Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണരണം, സാംസ്‌കാരിക നായകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 03:55 am IST
in Vicharam

കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ തുടരുന്ന നിശബ്ദതയാണ് സംസ്ഥാനത്ത് വര്‍ഗ്ഗീയ ശക്തികള്‍ ചുവടുറപ്പിക്കാന്‍ കാരണമെന്ന് പ്രൊഫ.ടി.ജെ. ജോസഫ്. മത തീവ്രവാദികളുടെ ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ അദ്ധ്യാപകനും മൂവാറ്റുപുഴ സ്വദേശിയുമായ പ്രൊഫ. ടി.ജെ. ജോസഫ്. 2010 ജൂലൈ നാലിന് ഇദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അടുത്തിടെ എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ അഭിമന്യുവിന്റെ കൊലപാതകത്തിലും ഇതേ മത-തീവ്രവാദ ശക്തികള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും ഇത്തരം വര്‍ഗീയ വാദികള്‍ കൂടുതല്‍ ശക്തമായതല്ലാതെ ഇവര്‍ക്കെതിരെ നടപടികളൊന്നും എടുക്കാനായിട്ടില്ല എന്നതാണ് മനുഷ്യ മനസാക്ഷിയുടെ മുന്നില്‍ അവശേഷിക്കുന്ന ചോദ്യം.

നന്മയുടെ വെളിച്ചം വിതറണം

സമൂഹത്തിന് ചിന്താപരമായ ഉണര്‍വ് അനിവാര്യമാണ്, ഇതിന് വൈകാരികമായ പ്രതികരണമല്ല വേണ്ടതെന്നാണ് തന്റെ അഭിപ്രായം എന്നാണ് പ്രൊഫ. ടി.ജെ. ജോസഫ് പറയുന്നത്. ബോധവത്ക്കരണം പോലുള്ള പരിപാടികളില്‍ വിവിധ സാംസ്‌കാരിക നായകന്മാര്‍ മുന്നിട്ടിറങ്ങി സമൂഹത്തിന്റെ മുന്നില്‍ ഇത് എന്നും ഒരു ചോദ്യചിഹ്നമായി നിര്‍ത്താനാകണം. എങ്കില്‍ മാത്രമെ പരിവര്‍ത്തനമുണ്ടാകൂ. സമൂഹത്തിന് നന്മയുടെ വെളിച്ചം വിതറേണ്ടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരും സാംസ്‌കാരിക നായകരും പ്രതികരിക്കാത്തതും രാഷ്‌ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയതയെ താലോലിക്കുന്നതും മൂലമാണ് വര്‍ഗീയത കലാലയത്തിലേയ്‌ക്ക് കടന്ന് കയറാന്‍ കാരണം. തന്റെ നേരെ ആക്രമണം അഴിച്ചുവിട്ടവര്‍ക്ക് അവര്‍ രൂപപ്പെടുത്തിയ ഒരു കാരണമുണ്ടായിരുന്നുവെന്നും അഭിമന്യുവിന് നേരെ നടന്ന ആക്രമണത്തിന് വ്യക്തമായ ഒരു കാരണം പോലും ഉണ്ടായിരുന്നില്ലയെന്നും പ്രൊഫസര്‍ അഭിപ്രായപ്പെടുന്നു.

സാക്ഷര കേരളത്തില്‍ പോലും ഇത്രമാത്രം അധമ അവസ്ഥ ഉണ്ടാകാന്‍ കാരണം മനുഷ്യന് ഉള്ളിലെ നന്മ കെട്ടുപോകുന്നത് കൊണ്ടാണ്. മത ഭീകരതയ്‌ക്കും മതാന്ധതയ്‌ക്കും എതിരെയുള്ള പോരാട്ടത്തിന് കലാകാരന്മാര്‍ വഴി തുറക്കണം, ഇത് മാത്രമേ ജനങ്ങളെ സ്വാധീനിക്കുകയുള്ളുവെന്നും പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.

1930 മുതലുള്ള നവോത്ഥാന കാലഘട്ടത്തെ തുടര്‍ന്ന് മാറി വന്ന കേരളത്തിലെ പൊതുസമൂഹം അതിലും ഗുരുതരമായുള്ള സ്ഥിതിയിലേക്ക് മടങ്ങി പോകുകയാണ്. മതത്തിന്റെ കീഴിലുള്ള അടിമത്തത്തില്‍ നിന്ന് മനുഷ്യന്‍ സ്വയം മോചിതമാകണം. ഭയപ്പെടുത്തി വിശ്വാസികളെ വിവിധ മതങ്ങള്‍ അടിമകളാക്കി വച്ചിരിക്കുന്നത് അവസാനിക്കണം. നവോത്ഥാന കാലത്തെ പോലെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറാനാകണം. ജനങ്ങളുടെ ഭാവനയെ വളര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്യേണ്ടവരാണ് സാംസ്‌കാരിക നേതാക്കള്‍. ഇവരുടെ ഉറക്കമാണ് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം. പ്രീണന നയവും, പക്ഷപാതവും, രാഷ്‌ട്രീയ താല്പര്യവും ഉള്ളത് കൊണ്ട് സാഹിത്യകാരന്മാര്‍ വഴി പിരിഞ്ഞ് പോകുകയാണ്. 

നിര്‍ദ്ധന കുടുംബത്തില്‍ നിന്ന് വന്ന ആദര്‍ശ ധീരനായ അഭിമന്യുവിന്റെ മരണം തന്റെ സഹപാഠിയുടെ മരണം നല്‍കുന്ന വേദനയ്‌ക്ക് തുല്യമാണ്. രാഷ്‌ട്രീയ മത നേതാക്കന്‍മാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെയും പ്രസ്ഥാനങ്ങളെയും ഉപയോഗിക്കുന്നത് അവസാനിക്കണമെങ്കിലും സാംസ്‌കാരിക നായകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങള്‍ പറയുമ്പോഴും മതം ഉയര്‍ത്തുന്ന വേലിക്കെട്ടുകള്‍ ആദ്യം സ്വയം ഭേദിച്ച ശേഷം മാത്രമെ മറ്റുള്ളവരെ ഉപദേശിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യന്റെ വായനാശീലം കുറഞ്ഞ സാഹചര്യവും ഇതിന് തിരിച്ചടിയാണ്. സമൂഹമാധ്യമങ്ങളിലും കാലത്തിനനുസരിച്ച് മാറി സാംസ്‌കാരിക നായകന്മാര്‍ സജീവമാകണം. ഇന്ന് ഇത്തരത്തില്‍ ശരിയായ എഴുത്തുകാര്‍ ആരും ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഏറെ യുവാക്കളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എത്ര വലിയ സംഭവം ഉണ്ടായാലും മനുഷ്യന്‍ പെട്ടെന്ന് മറക്കാന്‍ പഠിച്ചു. എഴുത്തുകാര്‍ എന്തേലും എഴുതി അവാര്‍ഡും പണവും വാങ്ങിയാല്‍ മാത്രം പോരാ പരമാര്‍ത്ഥം കണ്ട് സമൂഹത്തെ ഉദ്ബോധിപ്പിക്കാനാകണം.

സമൂഹത്തിന് മാറ്റം ഉണ്ടാകണമെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ ഉറക്കം വെടിയണം. സമൂഹത്തിന്റെ മനസ് ഉണരണമെങ്കില്‍ ഇവര്‍ ഉണര്‍ന്നേ തീരൂ ഇത്തരത്തിലൊരു മാറ്റം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.