Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാം ജനിക്കുമ്പോള്‍ നമ്മോടൊപ്പം നൂറു ലക്ഷ്മികള്‍ ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:50 am IST
inSamskriti

ആചാര്യശ്രീ രാജേഷ്

കുടുംബജീവിതം ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകണമെന്ന് ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങള്‍ പാരാവാരം പറയുന്നുണ്ട്. കാരണം ഇന്നത്തെക്കാലത്തെപ്പോലെ ദരിദ്രമായ ചുറ്റുപാടായിരുന്നില്ല പ്രാചീന ഭാരതീയര്‍ക്ക് ഉണ്ടായിരുന്നത്. മറിച്ച് സര്‍വത്ര സുലഭമായ ഐശ്വര്യത്തിന്റെ പ്രതീകമായി ഭാരതം വിരാജിച്ചിരുന്നു. കാരണം അക്കാലത്ത് നമുക്ക് വഴികാട്ടിയായിരുന്നത് വേദങ്ങളായിരുന്നു.

സമൂഹത്തിന്റെ കേന്ദ്രബിന്ദുവാണ് കുടുംബങ്ങള്‍. നമ്മുടെ കുടുംബത്തില്‍ ദാരിദ്ര്യം ഉണ്ടായാല്‍ നമുക്കൊന്ന് ജപിക്കാനോ സാധനചെയ്യാനോ ഒന്നും കഴിയാതെ വരും. ജീവിതം വെറുക്കപ്പെട്ടതാകും. അത് മാറണം. അതിന് വേദങ്ങളെ ആശ്ലേഷിക്കേണ്ടതുണ്ട്. മനുഷ്യന്‍ ജനിക്കുമ്പോള്‍തന്നെ പാപികളാണെന്ന് ഹിന്ദുവിശ്വസിക്കുന്നില്ല. മറിച്ച് സൗഭാഗ്യങ്ങളുടെ നിറകുടമാണ് ഓരോ ജന്മവുമെന്ന് നാം വിശ്വസിക്കുന്നു. നമുക്ക് അനേകം കഴിവുകള്‍ ജന്മനാ ഉണ്ട്. എന്നാല്‍ ആത്മവിശ്വാസക്കുറവും അതിലേറെ അലസതയും വന്നു ചേരുമ്പോള്‍ ജീവിതം ഒരു പാരാജയമായി മാറുന്നു. നാം ഈ ജീവിതത്തെ പഴിക്കുന്നത് കാണാം. എന്നാല്‍ വേദങ്ങളില്‍ ഈ ജീവിതത്തെ കൂടുതല്‍ ഐശ്വര്യമുള്ളതാക്കാന്‍ ചില സൂത്രവാക്യങ്ങള്‍ പറയുന്നുണ്ട്. അവ എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം..

ജീവിതത്തെ പഴിക്കുന്ന നമുക്കുള്ള വലിയൊരു സന്ദേശമാണ് അഥര്‍വവേദത്തിലെ ഈ മഹത്തായ മന്ത്രം.

”ഏകശതം ലക്ഷ്‌മ്യോ മര്ത്യസ്യ സാകം

തന്വാ ജനുഷോ?ധി ജാതാഃ.

താസാം പാപിഷ്ഠാ നിരിതഃ പ്ര ഹിണ്മഃ ശിവാ

അസ്മഭ്യം ജാതവേദോ നി യച്ഛ”

(അഥര്‍വവേദം 7.115.3)

ഈ മന്ത്രത്തിലെ ഓരോ വാക്കിന്റെയും അര്‍ഥം ആദ്യം എഴുതാം.

(മര്ത്യസ്യ=) മനുഷ്യന്റെ (തന്വാ സാകം=) ശരീരത്തോടൊപ്പം (ഏകശതം=) നൂറ് (ലക്ഷ്മ്യഃ=) ലക്ഷ്മികള്‍ അഥവാ  വിഭൂതികള്‍ (ജനുഷഃ അധി ജാതാഃ=) ജന്മനാതന്നെ  ഉത്പന്നമായിരിക്കുന്നു. (താസാമ്=) ആ ലക്ഷ്മികളില്‍തന്നെ (പാപിഷ്ഠാഃ=) പാപി, അധമം, നീചം എന്നീ വൃത്തികളെ (ഇതഃ=) ഇവിടെനിന്ന് അഥവാ തങ്ങളുടെ ഹൃദയത്തില്‍നിന്ന് (നിഃ പ്രഹിണ്മഃ=) ദൂരെ അകറ്റിയാലും. ഹേ (ജാതവേദഃ=) സൃഷ്ടിയുടെ ജ്ഞാതാവായ പരമാത്മനേ, (ശിവാഃ=) ശുഭവും കല്യാണകരവുമായ വൃത്തികളെ (അസ്മഭ്യമ് =) ഞങ്ങള്‍ക്ക് (നി യച്ഛ=) നല്‍കിയാലും.

അതീവ രസകരമായ ഈ മന്ത്രത്തില്‍ ലക്ഷ്മികളെ കാത്തുസൂക്ഷിക്കാനുള്ള രഹസ്യത്താക്കോലുണ്ട്. ഈ താക്കോല്‍ കൈവശം വെയ്‌ക്കുന്നവന് ഐശ്വര്യമുണ്ടാകും, അവന്റെ കുടുംബത്തില്‍ സമൃദ്ധി കളിയാടും. ഇതില്‍ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. മന്ത്രം പറയുന്നതെന്താണ് ? 

‘മനുഷ്യഗോത്രം ജനിക്കുമ്പോള്‍തന്നെ അതിനോടൊപ്പം അനേകം ലക്ഷ്മികളും ജന്മമെടുക്കുന്നു. അവയില്‍ നികൃഷ്ടമായ സമസ്ത പാപീലക്ഷ്മികളെയും സ്വഹൃദയത്തില്‍നിന്ന് അകറ്റിയാലും. അല്ലയോ സര്‍വജ്ഞനായ പരമേശ്വരാ, ഞങ്ങള്‍ക്ക് ശുഭവൃത്തികളെ പ്രദാനം ചെയ്താലും.”

അതായത് മനുഷ്യന്‍ ജനിക്കുമ്പോള്‍ത്തന്നെ അനേകം സര്‍ഗവാസനകളുമായാണ് ജനിക്കുന്നത്. കാരണം മനുഷ്യന്‍ പരമേശ്വരപുത്രനാണ്. ഈ പ്രപഞ്ചത്തിലെ സമസ്ത സമ്പത്തിന്റെയും ഉടയോന്‍ ആ പരമേശ്വരന്‍തന്നെയാണ്.  അച്ഛന്റെ സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശമുണ്ടല്ലൊ. പൈതൃകമായി സ്വത്ത് ലഭിക്കുമ്പോള്‍ അത് നല്ലപോലെ രക്ഷിച്ച് നോക്കിനടത്തണം. അത് വളര്‍ത്തി എടുക്കുകയും വേണം. അതിനുള്ള ഉത്തരവാദിത്തം മക്കള്‍ക്കുണ്ട്. അതുപോലെ ജന്മനാ നൂറ് കണക്കിന് സര്‍ഗശക്തികള്‍ നമുക്ക് ഭഗവാന്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ഈ സര്‍ഗവാസന എന്തെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ അവ കുവിചാരങ്ങളാല്‍ ഭസ്മീകരിക്കുന്നു. ഇക്കാര്യമാണ് വേദമന്ത്രം ചൂണ്ടിക്കാണിക്കുന്നത്.

അപ്പോള്‍ ജന്മനാ നമുക്ക്  ലഭിക്കുന്ന ലക്ഷ്മികളെ എങ്ങിനെയാണ് സംരക്ഷിക്കേïതും വളര്‍ത്തേണ്ടതും? നമ്മുടെ ഉള്ളില്‍ ശുഭവൃത്തികള്‍ വളര്‍ത്തുന്നതുകൊണ്ടു മാത്രമേ ആ ലക്ഷ്മികളാകുന്ന സര്‍ഗവാസനകളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇവിടെ വേദമന്ത്രം ചൂണ്ടിക്കാട്ടുന്നു. അതിനോടൊപ്പം നെല്ലില്‍ കളയെന്നപോലെ വളര്‍ന്നുവരുന്ന ചീത്ത വൃത്തികളെ ഇല്ലാതാക്കുകയും വേണം.

ഈശ്വരീയ വരദാനമായി നമുക്ക് ലഭിക്കുന്ന സര്‍ഗശേഷികളെ സുരക്ഷിതമാക്കിവെക്കാന്‍ ശ്രമിക്കുമ്പോള്‍ ശുഭവൃത്തികള്‍ തങ്ങളുടേതായിത്തീരും. അവനവന്റെ ജീവിതത്തെ അത് പ്രശോഭിപ്പിക്കുകയും ചെയ്യും. എവിടെയാണോ ശുഭവിചാരങ്ങളും സദ്‌വിചാരങ്ങളും സത്കര്‍മനിഷ്ഠയും നിലനില്‍ക്കുന്നത്  അവിടെ ലക്ഷ്മിയുടെ നിവാസമുണ്ടാകുമെന്ന് വേദമന്ത്രം പറയുന്നു. മറിച്ച്, എവിടെയാണോ അശുഭവൃത്തികളും പാപഭാവനകളും, കുകര്‍മങ്ങളും ശക്തമായി നടമാടുന്നത് അവിടെ ലക്ഷ്മിയുടെ നാശമുണ്ടാകുന്നു. അതിനാല്‍ ലക്ഷ്മി നമ്മിലും നമ്മുടെ വീടുകളിലും പ്രശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാപവൃത്തികളെ ഇല്ലാതാക്കി ശുഭവൃത്തികളെ തങ്ങളില്‍ നിറയ്‌ക്കണമെന്ന് വേദം ആഹ്വാനം ചെയ്യുന്നു.

ഇതാണ് നമ്മുടെ പ്രാചീനര്‍ ചെയ്തത്. അനന്തരഫലമാകട്ടെ, അക്ഷയമായ ലക്ഷ്മി ഭാരതത്തിലെ ഓരോ കുടുംബത്തിലും പരിലസിക്കുകയും ചെയ്തു. ഈ സൂത്രവാക്യത്തെ സാക്ഷാത്കരിച്ച് നമുക്ക് ലക്ഷ്മിയെ ആവാഹിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.