ന്യൂദല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് 250 രൂപയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് ഒരു കിലോ നെല്ലിന് 23.30 രൂപയാണ് സര്‍ക്കാരിന്റെ നിലവിലെ താങ്ങുവില. ഇതില്‍ 15.50 രൂപ കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന താങ്ങുവിലയും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവുമാണ്.
നെല്ലിന്റെ സംഭരണ പാക്കേജ് പുനര്‍നിര്‍ണയിക്കണമെന്നും താങ്ങുവില വര്‍ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാരായ പി. തിലോത്തമനും വി.എസ്. സുനില്‍കുമാറും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.
സംസ്ഥാനത്ത് താങ്ങുവില നല്‍കി അഞ്ച് ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കുന്നത്. ഈ സീസണില്‍ 4.83 മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനം സംഭരിച്ചത്.
















