Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റഷ്യ ‘തുടങ്ങി’; സൗദിയെ തകര്‍ത്തത് 5-0ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 09:43 pm IST
in Sports

മോസ്‌കോ: 21-ാമത് ലോകകപ്പ് ഫുട്‌ബോളിലെ  ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക് മിന്നുന്ന ജയം. ഗ്രൂപ്പ് എയിലെ കളിയില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഏഷ്യന്‍ പ്രതീക്ഷകളുമായെത്തിയ സൗദി അറേബ്യയെ ലെനിന്റെ നാട്ടുകാര്‍ തകര്‍ത്തു. 1990നുശേഷം ആദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങിയ റഷ്യക്ക് ആധികാരികമായ വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞത് വരും മത്സരങ്ങൡ അവരുടെ ആത്മവിശ്വാസം ഉയര്‍ത്തും.

രണ്ട് ഗോള്‍ നേടിയ ചെറിഷേവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് റഷ്യക്ക് വിജയത്തിന്റെ പ്രത്യേകത. 43-ാം മിനിറ്റിലും മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പുമാണ് ചെറിഷേവിന്റെ ഗോളുകള്‍. 12-ാം മിനിറ്റില്‍ ഗസിന്‍സ്‌കിയും 71-ാം മിനിറ്റില്‍ അര്‍ടെം സ്യുബയും ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുന്‍പ് ഫ്രീ കിക്കിലൂടെ ഗൊളോവിനുമാണ് ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടത്. 24-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റ് പിന്‍വാങ്ങിയ അലന്‍ സഖയേവിന് പകരമാണ് ചെറിഷേവ് കളിത്തിലെത്തിയത്. 70-ാം മിനിറ്റില്‍ സൊമലോവിന് പകരക്കാരനായാണ് സ്യുബ ഗ്രൗണ്ടിലെത്തിയത്. പന്ത് കൈവശം വെക്കുന്നതില്‍ സൗദി നേരിയ മുന്‍തൂക്കം നേടിയെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞത് റഷ്യയായിരുന്നു. ദുര്‍ബലമായ പ്രതിരോധവും സൗദിക്ക് തിരിച്ചടിയായി.

വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം നടന്ന ഉദ്ഘാടന മത്സരത്തിന്റെ തുടക്കത്തില്‍ സൗദി അബേറ്യ മികച്ച ചില നീക്കങ്ങള്‍ നടത്തിയെങ്കിലും റഷ്യന്‍ പ്രതിരോധം അവയെല്ലാം വിഫലമാക്കി. സൗദിയുടെ ആക്രമണങ്ങള്‍ക്ക് അതിവേഗത്തിലുള്ള പ്രത്യാക്രമണവുമായി റഷ്യക്കാര്‍ തിരിച്ചടി തുടങ്ങിയതോടെ സ്‌റ്റേഡിയത്തില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ ആവേശത്തിലായി. അത്തരമൊരു പ്രത്യാക്രമണത്തിനൊടുവിലാണ് റഷ്യ ആദ്യ ഗോള്‍ നേടിയത്. റഷ്യയുടെ അതിവേഗ മുന്നേറ്റം സൗദി പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണറിനുശേഷം ഗോളോവിന്‍ തൊടുത്ത ക്രോസിന് ഉയര്‍ന്നുചാടിയ ഗസിന്‍സ്‌കി ഒന്നാന്തരം ഹെഡ്ഡറിലൂടെ പന്ത് സൗദി വലയിലെത്തിച്ചു. ഈ ലോകകപ്പിലെ ആദ്യഗോള്‍. സൗദി പ്രതിരോധത്തിന്റെ പാളിച്ചയും ഗോളിന് തുണയായി.

ലീഡ് നേടിയശേഷം റഷ്യന്‍ മുന്നേറ്റങ്ങളുടെ പെരുമഴയായിരുന്നു. പലവതവണ സൗദി ഗോള്‍മുഖത്തേക്ക് അവര്‍ അപകടകരമായ റെയ്ഡ് നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. സൗദി ഗോളിയുടെ മിന്നുന്ന ചില രക്ഷപ്പെടുത്തലുകളും അവര്‍ക്ക് തുണയായി. 35-ാം മിനിറ്റില്‍ സൊമൊലോവിന്റെ കൗണ്ടര്‍ അറ്റാക്ക്. അതിവേഗത്തില്‍ മുന്നേറിയ സൊമലോവ് പന്ത് ഗൊലോവിന് കൈമാറി. എന്നാല്‍ കിക്കെടുക്കുന്നതിന് മുമ്പ് ഒസാമയുടെ മികച്ച ടാക്കിള്‍.ഗൊലോവിന്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 43-ാം മിനിറ്റില്‍ റഷ്യ ലീഡ് ഉയര്‍ത്തി. ഇത്തവണയും ഗോള്‍ പിറന്നത് കൗണ്ടര്‍ അറ്റാക്കില്‍നിന്ന്. ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്ത് ചെറിഷേവിന്റെ കാലുകളില്‍. തന്നെ തടയാനെത്തിയ രണ്ട് സൗദി പ്രതിരോധതാരങ്ങളെ വീഴ്‌ത്തി ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് സൗദി ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക്. ഇതോടെ ആദ്യപകുതിയില്‍ റഷ്യ 2-0ന് മുന്നില്‍.

രണ്ടാം പകുതിയിലും റഷ്യന്‍ വിപ്ലവമായിരുന്നു മൈതാനത്ത്. ഇടയ്‌ക്ക് സൗദിയും ചില മുന്നേറ്റങ്ങള്‍ നടത്തി. 56-ാം മിനിറ്റില്‍ ഗോള്‍ മടക്കാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും അല്‍ ജാസിമിന് മുതലാക്കാനായില്ല. 70-ാം മിനിറ്റില്‍ സൊമലോവിന് പകരം സ്യുബ കളത്തില്‍. തൊട്ടടുത്ത മിനിറ്റില്‍ സ്യുബയുടെ വക അടുത്ത പ്രഹരം. വലതുവിങില്‍ നിന്ന് അലക്‌സാണ്ടര്‍ ഗൊളോവിന്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സ്യുബ വലയിലെത്തിച്ചു. കളിയുടെ പരിക്ക് സമയത്ത് ചെറിഷേവ് രണ്ടാമത്തെയും ടീമിന്റെ നാലാം ഗോളും നേടി. പിന്നീട് ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗൊളോവിനും ലക്ഷ്യം കണ്ടതോടെ സൗദിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.

19ന് അടുത്ത മത്സരത്തില്‍ റഷ്യ ഈജീപ്തിനെയും സൗദി ഉറുഗ്വെയെയും നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.