കൊച്ചി: കേരളത്തിലെ കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് യുദ്ധകാലടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അനുസരിച്ച് 16 മരണങ്ങളായി, നിരവധിപേര്‍ക്ക് വീട് നഷ്ടപ്പെട്ടു.
നിരവധി പേരുടെ കൃഷി നശിച്ചു. മലയോരമേഖലയില്‍ നിരവധി കുടുംബങ്ങള്‍ വഴിയാധാരമായി കഴിഞ്ഞു. ഈ പ്രദേശത്തേയ്‌ക്ക് സര്‍ക്കാര്‍ എത്തിനോക്കുന്നുപോലുമില്ല. ഇതുപോലുള്ള ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവൃത്തിക്കാത്തത് പരിതാപകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















