Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യുവിന്റെ ചോരയിലും അലിയാതെ സിപിഎം; പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് തടസ്സം പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 03:05 am IST
in Kerala

ന്യൂദല്‍ഹി: മുസ്ലീം മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിക്കുന്നത് തടയാന്‍  മുഖ്യമന്ത്രി പിണറായി വിജയന്റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നീക്കം. മതംമാറ്റ ഭീകരത ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആഴത്തിലുള്ള സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. സംഘടനയെ നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നടന്നുവരികയാണ്. എന്നാല്‍ പിണറായി, മമത സര്‍ക്കാരുകള്‍ ഇതുമായി സഹകരിക്കുന്നില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്  റിപ്പോര്‍ട്ടുകള്‍ നല്‍കാതെ കേന്ദ്ര നിര്‍ദേശം തുടര്‍ച്ചയായി അവഗണിക്കുകയാണ് കേരളവും ബംഗാളും. എന്‍ഐഎ അന്വേഷണവുമായി രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ് നിസ്സഹകരിക്കുകയും ചെയ്യുന്നു. നിരോധനത്തിനെതിരെ പിഎഫ്‌ഐ കോടതിയെ സമീപിച്ചാല്‍ സംസ്ഥാനങ്ങളുടെ നിലപാടും നിര്‍ണായകമാകും. 

 ജനുവരിയില്‍ മധ്യപ്രദേശിലെ തെകന്‍പൂരിലെ ബിഎസ്എഫ് ആസ്ഥാനത്ത് നടന്ന സംസ്ഥാന ഡിജിപിമാരുടെ യോഗത്തില്‍ പിഎഫ്‌ഐയെ(പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പിഎഫ്‌ഐ പ്രതിയായ കേസുകള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ റിജിജുവിന്റെ പ്രസ്താവന നിഷേധിച്ച് പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായും നിസ്സഹകരണത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ മുസ്ലിം ഇരവാദമുയര്‍ത്തി രാഷ്‌ട്രീയമായി മുതലെടുക്കാമെന്ന ഉദ്ദേശ്യവും സിപിഎമ്മിനും തൃണമൂലിനും ഉണ്ട്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. മുസ്ലിം വര്‍ഗീയവാദികളാണ് പിണറായിയുടെയും മമതയുടെയും ബലം. ബംഗാളിലെ കലാപങ്ങളെ മമതയും കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിനെ പിണറായിയും തുടര്‍ച്ചയായി ന്യായീകരിക്കുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും ഇതിന്റെ ഭാഗമാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ പോലും പോപ്പുലര്‍ ഫ്രണ്ടിനെ പരാമര്‍ശിക്കാതിരിക്കാന്‍  പിണറായി ശ്രദ്ധിച്ചിരുന്നു. 

പഴുതടച്ച നിരോധനത്തിന് കേന്ദ്രം

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യെ നിരോധിച്ചപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടുണ്ടാക്കിയത്.  പിഎഫ്‌ഐയെ നിരോധിച്ചാല്‍ തീവ്രവാദികള്‍ മറ്റൊരു പേരില്‍ വീണ്ടും വരാന്‍ സാധ്യതയുളളതിനാല്‍ ഭാരവാഹികള്‍ മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് ആജീവനാന്തം വിലക്കാനാണ് സര്‍ക്കാര്‍ പദ്ധതി. സിമിയുടെ മുന്‍ നേതാക്കള്‍ ഇപ്പോള്‍ സിപിഎമ്മിലും കോണ്‍ഗ്രസ്സിലും മുസ്ലിം ലീഗിലും ഭാരവാഹികളായി മതതീവ്രവാദ അജണ്ട നടപ്പാക്കുന്നുമുണ്ട്. 

 സിമിയില്‍നിന്നും വ്യത്യസ്തമായി രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ ഉള്‍പ്പെടെ നിരവധി ഉപസംഘടനകളും പിഎഫ്‌ഐക്കുണ്ട്. അതിനാല്‍ പിഎഫ്‌ഐയെ മാത്രമായി നിരോധിച്ചിട്ട് കാര്യമില്ല. സാങ്കേതികമായി ഈ സംഘടനകളൊന്നും പിഎഫ്‌ഐയുടെ ഭാഗവുമല്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് ശേഷം ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ സംഘടനയല്ലെന്ന് പിഎഫ്‌ഐ അവകാശപ്പെട്ടിരുന്നു. മുന്‍ നക്‌സലൈറ്റുകളെയും തീവ്ര ഇടത് പ്രവര്‍ത്തകരെയും വാടകയ്‌ക്കെടുത്ത് വിവിധ വിഷയങ്ങളില്‍ വേദികളും രൂപീകരിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാകും നിരോധനം.

കെ. സുജിത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

പുതിയ വാര്‍ത്തകള്‍

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുക്കളെ മോഷ്ടിച്ച് കശാപ്പുകാര്‍ക്ക് വിറ്റ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.