Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയാല്‍ തിരിച്ചടിയെന്ന് സൗദി; ഖത്തര്‍ ഉപരോധത്തിന് ഒരു വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:12 am IST
in World

ദോഹ: ഖത്തര്‍ റഷ്യയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുമായി സൗദി അറേബ്യ. റഷ്യയില്‍ നിന്നും എസ്- 400 മിസൈല്‍ വാങ്ങാനുള്ള തീരുമാനമാണ് സൗദിയെ ചൊടിപ്പിച്ചത്. ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് സൗദി ഭരണാധികാരി കത്ത് നല്‍കിയതായി സൂചന.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്റ്റ് എന്നീ നാലു രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഉപരോധത്തിലൂടെ ജയവും പരാജയവുമല്ല, പുതിയ ഗള്‍ഫ് മേഖലയെ സൃഷ്ടിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

1990ല്‍ സദ്ദാം ഹുസൈന്‍ കുവൈറ്റില്‍ നടത്തിയ അധിനിവേശത്തിനു സമാനമാണ് ഉപരോധമെന്ന് റൈസ് യൂണിവേഴ്‌സിറ്റിയുടെ ബേക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഫെല്ലോ ആയ ക്രിസ്റ്റിയന്‍ അള്‍റിച്ച്‌സന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമയോടെയിരിക്കുകയെന്നത് പ്രയാസകരമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, അല്‍ജസീറ അടച്ച് പൂട്ടുക തുടങ്ങി 13 ഓളം ആവശ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവയെല്ലാം ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതിലൊന്നു പോലും നടപ്പാക്കാന്‍ ഖത്തര്‍ തയ്യാറായില്ല. ഇതോടെയാണ് ഖത്തറുമായി ഈ രാജ്യങ്ങള്‍ ശീതയുദ്ധം പ്രഖ്യാപിച്ചത്. രാജ്യങ്ങളുടെ വ്യോമയാന പാത പങ്കിടുന്നതില്‍ വരെ ഉപരോധമെത്തി. ഉപരോധം ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നായ ഖത്തറിനെ ബാധിച്ചെങ്കിലും ഖത്തര്‍ അമീര്‍ ഷെയ്‌ക്ക് തമീം ബിന്‍ ഹമാദ് അല്‍-താനിയുടെ നേതൃത്വത്തില്‍ പ്രതിബന്ധങ്ങളെ മറികടന്നു. 

സൗദിയും യുഎഇയും വാതില്‍ കൊട്ടിയടച്ചപ്പോള്‍ ഇറാനും തുര്‍ക്കിയും നല്‍കിയ പിന്തുണയില്‍ പുതിയ മേഖല വെട്ടിത്തെളിക്കുകയാണ് ഖത്തര്‍ ചെയ്തത്. ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് ഖത്തര്‍ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ ഇറക്കുന്നത്. അതിനാല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ശക്തമായൊരു പുത്തന്‍ അധികാര കേന്ദ്രം ഉണ്ടായി വരുമെന്നുറപ്പാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. 

ചുമതലയേറ്റ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ സന്ദര്‍ശനം സൗദിയില്‍ നടത്തിയ ശേഷമാണ് ഖത്തറുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും വിലയിരുത്തുന്നു. ട്രംപിന്റെ മരുമകനായ ജാരെദ് കുഷ്നറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉറ്റ സുഹൃത്തുക്കളായതും ഉപരോധത്തിനു ആക്കംകൂട്ടിയെന്ന് കരുതപ്പെടുന്നു. 

ഉപരോധമേര്‍പ്പെടുത്തിയ രാഷ്‌ട്രങ്ങള്‍ അവരുടെ സഖ്യരാഷ്‌ട്രങ്ങളോട് ഖത്തറുമായുള്ള ബന്ധം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത് ചില ആഫ്രിക്കന്‍ രാജ്യങ്ങളെയും പ്രശ്‌നത്തിലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഖത്തറിലാണ് 2022ലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നത്. ഉപരോധമുണ്ടെങ്കില്‍ ഇതില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നര്‍ത്ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Ernakulam

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

World

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

India

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

World

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.