Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിര്‍മ്മലമായ ജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 02:01 am IST
in Samskriti

യാഗാഗ്‌നി മനുഷ്യനെ വലയം ചെയ്യുന്ന പാപപഞ്ജരത്തെ ദഹിപ്പിക്കുന്നു. അപ്പോള്‍ ജ്ഞാനം നിര്‍മ്മലമാകുന്നു. നിര്‍വ്വാണം നേരിട്ടു കിട്ടുകയും ചെയ്യുന്നു. യോഗം ജ്ഞാനത്തെ ജനിപ്പിക്കുന്നു. ജ്ഞാനം യോഗത്തെ സഹായിക്കുകയും ചെയ്യുന്നു. യോഗം, ജ്ഞാനം എന്നീ രണ്ടും ഏവനില്‍ ചേര്‍ന്നിണങ്ങുന്നുവോ അവനില്‍ ഈശ്വരന്‍ പ്രസാദിക്കുന്നു. ദിവസം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമോ എല്ലായ്‌പ്പോഴുമോ മഹായോഗം അഭ്യസിക്കുന്നവരെ ദേവന്മാരെന്നു കരുതണം. യോഗത്തിനു രണ്ടു വിഭാഗമുണ്ട്. ഒന്നിനെ അഭാവയോഗമെന്നും മറ്റതിനെ മഹായോഗമെന്നും പറയുന്നു. തന്റെ ആത്മാവിനെ ശൂന്യവും നിര്‍ഗുണവുമായി ധ്യാനിക്കുന്നത് അഭാവയോഗം. ആത്മാവിനെ പരമാനന്ദപൂര്‍ണ്ണവും നിരഞ്ജനവും ഈശ്വരാഭിന്നവുമായി ധ്യാനിക്കുന്നതു മഹായോഗവും. ഇതില്‍ ഏതുകൊണ്ടും യോഗി സ്വാത്മാവിനെ സാക്ഷാത്കരിക്കുന്നു. നാം പഠിച്ചതോ കേട്ടതോ ആയ മറ്റേതു യോഗവും അത്യുത്തമമായ മഹായോഗത്തിനോടൊപ്പം ഗണിക്കാനാവില്ല. മഹായോഗത്തില്‍ താനും ജഗത്തും ഈശ്വരന്‍ തന്നെയെന്നു യോഗി കാണുന്നു. ഇതാണു യോഗങ്ങളിലെല്ലാം അത്യുത്തമം.

രാജയോഗാംഗങ്ങള്‍ യമ – നിയമ – ആസന – പ്രാണായാമ -പ്രത്യാഹാര – ധാരണാ – ധ്യാന-സമാധികളാണ്. ഇവയില്‍ യമമെന്നു പറയുന്നത് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. ഇതു ചിത്തശുദ്ധികരമാണ്. മനസാവാചാകര്‍മ്മണാ ഒരു പ്രാണിക്കും ഒരു വേദനയും ഒരിക്കലും ഉണ്ടാക്കാതിരിക്കുകയാണ് അഹിംസ. അഹിംസയെക്കവിഞ്ഞൊരു ധര്‍മ്മമില്ല. സര്‍വ്വഭൂതങ്ങളോടുമുള്ള അഹിംസാഭാവത്തില്‍നിന്നുണ്ടാകുന്ന സുഖത്തിനുമേലേ ഒരു സുഖവുമില്ല. സത്യംകൊണ്ടു കര്‍മ്മഫലം നേടുന്നു. സത്യംകൊണ്ടു സര്‍വ്വവും സിദ്ധിക്കുന്നു. സത്യത്തില്‍ സര്‍വ്വവും പ്രതിഷ്ഠിതമായിരിക്കുന്നു. ഉള്ളത് ഉള്ളവണ്ണം പറയുന്നതാണു സത്യം. കളവായോ ബലമായോ പരസ്വം അപഹരിക്കാതിരിക്കുന്നതാണ് അസ്‌തേയം. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും സര്‍വ്വകാലത്തും സര്‍വ്വാവസ്ഥയിലും മൈഥുനത്യാഗമാണു ബ്രഹ്മചര്യം. അത്യന്തകഷ്ടാവസ്ഥയില്‍ പെട്ടിരിക്കുമ്പോള്‍പ്പോലും ആരുടെ പക്കല്‍ നിന്നും യാതൊരു ദാനവും സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം. കാര്യം ഇതാണ്; ഒരു ദാനം സ്വീകരിച്ചാല്‍ ഹൃദയം മലിനമായിത്തീരുന്നു, അയാള്‍ ഹീനനായിപ്പോകുന്നു. സ്വാതന്ത്ര്യഹീനനാകുന്നു, ബദ്ധനും സക്തനുമായിത്തീരുന്നു.

ഇനി നിയമം. ഇതു യോഗസിദ്ധിക്കു സഹായമാകുന്നു. നിയമമെന്നുവെച്ചാല്‍ നിത്യാചാരവും നിഷ്ഠയുമാണ്. തപസ്സ്, സ്വാധ്യായം, സന്തോഷം, ശൗചം, ഈശ്വരപ്രണിധാനം എന്നിവയാണു നിയമം. ഉപവാസാദികളാല്‍ ശരീരത്തെ വശത്താക്കുന്നതു കായികതപസ്സ്. വേദാദിമന്ത്രജപമത്രേ സ്വാധ്യായം. അതു ശരീരത്തിലുള്ള സത്ത്വാംശത്തെ ശുദ്ധീകരിക്കുന്നു. ജപം മൂന്നു വിധം; വാചികം, ഉപാഠംശു, മാനസം. വാചികം അല്ലെങ്കില്‍ ശ്രാവ്യം, അധമമാണ്. ശ്രാവ്യമല്ലാത്തത് ഉത്തമം. ഉറക്കെ ഉച്ചരിക്കുന്നതാണു വാചികം. ഉപാഠംശുവില്‍ ചുണ്ടുകള്‍ അനങ്ങുന്നതേയുള്ളു. ശബ്ദം കേള്‍ക്കില്ല. ശ്രാവ്യമല്ലാതെ അര്‍ത്ഥചിന്തനത്തോടുകൂടി ചെയ്യുന്നതു മാനസജപമാണ്, അത് അത്യുത്തമവുമാണ്. രണ്ടുതരം ശൗചമുണ്ടെന്നു ഋഷികള്‍ പറയുന്നു; ബാഹ്യവും ആഭ്യന്തരവും. വെള്ളം മുതലായവ ഉപയോഗിച്ചു കുളിക്കുകയോ മറ്റോ ചെയ്തു ശരീരശുദ്ധി വരുത്തുന്നതു ബാഹ്യശൗചം. സത്യാദിസര്‍വ്വഗുണങ്ങളാലും മനഃശുദ്ധിയുണ്ടാക്കുന്നത് ആഭ്യന്തരശൗചം. രണ്ടും ആവശ്യമാണ്. അകമേ ശുചിയായിട്ട്, പുറമേ അശുചിയായിരുന്നാല്‍ പോരാ. രണ്ടും കൂടി സാദ്ധ്യമല്ലെങ്കില്‍ അന്തഃശൗചമാണ് ആദ്യം വേണ്ടത്. എന്നാല്‍ രണ്ടും കൂടാതെ യോഗിയാകുവാന്‍ കഴിയുകയില്ല. ഈശ്വരപൂജ (ഈശ്വര പ്രണിധാനം) സ്തുതി, മനനം, ഭക്തി ഇവ കൊണ്ടാണു വേണ്ടത്.

(വിവേകാനന്ദ സാഹിത്യ 

സര്‍വ്വസ്വത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.