ന്യൂദല്‍ഹി: പത്തു സംസ്ഥാനങ്ങളിലായി 10 നിയമസഭാ സീറ്റിലും നാല് ലോക്‌സഭാ സീറ്റിലും വോട്ടെടുപ്പ് തുടങ്ങി. കര്‍ണാടക തെരഞ്ഞെടുപ്പുഫലത്തിന്റെ രാഷ്‌ട്രീയച്ചൂട് തീരുംമുമ്പേ കേന്ദ്ര ഭരണകക്ഷിയില്‍ മുഖ്യരായ ബിജെപിക്കെതിരേയുള്ള ബലപരീക്ഷണമാണ് ഈ ഉപതെരഞ്ഞെടുകള്‍. ഫലം 31 ന് അറിയാം.
ഉത്തര്‍പ്രദേശിലും മഹാരാഷ്‌ട്രയിലും നാഗാലാന്‍ഡിലുമാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍. മഹാരാഷ്‌ട്രയിലെ രണ്ടു സീറ്റുകളിലും, ഭാണ്ഡാര-ഗോണ്ടിയയും പല്‍ഘാറും, ബിജെപിയാണ് വിജയിച്ചിരുന്നത്. യുപിയിലെ കൈരാനാ സീറ്റും ബിജെപിയുടേത്. നാഗാലാന്‍ഡിലെ ഏക സീറ്റും ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. ബിജെപി അംഗമായ ഭരണമുന്നണി ഡിഎഎന്‍ ന്റെ മുഖ്യമന്ത്രിയാകാന്‍ നീഫ്യൂ റിയോ രാജിവെച്ച ലോക്‌സഭാ സീറ്റിലാണ് തെരഞ്ഞെടുപ്പ്.
















