മോസ്കോ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് റഷ്യയിൽ വൻ സുരക്ഷ ഉറപ്പാക്കി പുടിൻ. മെസ്സിയുടെ ജഴ്സിയണിഞ്ഞ പ്രതിമയ്ക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഭീകരർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതേ തുടർന്നാണ് മെസ്സിക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
അര്‍ജന്റീന ടീം താമസിക്കുന്ന ഹോട്ടലിലും വന്‍ സുരക്ഷയാണ് പുടിൻ ഒരുക്കിയിരിക്കുന്നത്. വിവിധ സേനകളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. 30,000 ത്തോളം സുരക്ഷാഭടന്മാരെയാണ് ഇന്ന് കളി നടക്കുന്ന മോസ്കോയിലെ സ്പോട്ട് അരീന സ്റ്റേഡിയത്തിന് സമീപം വിന്യസിച്ചിരിക്കുന്നത്.
ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികള്‍ക്ക് കര്‍ശനമായ പരിശോധന ഉണ്ടാകും. കൂടാതെ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: