്‌കാരിക നായകരായി അഭിരമിക്കുന്നവരൊന്നും ഒരാവിഷ്‌കാര സ്വാതന്ത്ര്യപ്പോരാട്ടത്തിനും മുതിര്‍ന്നില്ല. രണ്ട് പ്രബല സമുദായങ്ങളുടെ വിഷയത്തില്‍ മാതൃഭൂമിയും മനോരമയും സ്വീകരിച്ച നിലപാടാണ് നാം ഇവിടെ കണ്ടത്.

മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കവി പവിത്രന്‍ തീക്കുനി ‘പര്‍ദ്ദ’ എന്ന കവിത അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ എഴുതി. 24 മണിക്കൂറിനകം തീക്കുനിക്ക് തന്റെ കവിത പിന്‍വലിക്കേണ്ടി വന്നത് ആരുടെ ഭീഷണിക്ക് വഴങ്ങിയാണെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. 2010 ലാണ് പത്തനംതിട്ട ജില്ലയിലെ ഒരു പെന്തക്കോസ്ത് പാതിരി ‘ചിന്‍ വാദ്’ പാലം’ എന്ന പുസ്തകമെഴുതിയത്. മുസ്ലീം തീവ്രവാദികള്‍ അക്രമാസക്തരായി ഗ്രന്ഥകര്‍ത്താവിനേയും സഹായികളേയും ക്രൂരമായി തല്ലിച്ചതച്ചു. ഒടുവില്‍ എന്താണ് സംഭവിച്ചത്?. ഗ്രന്ഥകര്‍ത്താവിനേയും കൂട്ടരേയും 153(അ) വകുപ്പ് ചേര്‍ത്ത് കേസെടുത്ത് ദിവസങ്ങളോളം ജയിലലടച്ചു. ചിന്‍വാദ് പാലം എന്ന പുസ്തകം നിരോധിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ഹൈക്കോടതി പ്രസ്തുത പുസ്തകത്തിന്റെ നിരോധനം നീക്കുകയും ചെയ്തു. ഏതെങ്കിലും സാംസ്‌കാരിക നായകരോ പുരോഗമന സാഹിത്യക്കാരോ ഈ വിഷയങ്ങളിലൊന്നും ഹാലിളകി രംഗത്ത് വന്നില്ല. കടുത്ത ഭയം തന്നെയാണ് കാരണം. ഈ സമുദായങ്ങള്‍ ചീറ്റുക മാത്രമല്ല കടിക്കുകയും ചെയ്യുന്നവരാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് മാത്രമാണ് മേല്‍ പറഞ്ഞവയിലൊന്നും ഒരു പ്രതികരണത്തിനും ആരും മുതിരാത്തത്.

 കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയിലെ പെരിഞ്ചേരിയില്‍ ഡിവൈഎഫ്‌ഐയുടെ നേതാവ് അനില്‍കുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പ്രവാചകനെ അപമാനിച്ച് പ്രസംഗിച്ചു എന്നതായിരുന്നു കാരണം. മൂവാറ്റുപുഴയിലെ അദ്ധ്യാപകന്റെ കൈ മുസ്ലീം തീവ്രവാദികള്‍ വെട്ടിയെടുത്തപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ. ബേബി (അന്നത്തെ വിദ്യാഭ്യാസ മന്ത്രി), ജോസഫ് എന്ന ആ അദ്ധ്യാപകനെ തികഞ്ഞ മഠയന്‍ എന്നാണ് ആക്ഷേപിച്ചത്. എന്നാല്‍ എകെജി വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞ വി.ടി. ബലറാമിനെ നടുറോഡിലിട്ട് കൈകാര്യം ചെയ്തത് ഇതേ സഖാവിന്റെ കൂട്ടരാണ്.

 എന്താണ് കേരളത്തില്‍ നാം കാണുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം?. സരസ്വതി ദേവിയെ വീണ്ടും വീണ്ടും നഗ്‌നയായ് വരച്ച് ഹിന്ദുക്കളേ വേദനപ്പിക്കാനുള്ള സ്വാതന്ത്ര്യമാണോ അത്?. ദുര്‍ഗാദേവിയെ സെക്‌സ് വര്‍ക്കര്‍ എന്നും ശബരിമല അയ്യപ്പന്‍ പ്രകൃതി വിരുദ്ധ സന്താനമാണെന്നും ഉല്‍ഘോഷിച്ച് ഒരു സമൂഹത്തെ ആകെ അപമാനിക്കാനുള്ള സ്വാതന്ത്ര്യത്തെയാണോ നാം ആവിഷ്‌കാര സ്വാതന്ത്ര്യമായി കൊണ്ടാടുന്നത്?. കുമ്പസാരക്കൂട്ടില്‍ ഉറച്ച വിശ്വാസത്തോടെ വെളിപ്പെടുത്തിയ ഒരു  സ്ത്രീയുടെ കുമ്പസാര രഹസ്യം ഉപയോഗിച്ച് പല തവണ പലര്‍ ചേര്‍ന്ന് വ്യഭിചരിച്ചതിന്റെ ധാര്‍മ്മികതയോ നീതിയോ ന്യായമോ ചോദ്യം ചെയ്യാന്‍ നാവു പൊന്താത്തവര്‍ മീശ എന്ന നോവല്‍ പിന്‍വലിച്ചതിന്റെ പേരില്‍ ഹിന്ദുക്കള്‍ക്ക് നേരെ മീശ പിരിക്കുന്നത് കാണുമ്പോള്‍ കരയണോ അതോ ചിരിക്കണോ?. 

ഭൂമിക്കച്ചവടവും പീഡനക്കേസ് ഒളിപ്പിച്ച് വയ്‌ക്കലുമായി പെരുവഴിയില്‍ ഉടുമുണ്ടഴിഞ്ഞ അവസ്ഥയിലായ സഭാപിതാക്കന്‍മാരെ വിനീതവിധേയരായി താണു  വണങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ ഒരുത്തന്‍ ചെയ്ത തെറ്റിന്റെ പേരില്‍ സന്യാസിമാരെ മൊത്തം വേട്ടയാടിയത് നമുക്കോര്‍മ്മ വരുന്നു. മദ്രസകളിലും പള്ളിമേടകളിലും പിഞ്ചു കുട്ടികള്‍ മൗലവിമാരുടെ പ്രകൃതി വിരുദ്ധ കാമകേളികള്‍ക്ക് ഇരയാവുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും വെറും വായില്ലാകുന്നിലപ്പന്‍മാരായിരുക്കുന്നവരാണ് ഈ സാംസ്‌കാരിക പുംഗവന്‍മാര്‍. ഇക്കൂട്ടര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി നല്‍കാന്‍ ഹിന്ദു സമൂഹം തയ്യാറായാല്‍ അന്ന് തീരും ഇവരുടെ ഈ കാപട്യം.

  (ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.