വാസ്കോ: മത്സ്യത്തിൽ രാസവസ്തുവായ ഫോർമാലിൻ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിൽ 15 ദിവസത്തേക്ക് മത്സ്യ ഇറക്കുമതിക്ക് വിലക്ക്. ഗോവ മുഖ്യമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ മത്സ്യം ഗോവയിലേക്ക് ഇറക്കുമതി നടത്തുന്നുണ്ട്.
ജൂലൈ 13ന് ഗോവയിലെ വിവിധ മത്സ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ കണ്ടെത്തിയിരുന്നു. കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 17 ട്രക്കുകളിൽ കൊണ്ട് വന്ന മത്സ്യങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് ഫോർമാലിൻ കണ്ടെത്തിയ സാഹചര്യത്തിൽ താത്കാലികമായി മത്സ്യ ഇറക്കുമതി നിർത്തി വയ്‌ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
















