മോസ്‌ക്കോ: കണ്ണില്‍ എണ്ണയൊഴിച്ച് കായികലോകം കാത്തിരുന്ന ആസുദിനം ദാ എത്തിക്കഴിഞ്ഞു. റഷ്യയില്‍ കാല്‍പ്പന്തിന്റെ കളിച്ചെപ്പ് തുറക്കുകയായി. ഉദ്ഘാടന മത്സരത്തില്‍ ഇന്ന് രാത്രി 8.30 ന് ആതിഥേയര്‍ സൗദി അറേബ്യയുമായി ഏറ്റുമുട്ടും. ലുഷ്‌നിക് സ്‌റ്റേഡിയത്തിലാണ് മത്സരം.
ആതിഥേയരന്നെ നിലയിലാണ് ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹത ലഭിച്ചതെങ്കിലും റഷ്യക്ക് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കരുത്ത് തെളിയിക്കേണ്ടതുണ്ട്. അതിനാല്‍ കടുത്ത സമ്മര്‍ദത്തിലാണ് അവര്‍ കളിക്കളത്തിലിറങ്ങുക.ലോക റാങ്കിങ്ങില്‍ എഴുപതാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യയുടെ അടുത്തിടെയുള്ള പ്രകടനങ്ങള്‍ മോശമാണ്. എട്ട് മാസമായി അവര്‍ വിജയമറിഞ്ഞിട്ടില്ല. തുടര്‍ച്ചായ ഏഴു മത്സരങ്ങില്‍ നാലെണ്ണത്തിലും തോറ്റു. മൂന്ന് മത്സരങ്ങള്‍ സമനിലയായി.
അടുത്തിടെ നമ്മുടെ ടീമിന് വമ്പന്‍ വിജയങ്ങളൊന്നും നേടാനായില്ലന്നത് സത്യമാണ്. എന്നിരുന്നാലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന റഷ്യയിലെ എല്ലാവരും ടീം മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആവേശകരമായ ഫുട്‌ബോള്‍ കാഴ്ചവെച്ച് അവര്‍ അവസാനംവരെ പൊരുതുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
തന്റെ ടീം അവസരത്തിനൊത്തുയരും. എതിരാളികളില്‍ നിന്ന് അവര്‍ വിജയം പിടിച്ചുവാങ്ങുമെന്ന് റഷ്യന്‍ ക്യാപ്റ്റനും ഗോളിയുമായ ഇഗര്‍ അകിന്‍ഫീവ് പറഞ്ഞു. 2006 നുശേഷം ഇതാദ്യമായാണ് സൗദി ലോകകപ്പില്‍ കളിക്കാനെത്തുന്നത്. കളിക്കാരെ വായ്‌പ വ്യവസ്ഥയില്‍ സ്‌പെയിനിലയച്ച് വിദഗ്ധ പരിശീലനം നല്‍കിയാണ് സൗദി ടീമിനെ ഇറക്കുന്നത്. സെപ്തംബറില്‍ ജപ്പാനെതിരെ ഗോള്‍ നേടി സൗദിയെ ലോകകപ്പിലേക്ക് കടത്തിവിട്ട ഫഹദ് അല്‍ ഉള്‍പ്പെടെ ഒമ്പത് കളിക്കാര്‍ ഇങ്ങനെ വിദഗ്ധ പരിശീലനം നേടിയവരാണ്. ഫഹദിന് പുറമെ സലേം അല്‍ ദ്വാസരി, യാഹിയ അല്‍ ഷെരി എന്നിവരാണ് സൗദിയുടെ ശക്തി കേന്ദ്രങ്ങള്‍.
















