കണ്ണൂര്‍: കണ്ണൂരിനനുവദിച്ച ഫുഡ് പാര്‍ക്ക് സ്ഥാപികാന്‍ ഇനിയും വൈകരുതെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിനോട് കേരളാ ചേംബര്‍, ദിശ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മന്ത്രിയെ നേരില്‍ കണ്ടാണ് ഫുഡ്പാര്‍ക്ക് ഉടന്‍ സ്ഥാപിക്കണമെന്ന് കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ദിവാകരന്‍ വൈസ് പ്രസിഡന്റ് സി.എം.എ. ഖാദര്‍, ദിശ ചെയര്‍മാന്‍ സി.ജയചന്ദ്രന്‍ എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ചത്. മന്ത്രിക്ക് ഇവര്‍ നിവേദനവും നല്‍കി. ഇന്ത്യയിലെ ഏറ്റവും മികച്ച കശുവണ്ടി; ഏറ്റവും ഫലസമൃദ്ധിയുള്ള മാങ്ങ, ചക്ക തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഇത്രയും വൈവിധ്യമുള്ള ഏറ്റവും മികച്ച പ്രദേശമായിട്ടും ഒരു സമയത്തും കണ്ണൂരിന് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഈ ഭക്ഷ്യ സമ്പത്തുകള്‍ ഉപയോഗിക്കാന്‍ പറ്റിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് 2013ല്‍ യുഡിഎഫ് സര്‍ക്കാരിന് മുന്നില്‍ കാര്‍ഷിക ഉല്‍പ്പന്ന ഫുഡ് പാര്‍ക്ക് എന്ന ആശയം മുന്നോട്ട് വച്ചത്. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെയുള്ള ആധുനിക ഫുഡ് പാര്‍ക്ക് വളരെ നല്ല സാധ്യതകള്‍ സൃഷ്ടിക്കുമെന്നിരിക്കെ, ഈ പദ്ധതി ഇനിയും വൈകാതെ നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നടപടി എടുക്കണെമെന്നു ദിശയും കേരള ചേംബറും ആവശ്യപ്പെട്ടു.
















