Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴികാട്ടും, ഓർമകളുടെ നെയ്‌ത്തിരികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:27 am IST
in Kerala

നാല് പതിറ്റാണ്ടുകാലം മലയാള മാധ്യമരംഗത്ത്, ഇന്ത്യന്‍ മാധ്യമരംഗത്ത് എന്നുതന്നെ പറയാം നിറഞ്ഞുനിന്ന മഹാവ്യക്തിത്വം വിടപറഞ്ഞിരിക്കുന്നു. മാധ്യമരംഗത്ത് വനിതകള്‍ ഏറെയുണ്ടെങ്കിലും ‘മാധ്യമ വനിത’ എന്ന വിശേഷണത്തിന് അര്‍ഹത നേടിയ ഒരേയൊരു വനിതാരത്‌നമായിരുന്നു ലീലാ മേനോന്‍. ആ നെറ്റിയിലെ, അനന്യമായ പ്രതിഭാവിലാസത്തിന്റെ സിന്ദൂരപ്പൊട്ട് ഒരിക്കല്‍പ്പോലും മാഞ്ഞില്ല. വെല്ലുവിളികള്‍ നിറഞ്ഞ കര്‍മ്മരംഗത്ത് ആത്മാര്‍ത്ഥതയുടെ ആഴംകൊണ്ടും, സ്ഥിരോത്സാഹംകൊണ്ടും വിസ്മയങ്ങള്‍ തീര്‍ത്ത ഇതുപോലൊരു വനിതയ്‌ക്കുവേണ്ടി നാം ഏറെ കാത്തിരിക്കേണ്ടിവരും.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടില്‍ രാംനാഥ് ഗോയങ്കയുടെ ‘ഇന്ത്യന്‍ എക്‌സ്പ്രസി’ലൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ച അവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ജ്വലിക്കുന്ന മുഖം നല്‍കി. എയര്‍ഹോസ്റ്റസുമാരുടെ വിവാഹവിലക്കിനെതിരെ എഴുതിയ ആദ്യ റിപ്പോര്‍ട്ടുതന്നെ മഹത്തായ തുടക്കമായിരുന്നു.  ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്ററായി വന്ന അരുണ്‍ ഷൂരിയുടെ നിര്‍ദ്ദേശപ്രകാരം തട്ടകം ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മാറ്റി. വൈപ്പിന്‍ മദ്യദുരന്തം, സൂര്യനെല്ലി പെണ്‍വാണിഭം, പെരുമണ്‍ തീവണ്ടിയപകടം, ക്രൈസ്തവ സഭയുടെ മനുഷ്യക്കടത്ത്, അരുവാക്കോട് വേശ്യാഗ്രാമം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത റിപ്പോര്‍ട്ടുകളിലൂടെ മാധ്യമരംഗത്തെയും സമൂഹത്തിലേയും ശ്രദ്ധാകേന്ദ്രമായി ലീലാ മേനോന്‍ മാറി.

മരണത്തിന്റെ മറുപേരായിരുന്ന കാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഈ അദ്ഭുത വനിത ‘ജന്മഭൂമി’യിലൂടെ രാജ്യത്തെ ആദ്യ വനിതാ എഡിറ്ററും ചീഫ് എഡിറ്ററുമായി. ജന്മഭൂമിയിലെ പതിനൊന്ന് വര്‍ഷവും പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ അവഗണിച്ച് യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രവര്‍ത്തിച്ചു. മുഖപ്രസംഗങ്ങളും പംക്തിയും മുടങ്ങാതെ എഴുതിക്കൊണ്ടിരുന്നു. തീരെ അവശനിലയിലായ അവസാന നാളുകളില്‍ മാത്രമാണ് ഇതിന് കഴിയാതിരുന്നത്. ‘ജന്മഭൂമി’യുടെ പത്രാധിപ എന്നതിനുപരി ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘകുടുംബത്തിലെ, ഏവരും ബഹുമാനിക്കുന്ന അംഗമായി ലീലാ മേനോന്‍ മാറി. പങ്കെടുക്കുന്ന പരിപാടികളിലെ കുലീന സാന്നിധ്യവുമായി.

‘ജന്മഭൂമി’യുടെ ചരിത്രത്തിലെ സംഭവബഹുലവും നിര്‍ണായകവുമായ ഒരു കാലഘട്ടത്തില്‍ സ്ഥാപനത്തിനൊപ്പം നിലയുറപ്പിച്ച ലീലാ മേനോന്‍ ഞങ്ങളുടെ പ്രിയപ്പെട്ട ലീലച്ചേച്ചിയായിരുന്നു. മാതൃനിര്‍വിശേഷമായ സ്‌നേഹവാത്സല്യത്തോടെ ഞങ്ങള്‍ക്ക് വഴികാട്ടുകയും ചെയ്തു. തികച്ചും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ലീലച്ചേച്ചിയുടെ വിടചൊല്ലല്‍ ഒരു നിമിഷം ഞങ്ങളെ നിസ്സഹായരും അനാഥരുമാക്കുന്നു. പക്ഷേ ഓര്‍മകളുടെ ഒരായിരം നെയ്‌ത്തിരികള്‍ പകരുന്ന വെളിച്ചം ഞങ്ങള്‍ക്ക് തുടര്‍ന്നും വഴികാട്ടും. കര്‍മവിപാകം വന്ന ആ ആത്മാവിന് സദ്ഗതി നേരുന്നു.

കെ. ആര്‍. ഉമാകാന്തന്‍

മാനേജിങ് എഡിറ്റര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.