Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാര്‍ത്താലോകത്തെ ‘നിലയ്‌ക്കാത്ത സിംഫണി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 11:41 pm IST
in Vicharam

പെരുമ്പാവൂരിനടുത്ത് വെങ്ങോലയെന്ന നാട്ടിന്‍പുറത്തെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ലീല മഞ്ജരിയെന്ന പെണ്‍കുട്ടി ഇന്ത്യ കണ്ട പ്രമുഖ പത്രപ്രവര്‍ത്തകയായ കഥ ആരേയും ആശ്ചര്യപ്പെടുത്തും. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റേയും തുമ്മാരുക്കുടി ജാനകി അമ്മയുടേയും ഇളയമകള്‍ 1932 നവംബര്‍ 20നു പിറന്നു. പക്ഷാഘാതം കൊണ്ട് കിടപ്പിലായ അച്ഛനെ ഏഴാം വയസ്സില്‍ നഷ്ടപ്പെട്ടു. ലീലയ്‌ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അച്ഛനെ പക്ഷാഘാതം തളര്‍ത്തിയത്. അച്ഛന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ കഴിയാതെ പോയ ബാല്യം. 

അനാരോഗ്യമായിരുന്നു കുട്ടിക്കാലത്തെ അലട്ടിയ ഒരു പ്രശ്‌നം. വെങ്ങോല പ്രൈമറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. യുപി സ്‌കൂള്‍ ആറ് കിലോമീറ്റര്‍ അകലെ പെരുമ്പാവൂരിലായിരുന്നു. അവിടെ നടന്നെത്താന്‍ അനാരോഗ്യം തടസ്സമാണെന്ന് അമ്മ കരുതി. പക്ഷേ, പഠിക്കാന്‍ ലീല വാശിപിടിച്ചു. വാശി ജയിച്ചു. പത്താം തരം പാസായി. 

 സാമ്പത്തിക നില ക്ഷയിച്ച കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലീല ഹൈദ്രാബാദിലെത്തി പോസ്റ്റ് ഓഫീസില്‍ ക്ലാര്‍ക്കായി. 120 രൂപ ശമ്പളം.  വീണ്ടും പഠിക്കണമെന്നായി ആഗ്രഹം. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ഈവനിങ് കോളേജില്‍ ചേര്‍ന്നു ബിരുദം നേടി. 

ടെലിഗ്രാഫിസ്റ്റ് ആകാനായി പിന്നീടു ശ്രമം. മദ്രാസിലും ബാംഗ്‌ളൂരിലുമായി പഠന, പരിശീലനങ്ങള്‍.  എറണാകുളത്ത് തിരിച്ചെത്തി ഷണ്‍മുഖം റോഡില്‍ മേനക പോസ്റ്റ് ഓഫീസില്‍ ടെലഗ്രാഫിസ്റ്റായി. ടെലഗ്രാം ഓഫീസുകളില്‍ വനിത ടെലഗ്രാഫിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്‌റ്റോഫീസിലെ ആദ്യത്തെ വനിത ടെലഗ്രാഫിസ്റ്റായി ലീല. 

അതിനിടയിലാണ് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ഭാസ്‌കരമേനോനെ പരിചയപ്പെടുന്നത്. പരിചയം  പ്രണയമായി. നാട്ടിന്‍പുറത്തുകാരിയും ഇടത്തരം കര്‍ഷക കുടുംബത്തിലെ അംഗവുമായ പെണ്‍കുട്ടി സമ്പന്ന കുടുംബത്തിലേക്ക് വധുവായി വരുന്നത് ഭാസ്‌കരമേനോന്റെ ബന്ധുക്കള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പക്ഷേ ലീല മഞ്ജരിയും ഭാസ്‌കര മേനോനും ഉറച്ചുനിന്നു. ഗുരുവായൂരില്‍ വച്ച് വിവാഹിതരായി. അങ്ങനെ ലീല മഞ്ജരി ലീല മേനോനായി. 

സാധാരണ പോലെ ജീവിതം മുന്നോട്ടുപോയി-  ഇന്ത്യന്‍ എക്‌സ്പ്രസിലെ  പ്രേമ വിശ്വനാഥ് തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നതു വരെ. വ്യത്യസ്തതകളൊക്കെ വാര്‍ത്തകളാകുന്ന കാലം. പ്രേമയെ സംബന്ധിച്ച് ലീല വ്യത്യസ്തയായിരുന്നു, പോസ്റ്റ് ഓഫീസിലെ ആദ്യ വനിതാ ടെലഗ്രാഫിസ്റ്റ് എന്ന നിലയില്‍. പ്രേമ ലീലയെ അഭിമുഖം നടത്തി. ഫീച്ചര്‍ തൊട്ടടുത്ത ദിവസത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്നു- ‘ടശേേശിഴ ുൃലേ്യേ മ േവേല ുീേെ ീളളശരല രീൗിലേൃ’ എന്ന തലക്കെട്ടോടെ! 

വാക്കുകള്‍ക്കൊണ്ട് പ്രേമ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് ലീലയെ അത്ഭുതപ്പെടുത്തി. പത്രപ്രവര്‍ത്തകയാവുകയെന്നതായി പിന്നെ സ്വപ്‌നം. അതും നാല്‍പത് വയസ്സ് പിന്നിട്ടപ്പോള്‍.  ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം പിജി ഡിപ്ലോമ സായാഹ്ന കോഴ്‌സിനു ചേര്‍ന്നു. സ്വര്‍ണ മെഡലോടെ പാസായി. പ്രേമ അതിലും മുന്‍ഗാമിയായിരുന്നു. ലീല മേനോനും ഇന്ത്യന്‍ എക്‌സ്പ്രസിലെത്തി. അഭിമുഖം സാക്ഷാല്‍ രാംനാഥ് ഗോയങ്കെയ്‌ക്ക് മുന്നിലായിരുന്നു. പതറിയില്ല. 

ദല്‍ഹിയായിരുന്നു ആഗ്രഹിച്ച തട്ടകം. അവിടേക്ക് മാറ്റം ചോദിച്ചുവാങ്ങി. സബ് എഡിറ്റര്‍ തസ്തികയിലേക്കായിരുന്നു നിയമനം. തൃപ്തിവന്നില്ല. റിപ്പോര്‍ട്ടറാകണം എന്നായി. മുള്‍ഗോംകര്‍, അരുണ്‍ഷൂരി, കുല്‍ദീപ്‌നയ്യാര്‍, സുമിത് കൗര്‍ തുടങ്ങി ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് ദ്വീപജ്വാലയായവരുടെ കീഴില്‍, അവരുടെ നിഴലില്‍ ഒതുങ്ങാതെ ലീല തന്റേതായ ഇടം കണ്ടെത്തി. ദല്‍ഹിയിലെ സ്ത്രീധന പീഡന മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ലീല മേനോന്‍ എന്ന ബൈലൈനോടുകൂടി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. 

പിന്നെ കേരളത്തിലെത്തി. കേരളത്തിലെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടര്‍ എന്ന ഖ്യാതിയും പേരിനൊപ്പം എഴുതിച്ചേത്തു. ഡസ്‌കിലെ ജോലികൊണ്ടു തൃപ്തിപ്പെട്ട വനിതാ സബ് എഡിറ്റര്‍മാര്‍ക്കെല്ലാം അത്ഭുതമായിരുന്നു റിപ്പോര്‍ട്ടര്‍ ലീല മേനോന്‍. പുരുഷ റിപ്പോര്‍ട്ടര്‍മാര്‍ പോലും മടിക്കുന്ന സംഭവങ്ങള്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെ അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

1982ല്‍ തിരുവോണദിനത്തിലായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ മദ്യ ദുരന്തം. 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവധി ദിനത്തിന്റെ ആലസ്യം വിട്ടു ലീല മേനോന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിന് ഇരയായൊരാള്‍ തന്നോട് സംസാരിച്ചുകൊണ്ടിരുന്ന നിമിഷം തന്നെ മരണത്തിന് കീഴടങ്ങി. വായനക്കാരുടെ ഹൃദയത്തെ പിടിച്ചുലച്ചു ലീലയുടെ റിപ്പോര്‍ട്ട്. ദേശീയതലത്തിലും ശ്രദ്ധേയമായി. 

കേരളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനം നല്‍കി ഈ മാധ്യമപ്രവര്‍ത്തക. കോട്ടയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കാലം. ആദ്യത്തെ വനിതാ ബ്യൂറോ ചീഫ്! ലീല മേനോന്‍ എന്ന ബൈലൈന്‍ ഏറെ മൈലേജ് നേടി. വിദേശത്ത് നഴ്‌സിന്റെ ജോലി വാഗ്ദാനം ചെയ്ത് പാവപ്പെട്ട പെണ്‍കുട്ടികളെ കന്യാസ്ത്രീകളാക്കി മാറ്റുന്ന സംഭവം പുറംലോകമറിഞ്ഞത് ലീല മേനോന്റെ എഴുത്തിലൂടെയാണ്. 

നിലമ്പൂര്‍ അരുവാക്കോട്ടെ വേശ്യകളുടെ ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.  ദാരിദ്രത്താല്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കേണ്ടി വന്ന ഹതഭാഗ്യരായ സ്ത്രീകളെ സംബന്ധിച്ചുവന്ന ആ റിപ്പോര്‍ട്ട് പിന്നീട് ആ സ്ത്രീകളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വാര്‍ത്തകള്‍ ലീല മേനോനെ സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരിയാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.