പാസിഗഡ്: അരുണാചല്‍പ്രദേശിലേക്ക് ആദ്യ വാണിജ്യ വിമാന സര്‍വ്വീസ് തുടങ്ങി. 42 യാത്രക്കാര്‍ കയറിയ എടിആര്‍ വിമാനം ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബര്‍ദോളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിനുള്ളില്‍ അരുണാചലിലെ പാസിഗഡ് വിമാനത്താവളത്തില്‍ ഇറങ്ങി. മുഖ്യമന്ത്രി പേമഖണ്ഡു അടക്കം 25 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്.
അലയന്‍സ് എയറാണ് വിമാനസര്‍വ്വീസ് തുടങ്ങിയത്. ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വ്വീസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജെറ്റ്, സൂം എയര്‍ലൈനുകളും സര്‍വ്വീസ് തുടങ്ങും.
ഇത് ചരിത്രദിനമാണെന്നാണ് മുഖ്യമന്ത്രി പേമഖണ്ഡു ട്വിറ്ററില്‍ കുറിച്ചത്. മോദിജി കാരണമാണ് ഈ സ്വപ്‌നം പൂവണിഞ്ഞത്. അദ്ദേഹം തുടര്‍ന്നു. അരുണാചലിലെ എട്ട് ജില്ലകള്‍ക്ക് വിമാന സര്‍വ്വീസിന്റെ പ്രയോജനം ലഭിക്കും. മുന്‍പ് 80 കളില്‍ വായുദൂത് വിമാനസര്‍വ്വീസ് ഉണ്ടായിരുന്നെങ്കിലും ഇടയ്‌ക്ക് മുടങ്ങി. പാസിഗഡ്, വലോങ്, സീറോ, മെച്ചുക, തൂതിങ്, തവാങ്, അലോങ്, വിജയനഗര്‍ എന്നിവിടങ്ങളില്‍ ചെറിയ എയര്‍സ്ട്രിപ്പുകള്‍ ഉണ്ട്. പക്ഷെ വിമാനങ്ങള്‍ ഇറങ്ങാറില്ല. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങാനുള്ള മോദി സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ എയര്‍സ്ട്രിപ്പുകള്‍ അറ്റകുറ്റപ്പണി നടത്തി വിമാനങ്ങള്‍ ഇറങ്ങാന്‍ യോഗ്യമാക്കി സര്‍വ്വീസുകള്‍ തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പത്തു സീറ്റുള്ള ചെറുവിമാനം വാടകയ്‌ക്ക് എടുത്തിട്ടുണ്ട്.
















