Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റെയില്‍വേ കാര്യത്തില്‍ വേഗം പോരാ,പോരാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:14 am IST
in Editorial

കേരളത്തില്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്, വേഗത പോരാ. ഇതിന് യാത്രക്കാരുടെ പഴികേള്‍ക്കുന്നത് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രിയും പ്രധാനമന്ത്രിയുമാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ ഔദ്യോഗികമായി ആ പഴി ആവര്‍ത്തിക്കുകയും ന്യൂദല്‍ഹിയില്‍ റെയില്‍മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ, കേരളത്തില്‍ റെയില്‍ ഗതാഗതം സുഗമമാകാന്‍ ഇനിയും വൈകും. കാരണം, ചെയ്യേണ്ടത്, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ടവര്‍ ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല.

പാലക്കാട്ടെ കഞ്ചിക്കോട്ട് റെയില്‍കോച്ച് നിര്‍മാണ ഫാക്ടറിവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഫാക്ടറി തുടങ്ങുന്നതിന് സന്നദ്ധമാണെന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍, സിപിഎം പിന്തുണയോടെ ഭരിച്ചിരുന്ന, യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കഞ്ചിക്കോടിനൊപ്പം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ പ്രഖ്യാപിച്ച ഫാക്ടറി പണിപൂര്‍ത്തിയായി, കേരളത്തിലേത് തുടങ്ങിയില്ല, പണം പോലും ബജറ്റില്‍ അനുവദിച്ചില്ല. 

എന്തുകൊണ്ട്, ആരാണ് ഉത്തരവാദി? മോദി സര്‍ക്കാര്‍ റെയില്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുന്നു. അപകടരഹിത യാത്രയ്‌ക്ക് മുന്‍തൂക്കം കൊടുക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഈ നാലുവര്‍ഷത്തിനിടെ കോച്ച് ഫാക്ടറിക്ക് ഇത്തരമൊരു പ്രതിഷേധമോ സമരമോ നടത്താന്‍ തുനിയാഞ്ഞതെന്താണ്? റെയില്‍വേ പ്രതീകമാക്കി, കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ കേരളപ്രക്ഷോഭം എന്ന ബിജെപി പ്രതിരോധ രാഷ്‌ട്രീയാശയമാണോ പിന്നില്‍? ചിന്തിക്കേണ്ടതുണ്ട്. എന്തായാലും റെയില്‍വേയോടോ റെയില്‍ യാത്രക്കാരോടോ കേരള ജനതയോടോ ഉള്ള ആഭിമുഖ്യമല്ല ഇതിനു പിന്നില്‍. 

കാരണം, കേരളത്തിലെ റെയില്‍വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടുള്ള താല്‍പര്യം ഏവര്‍ക്കും അറിയാം. ബിജെപി നേതാവ് ഓ. രാജഗോപാല്‍, വാജ്പേയി സര്‍ക്കാരില്‍ റെയില്‍ സഹമന്ത്രിയായപ്പോള്‍ നടത്തിയ കേരളത്തിലെ റെയില്‍വികസന പ്രവര്‍ത്തനങ്ങള്‍ ചരിത്രപരമാണ്. കേരളത്തിലെ ട്രെയിന്‍ യാത്ര ഇത്രയെങ്കിലും മികച്ചത് അക്കാലത്തെ നടപടികള്‍ മൂലമാണ്. രാജഗോപാല്‍ അവതരിപ്പിച്ചതും തുടങ്ങിയതുമായ പദ്ധതികളില്‍ പക്ഷേ, ഇനിയും പൂര്‍ത്തിയാകാത്തവയുണ്ട്. 

അദ്ദേഹത്തിനു ശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തുനിന്ന് റെയില്‍മന്ത്രിമാര്‍ ഉണ്ടായിട്ടും! അതിനു കാരണം സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണിസര്‍ക്കാരുകളാണ്, അവരുടെ പിടിപ്പുകേടാണ്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍പദ്ധതികള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകാത്തതിന് പ്രധാനകാരണം, പാതയ്‌ക്കാവശ്യമായ ഭൂമിവാങ്ങി റെയില്‍വേയ്‌ക്ക് കൈമാറാത്തതാണ്. ഇതുമൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ എണ്ണവും കണക്കും കേന്ദ്ര റെയില്‍മന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് വരും ദിവസങ്ങളില്‍ കൈമാറും. അത് കേരളത്തിന്റെ റെയില്‍വേ പ്രവര്‍ത്തനത്തിലെ ധവളപത്രമായി മാറിയേക്കും; ചിലരുടെ നുണപ്രചാരണം പൊളിക്കും. 

പാതയിരട്ടിപ്പിക്കാനുള്ള 15 പദ്ധതികളില്‍ പത്തെണ്ണം മുടങ്ങിക്കിടക്കുന്നു. പുതിയ പാതകള്‍ രണ്ടെണ്ണം പ്രഖ്യാപിച്ചതില്‍ ഒന്നേ തുടങ്ങിയിട്ടുള്ളു; സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്തുകൊടുക്കാത്തതാണ് കാരണം. ആലപ്പുഴ വഴിയുള്ള റെയില്‍ യാത്രക്ക് ആവശ്യമായ കുമ്പളം-എറണാകുളം പാതയിരട്ടിപ്പിക്കലും മലബാര്‍ യാത്രികര്‍ക്ക് ഗുണമാകുന്ന ഗുരുവായൂര്‍-തിരുനാവായ പാതയിരട്ടിപ്പിക്കലും കേരളത്തിന് ഏറെ അഭിമാനകരമായ ശബരി പാതയും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ഉപേക്ഷിക്കപ്പെട്ടേക്കാമെന്നാണ് ആശങ്ക. 

ശബരി, തിരുനാവായ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരും പകുതി ചെലവ് വഹിക്കണമെന്നാണ് റെയില്‍വേ നിലപാട്. ചില പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ 50 % പണം മുടക്കണമെന്ന വ്യവസ്ഥ മറ്റു സംസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമാണ്, കേരളത്തിനുമാത്രം എതിര്‍പ്പാണ്; ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ഏറെ സംസാരിക്കുന്നത് കേരളവുമാണ്! 

കേരളത്തിന് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍ മന്ത്രി പറയുന്നു, പക്ഷേ, സംസ്ഥാനം തെറ്റിദ്ധാരണ പരത്തുന്നു. കേരളത്തിലെ കടലുണ്ടിയില്‍ സംഭവിച്ച ട്രെയിനപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ച വന്‍തുകയുടെ റെയില്‍വേ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 

കേരളത്തില്‍ പതിറ്റാണ്ട് പഴക്കമുള്ള പാളങ്ങള്‍ മാറ്റിയും സിഗ്നല്‍ സംവിധാനങ്ങള്‍ പുതുക്കിയും റെയില്‍വേ സുരക്ഷിതമാകുകയാണ്. പണിനടക്കുന്നു എന്നതാണ് ശ്രദ്ധേയം. പൂര്‍ത്തിയായാല്‍ യാത്രയ്‌ക്ക് വേഗംകൂടും. പക്ഷേ, സംസ്ഥാന സര്‍ക്കാരിന് വേഗത പോരാ പോരാ. അതിലെ പിടിപ്പുകേട് തിരുത്തുന്നതിനു പകരം, പണ്ടത്തെ പതിവു പാട്ടായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണമെന്ന മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചിട്ട് എന്തുകാര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.