Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്നടവിജയത്തിന്റെ ലഹരിയില്‍ തിരുവന്‍വണ്ടൂര്‍ പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 06:42 pm IST
in Kerala

ചെങ്ങന്നൂര്‍: കല്ലില്‍ കവിത കൊത്തിയ ചരിത്രമുള്ള കല്ലിശ്ശേരിയില്‍ നിന്ന് കാലത്തിന്റെ നിയോഗമേറ്റെടുത്ത് അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ മണ്ഡലപര്യടനം. നാടിന്റെ തനിമയെ നെഞ്ചോടുചേര്‍ക്കാന്‍ ഹൃദയം കൊണ്ട് പോരാടിയ കല്ലിശ്ശേരിപള്ളിയങ്കണത്തിന്റെ പൈതൃകസ്മൃതികളെ വണങ്ങിയാണ് നാലാംദിനം പര്യടനത്തിന് ജനനായകന്‍ തുടക്കമിട്ടത്. 

കല്ലിശ്ശേരികവലയിലെ അരയാലിന്‍ ചുവട്ടില്‍ തടിച്ചുകൂടിയത് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപന്‍ പാലിശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനയോഗം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍.

കാര്‍ഷികഗ്രാമമായ കല്ലിശ്ശേരിയുടെയും തിരുവന്‍വണ്ടൂരിന്റെയു ഹൃദയം തൊട്ട വാക്കുകള്‍. ”കൃഷിക്കും വെള്ളത്തിനും വികസനത്തിനും വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാധാകൃഷ്ണന്‍ നിരത്തി. നാടിനുവേണ്ടി ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ത്രാണിയില്ല. കടമെടുത്ത് മുടിക്കുകയാണ് കേരളത്തെ ഇവര്‍. കേന്ദ്രം നല്‍കുന്ന പദ്ധതികളെപ്പോലും അടിച്ചുമാറ്റുകയാണ് അവര്‍ ചെയ്യുന്നത്. കേരളത്തിന് റോഡ് നല്‍കിയതും വെളിച്ചം നല്‍കുന്നതും തൊഴിലുറപ്പ് നല്‍കുന്നതുമെല്ലാം ഇന്ന് മോദിയാണ്. ചെങ്ങന്നൂരിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണം. ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരണം. കേന്ദ്രപദ്ധതികള്‍ നാടിന്റെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാന്‍ നമുക്ക് നമ്മുടെ എംഎല്‍എ വേണം. ചെങ്ങന്നൂരിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ശ്രീധരന്‍പിള്ള എംഎല്‍എ ആവണം”, എ.എന്‍. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് കരഘോഷം കൊണ്ട് ജനങ്ങളുടെ ഹൃദയസമ്മതം.

തുടര്‍ന്ന് സ്ഥാനാര്‍ത്ഥിക്ക് കല്ലിശ്ശേരിയുടെ വരവേല്‍പ്. ആപ്പിള്‍ മാലചാര്‍ത്തിയാണ് നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടയ്‌ക്കലില്‍ ശ്രീധരന്‍പിള്ളയെ വരവേറ്റത്. താമരമാലകളും പുഷ്പകിരീടവും വള്ളപ്പാട്ടുമായി തിരുവന്‍വണ്ടൂരിലേക്കുള്ള പടയോട്ടത്തിന് തുടക്കം. 

കല്ലിശ്ശേരിയുടെ ചരിത്രവും തിരുവന്‍വണ്ടൂരിലെ പാണ്ഡവക്ഷേത്രങ്ങളും കൂട്ടിയിണക്കി നാടിനെ തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചായിരുന്നു ശ്രീധരന്‍പിള്ള മനസുചോദ്യം നടത്തിയത്. ഉദയംപേരൂര്‍ സൂനഹദോസിന്റെയും തനിമയ്‌ക്ക് വേണ്ടിയുള്ള കല്ലിയൂര്‍ കൃസ്ത്യന്‍പോരാട്ടത്തിന്റെയും കഥകളെ ഓര്‍മ്മിപ്പിച്ചൊരു യാത്ര….

വരവേറ്റ് യാത്ര അയയ്‌ക്കാന്‍ മുന്‍നിര നേതാക്കള്‍…. പി.സി. മോഹനന്‍ മാസ്റ്റര്‍, രാജന്‍ കണ്ണാട്ട്, കെ.കെ. പൊന്നപ്പന്‍, ജസ്റ്റിന്‍ബാബു, മധു പരുമല, അഡ്വ:ബി. ഗോപാലകൃഷ്ണന്‍, ഈപ്പന്‍ നൈനാന്‍, റജി ജോസ്, എസ്.കെ. രാജീവ്…. 

സിപിഎം സ്വാധീനമേഖലയായ ഉമയാറ്റുകരയെ ഇളക്കിമറിച്ചായിരുന്നു പര്യടനം. എല്ലാ സ്വീകരണസമ്മേളനങ്ങളിലും വള്ളപ്പാട്ട് മുഴങ്ങി. അമ്പാട്ടുമുക്കില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും അനുഗ്രഹിക്കാനുമായി നൂറുകണക്കിനാളുകള്‍ ഒരുമിച്ചുകൂടി. 

രാഷ്‌ട്രീയ കാപട്യങ്ങള്‍ക്കുള്ള മറുപടിയാകണം വോട്ട് എന്ന് ശ്രീധരന്‍പിള്ള അവരോട് പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും മതം നോക്കി പോസ്റ്ററിന്റെ നിറം മാറ്റുന്ന രാഷ്‌ട്രീയം വഞ്ചനയുടേതാണ്. ആരോടും പ്രീണനമില്ലാത്ത നയവും നിലപാടുമാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

നാലാംദിവസത്തെ പര്യടനത്തിന് തിരുവന്‍വണ്ടൂരിലായിരുന്നു സമാപനം. ആത്മവിശ്വാസത്തിന്റെ തേരോട്ടം പിന്നിട്ട ഒരു പകല്‍ കൂടി. ചെങ്ങന്നൂര്‍ ഒരുങ്ങുകയാണ്. കാവി പുതച്ച കന്നടയുടെ ആവേശത്തിരയേറ്റത്തില്‍ വികസനത്തിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പ്…..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

Football

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

പുതിയ വാര്‍ത്തകള്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.