Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബലാബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 03:09 am IST
in Sports

സോചി: അടി, തിരിച്ചടി, വീണ്ടും അടി, തിരിച്ചടി… അങ്ങനെ ആറ് ഗോളുകള്‍. ഒടുവില്‍ കാവ്യനീതിപോലെ സമനില… ഈ ലോകകപ്പിലെ ആദ്യ സൂപ്പര്‍ ക്ലാസ്സിക്ക് േപാരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനുമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയാണ് തുല്യതയിലായത്.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന മിനിറ്റിലെ ഫ്രീകിക്ക് ഗോളാണ് പോര്‍ച്ചുഗലിന് സമനില നേടിക്കൊടുത്തത്. പോര്‍ച്ചുഗലിനായി മൂന്ന് ഗോളുകളും നേടിയത് ക്രിസ്റ്റിയാനോ തന്നെ. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് റയല്‍ താരമായ സിആര്‍ 7 തന്റെ പേരില്‍ കുറിച്ചത്. 4, 44, 88 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോ ഗോളുകള്‍ നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക്കടിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ്  ഇനി ഈ സൂപ്പര്‍താരത്തിന് സ്വന്തം. 33 വയസ്സും 13 ദിവസവുമാണ് ഇന്നലെ ഹാട്രിക്ക് തികയ്‌ക്കുമ്പോള്‍ റൊണാള്‍ഡോയുടെ പ്രായം. സ്‌പെയിനിനുവേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ രണ്ടും നാച്ചോ ഒരു ഗോളും നേടി. ക്രിസ്റ്റിയാനോയാണ് കളിയിലെ താരം.

രണ്ട് ടീമുകളും 4-2-3-1 ശൈലിയിലാണ് മൈതാനത്ത് കളിക്കാനിറങ്ങിയത്. കളിയില്‍ ആധിപത്യം സ്‌പെയിനിനായിരുന്നു. സ്‌പെയിന്‍ 61 ശതമാനം പന്ത് കൈവശംവെച്ചു. സ്‌പെയിന്‍ ആധിപത്യം നേടിയതുകൊണ്ടു മാത്രം കാര്യമുണ്ടായിരുന്നില്ല. ഇരുടീമുകളും തമ്മിലുള്ള ഏക വ്യത്യാസം സ്പാനിഷ് ടീമില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല എന്നതാണ്. കിട്ടിയ അവസരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ പന്തുമായി സ്‌പെയിന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയപ്പോള്‍ പ്രതിരോധം പലപ്പോഴും പൊളിഞ്ഞു. മറുവശത്ത് ഇനിയേസ്റ്റയുടെ കളിമെനയലില്‍ ഡീഗോ കോസ്റ്റയെ മുന്‍നിര്‍ത്തിയായിരുന്നു സ്പാനിഷ് ആക്രമണം.

കളിയുടെ നാലാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ പെനാല്‍റ്റിയിലൂടെ മുന്നില്‍. പന്തുമായി ബോക്‌സിലേക്ക് കുതിച്ച റൊണാള്‍ഡോയെ നാച്ചോ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത റൊണാള്‍ഡോയ്‌ക്ക് ലക്ഷ്യം തെറ്റിയില്ല. പന്ത് വലയില്‍ പോര്‍ച്ചുഗല്‍ 1-0ന് മുന്നില്‍. ഈ ഗോളിന്റെ ആത്മവിശ്വാസത്തില്‍ പിന്നീട് പോര്‍ച്ചുഗലിന്റെ ഇരച്ചുകയറ്റമായിരുന്നു. മധ്യനിര ക്രിസ്റ്റിയനോയ്‌ക്ക് തകര്‍പ്പന്‍ പിന്തുണ നല്‍കിയതോടെ സ്പാനിഷ് പ്രതിരോധം ആടിയുലഞ്ഞു. ഇതോടെ പന്ത് കൈവശംവെച്ച് കളിയിലേക്ക് തിരിച്ചെത്താനായി സ്പാനിഷ് ശ്രമം. 25-ാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. ഡീഗോ കോസ്റ്റയുടെ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ താരം പന്ത് പോര്‍ച്ചുഗീസ് ഗോളി റൂയി പാട്രീഷ്യയെ കബളിപ്പിച്ച് വലയിലെത്തിച്ചു (1-1). സമനില നേടിയതോടെ സ്‌പെയിനും ആക്രമണം കനപ്പിച്ചു. ഇതോടെ കളി ആവേശകരമായി. 44-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടുംലീഡ് നേടി. ഗൊണ്‍സാലൊ ഗ്വിഡെസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഇടംകാലുകൊണ്ട് റൊണാള്‍ഡോ പായിച്ച തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് ഗോളി ഡേവിഡ് ഗിയയുടെ കൈകളില്‍ നിന്ന് വഴുതി വലയില്‍ (2-1). ഇതോടെ ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ 2-1ന് മുന്നില്‍.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുറച്ച് കളത്തിലെത്തിയ സ്‌പെയിനായിരുന്നു മൈതാനത്ത്. 55-ാം മിനിറ്റില്‍ അവര്‍ സമനില പിടിച്ചു. ബോക്‌സിനു പുറത്ത് സ്‌പെയിനിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ഡേവിഡ് സില്‍വ ഉയര്‍ത്തിവിട്ട പന്ത് ബുസ്‌കെറ്റ്‌സ് തലകൊണ്ടു കുത്തി പോര്‍ച്ചുഗല്‍ പോസ്റ്റിനു മുന്നിലേക്കു മറിച്ചു. ഓടിയെത്തിയ കോസ്റ്റ പന്ത് വലയിലാക്കി. മൂന്ന് മിനിറ്റിനിടെ സ്‌പെയിന്‍ ലീഡും പിടിച്ചെടുത്തു. ബോക്‌സിന് പുറത്തുനിന്ന് നാച്ചോ പായിച്ച ഹാഫ് വോളിയാണ് റൂയി പാട്രീഷ്യയെ മറികടന്ന് വലയിലെത്തിയത് (3-2). അധികം കഴിയും മുമ്പ് ബെര്‍ണാഡോ സില്‍വയ്‌ക്ക് പകരം റിക്കാര്‍ഡോ ക്വറെയ്‌സമയും ബ്രൂണോ ഫെര്‍ണാണ്ടസിന് പകരം ജോവോ മരിയോയും കളത്തിലെത്തി. ഇതോടെ പോര്‍ച്ചുഗലും മുന്നേറ്റം ശക്തമാക്കി. ഒടുവില്‍ 88-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. ബോക്‌സിനു തൊട്ടുപുറത്തുനിന്നും തന്റെ മാസ്റ്റര്‍ പീസ് കിക്കിലൂടെ റൊണാള്‍ഡോ ഹാട്രിക്കും സമനില ഗോളും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.