കൊച്ചി: കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സിപിഎമ്മിന്റെ നീക്കം. ഒരു മാസത്തിനുളളില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള, ക്ഷേത്രം ഭാരവാഹികളുടെ സംഘടന രൂപീകരിക്കാനാണ് ശ്രമം. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും എന്ന് പറഞ്ഞു നടന്നവരാണ് ഇപ്പോള്‍ ക്ഷേത്രങ്ങളുടെ സംരക്ഷകരായി എത്തിയിരിക്കുന്നത്.
രാമായണവും ഭഗവദ്‌ഗീതയും കത്തിച്ചാല്‍ അന്ധവിശ്വാസം സമൂഹത്തില്‍ ഇല്ലാതാകും എന്ന് പറഞ്ഞ് ഹിന്ദുസമൂഹത്തിന്റെ ആരാധനാ വിശ്വാസപ്രമാണങ്ങളെ കാലങ്ങളായി അവഹേളിച്ചവരാണ് സിപിഎമ്മുകാര്‍. അതേസമയം പല സിപിഎം സഖാക്കളും രഹസ്യമായി അമ്പലങ്ങളില്‍ പോവുകയും പ്രത്യേകം പൂജകള്‍ നടത്തുകയും ചെയ്യാറുമുണ്ട്. കേരളത്തിലായാലും ബംഗാളിലായാലും ത്രിപുരയിലായാലും ഇക്കാര്യത്തില്‍ സഖാക്കള്‍ ഒരുപോലെ.
31 വർഷം സിപിഎം ഭരിച്ച ത്രിപുരയിൽ നിയമസഭാ മന്ദിരത്തിലെ പ്രേതങ്ങളെ ഒഴിപ്പിക്കാൻ പൂജ നടത്തി സഖാക്കൾ പുതുചരിത്രം സൃഷ്ടിച്ചിരുന്നു. ഒരു ഞായറാഴ്ചയായിരുന്നു അതിരഹസ്യമായി പൂജ . സ്പീക്കറും സിപിഎം നേതാവുമായ രാമേന്ദ്ര ദേബ്‌നാഥിന്റെ സമ്മതത്തോടെയാണ് പൂജ നടത്തിയത്.
2012ൽ ആണ് ത്രിപുര രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന ഉജ്ജയന്ത പാലസിൽ നിന്ന് കുഞ്ചബനിലുള്ള പുതിയ കെട്ടിടത്തിലേക്ക് നിയസഭയുടെ പ്രവർത്തനം മാറ്റിയത്. ഇതിന് ശേഷം ഒട്ടേറെ ജീവനക്കാർ അകാലത്തിൽ മരിച്ചതും പലർക്കും രോഗം പിടിപെട്ടതുമാണ് പൂജ നടത്താൻ അധികൃതരെ പ്രേതിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപമായ 1980ലെ മാണ്ഡായി കൂട്ടക്കൊലയിൽ കൊല്ലപ്പട്ട 250ഓളം പേരുടെ മൃതദേഹം മറവുചെയ്തിടത്താണ് നിയമസഭാ മന്ദിരം കെട്ടിപ്പൊക്കിയത്.
ഇങ്ങനെ മരണമടഞ്ഞവരുടെ ‘പ്രേതാത്മാക്കൾ’ അലഞ്ഞു തിരിയുന്നതിനാലാണ് ഈ ദുർ നിമിത്തങ്ങളെന്നും കണ്ടെത്തി. ഇത് പരിഹരിക്കാനാണ് പൂജ നടത്തിയത്. ‘പ്രേതങ്ങളുടെ’ ചിരിയും കരച്ചിലുകളും മുഴങ്ങുന്നതിനാൽ കെട്ടിടത്തിൽ രാത്രി ജോലിക്ക് പലരും വിസമ്മതിച്ചിരുന്നത്രെ. ബജറ്റ് കാലത്ത് രാത്രിവരെ ജോലി ചെയ്യേണ്ടതുണ്ടെങ്കിലും ‘പ്രേതങ്ങളെ’ ഭയന്ന് സ്ത്രീകളടക്കമുള്ള ജോലിക്കാർ നേരത്തേ ത്തന്നെ ഇവിടെ നിന്ന് പോകുമായിരുന്നെന്നും ജീവനക്കാരൻ പറഞ്ഞു.
പൂജ നടന്നിടത്തേക്ക്300 ജീവനക്കാരെ മാത്രമാണ് പ്രവേശിപ്പിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചുപോലും ചിത്രങ്ങൾ എടുക്കുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന കർശന വ്യവസ്ഥയോടെയാണ് ജീവനക്കാരെ കടത്തിവിട്ടത്. ത്രിപുരയിലെ സഖാക്കളില്‍ നിന്നും അധിക ദൂരമില്ല കേരളത്തിലെ സിപിഎമ്മുകാര്‍ക്ക്. കണ്ണൂരിലെ അവരുടെ ക്ഷേത്ര പ്രവേശത്തിന് ദുരൂഹതകള്‍ നിരവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: