Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ക്രിസ്ത്യാനി ജയിക്കട്ടെ’ മാണിയുടെ പാര്‍ട്ടിക്കാര്‍ പണിയെടുത്തത് ഇടതിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2018, 03:02 am IST
in Kerala

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയത്തിനു വേണ്ടി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാര്‍ മതം പറഞ്ഞ് വോട്ടു പിടിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മാണി ഗ്രൂപ്പ് വനിത നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ സിപിഎം, കേരള കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം തീര്‍ത്തും വര്‍ഗീയമായിരുന്നെന്ന് വ്യക്തമായി.

തെരഞ്ഞെടുപ്പിന്റെ തലേന്ന്  കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വനിതാ നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് അനുകൂലമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാലു പ്രാവശ്യം ജയിച്ച വനിത നേതാവും സിപിഎം പ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ക്രൈസ്തവ വര്‍ഗീയത ഇളക്കി വിടുന്നതാണ്. 

‘സജി ചെറിയാന്‍ ഒരു ക്രിസ്ത്യാനിയല്ലേ, മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളും നായന്മാരല്ലേ അതുകൊണ്ട് ഒരു ക്രിസ്ത്യാനി ജയിക്കട്ടെ’ എന്ന് പള്ളിയില്‍ വരുന്നവരോടും മറ്റും പറഞ്ഞിട്ടുണ്ടെന്നാണ് വനിത നേതാവ് വ്യക്തമാക്കുന്നത്. ഇവരുടെ മകന്‍ സജി ചെറിയാനു വേണ്ടി പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. അച്ചന്മാര്‍ വിളിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് സിപിഎം പ്രവര്‍ത്തകന്‍ പറയുന്നതും വ്യക്തമാണ്. കെ.എം. മാണി കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്.

നാല് വട്ടം തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് താനെന്നും സംഭാഷണ മധ്യേ പറയുന്നുണ്ട്. സജി ചെറിയാനു വേണ്ടി സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്നും പാര്‍ട്ടി ഭേദമെന്യേ മതപരമായ വോട്ടുകള്‍ സജി ചെറിയാനു ചെയ്യാന്‍ നിര്‍ദേശമുണ്ടായിരുന്നെന്നും തെളിയിക്കുന്ന നിരവധി വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളുമായി ഫോണ്‍ സംഭാഷണം പുറത്തുവന്നത്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചോദിച്ചെന്നും ന്യൂനപക്ഷ വീടുകളില്‍ മാത്രം പ്രത്യേകം തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്‌തെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രൈസ്തവ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആസൂത്രിത നീക്കം വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ സ്വീകരിച്ചിരുന്നു എന്നത് സാധൂകരിക്കുന്നതാണ് വരുന്ന വിവരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.