ന്യൂദല്‍ഹി: കേരളത്തില്‍ കാലവര്‍ഷം പതിവിലും നേരത്തേയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈമാസം 29 ന് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലെ ആദ്യ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിവിലും മൂന്നുനാള്‍ മുമ്പേയാണിത്. വേനല്‍ച്ചൂടിന് അറുതി പകര്‍ന്ന് സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷമെത്താറുള്ളത്.
ഇത്തവണ മഴ കുറയില്ലെന്നും പതിവു പോലെ പെയ്യുമെന്നുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ വര്‍ഷം ആവശ്യത്തിന് മഴ ലഭിച്ചിരുന്നില്ല. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയില്‍ മഴലഭിക്കുമ്പോഴാണ് കാലവര്‍ഷം ചതിച്ചില്ലെന്ന് വിലയിരുത്തുന്നത്.
2005 മുതല്‍ കാലവര്‍ഷം എന്നെത്തുമെന്ന് കാലാവസ്ഥാകേന്ദ്രം തെറ്റാതെ പ്രവചിക്കാറുണ്ട്. 2015 മാത്രമാണ് തീയതി മാറി മഴയെത്തിയത്.
















