Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കാള്‍ മാര്‍ക്‌സ് എന്ന കൗതുക വസ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 03:37 am IST
inVicharam

കമ്യൂണിസ്റ്റ് ഭക്തിപ്രസ്ഥാനക്കാര്‍ കാള്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനം ആഘോഷിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും തങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇതിനിടെ ഇരുന്നൂറാം ജന്മദിനം പ്രമാണിച്ച് മാര്‍ക്‌സിന്റെ ഒരു പ്രതിമ ചൈന, ജര്‍മനിക്ക് സമ്മാനിച്ചത് വിവാദം ക്ഷണിച്ചുവരുത്തി. മനുഷ്യാവകാശങ്ങള്‍ അനുവദിക്കാത്ത ചൈന നല്‍കിയ മാര്‍ക്‌സിന്റെ പ്രതിമ സ്വീകരിച്ചതില്‍ കമ്യൂണിസം കയ്യൊഴിഞ്ഞ ജര്‍മനിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രതിമ നീക്കം ചെയ്യപ്പെട്ടേക്കാം.

ചൈനയുടെ ഔദ്യോഗിക ദിനപത്രമായ ‘പീക്കിങ് ഡെയ്‌ലി’ 1984 ഡിസംബര്‍ ഏഴിന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ”മാര്‍ക്‌സ് 101 വര്‍ഷം മുന്‍പ് മരിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ക്ക് നൂറിലേറെ വര്‍ഷം പഴക്കമുണ്ട്. മാര്‍ക്‌സിന്റെ ആശയങ്ങള്‍ രൂപപ്പെട്ടതിനുശേഷം (ലോകത്ത്) ബൃഹത്തായ മാറ്റങ്ങള്‍ സംഭവിച്ചു. ഈ ആശയങ്ങളില്‍ ചിലത് ഇന്നത്തെ സാഹചര്യത്തിന് ചേരുന്നതല്ല. കാരണം ഇന്നത്തെക്കാലം മാര്‍ക്‌സ് ഒരിക്കലും അനുഭവിച്ചിട്ടില്ല; ഏംഗല്‍സിനും ലെനിനും അതിന് കഴിഞ്ഞിട്ടില്ല.”

സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മാര്‍ക്‌സിസം പുഷ്‌കലമായി നിന്ന കാലത്താണ് ഡെങ് സിയാവോ പിങ്ങിന്റെ ചൈന ഈ അപ്രിയ സത്യം പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ന് സോവിയറ്റ് യൂണിയനിലോ കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലോ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളില്ല. എല്ലാം നിലംപതിച്ചിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. ചൈന, ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത് മാര്‍ക്‌സിസത്തിന്റെ ലേബലൊട്ടിച്ച സ്വേച്ഛാധിപത്യ ഭരണകൂടങ്ങളാണ്.

വിചിത്രമെന്നു പറയട്ടെ, ഈ സാഹചര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് മാര്‍ക്‌സിസം ഇപ്പോഴും അജയ്യമാണെന്നും, അത് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും, മനുഷ്യരാശിയുടെ ആശാകേന്ദ്രമാണെന്നും ചിലര്‍ അന്ധമായി വിശ്വസിക്കുകയാണ്. മൂലധനം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ  മുതലായ മാര്‍ക്‌സിന്റെ രചനകള്‍ പൊടിതട്ടിയെടുത്ത് പുനഃപ്രസിദ്ധീകരിക്കല്‍. 1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദിയാഘോഷിക്കല്‍. ഇതൊക്കെ ചെയ്താണ് മാര്‍ക്‌സും മാര്‍ക്‌സിസവും തിരിച്ചുവരികയാണെന്ന് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളും, എഴുത്തിലൂടെ പണവും പ്രശസ്തിയും നേടുന്ന അക്കാദമിക് ബുദ്ധിജീവികളും ഒച്ചവച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും ഇക്കൂട്ടരെ വെറുതെ ആവേശംകൊള്ളിക്കുകയാണ്.

മനുഷ്യരാശിയുടെ മോചനം മുന്‍നിര്‍ത്തിയല്ല, വ്യക്തിപരമായ അതിജീവനത്തിനാണ് മാര്‍ക്‌സ് ഘോരമായി എഴുതിക്കൂട്ടിയതെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. മാര്‍ക്‌സിന് ക്ഷീണിക്കാത്ത തലച്ചോറുണ്ടായിരുന്നു. പ്രായോഗികതയുടെ പ്രശ്‌നങ്ങളൊന്നും അലട്ടാതെ ആശയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍പ്പോലും കാണുന്നത് കാല്‍പ്പനിക കാന്തി ചിതറുന്ന പദാവലികളാണ്. ഇത് മതാത്മകമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂതനായിരുന്ന മാര്‍ക്‌സ് ക്രിസ്തുമതം സ്വീകരിച്ചയാളാണ്. പുതുവിശ്വാസിയുടെ ദൃഢതയും വൈകാരിക ക്ഷോഭങ്ങളും നിറഞ്ഞുനില്‍ക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ‘പഴയനിയമ’ത്തിലെ പ്രവാചകനെപ്പോലെ മാര്‍ക്‌സ് ഓരോരോ വിധി പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്, ശാപവചസ്സുകള്‍ ഉതിര്‍ക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിന്റെ മൗലികമെന്ന് പറയപ്പെടുന്ന ആശയങ്ങളില്‍ പലതും മറ്റുള്ളവരില്‍നിന്ന് കടംകൊണ്ടതാണ്. ”തൊഴിലാളിവര്‍ഗത്തിന് നഷ്ടപ്പെടാന്‍ അവരുടെ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല” എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാവ് ജീന്‍ പോള്‍ മാരറ്റിന്റേതാണ്. ”സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍” എന്ന് ആദ്യം പറഞ്ഞത് ജര്‍മന്‍ തൊഴിലാളി നേതാവ് കാള്‍ സ്‌കാപ്പര്‍ ആണ്. ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യം’ സ്ഥാപിക്കാന്‍ ആദ്യം ആഹ്വാനം ചെയ്തത് ഫ്രഞ്ച് സോഷ്യലിസ്റ്റ് ലൂയിസ് അഗസ്റ്റെ ബ്ലാങ്ക്യുവും. പ്രത്യക്ഷത്തില്‍ അത്യന്തം ആകര്‍ഷകമായ ഈ വരികള്‍ സ്വന്തം വാദഗതികള്‍ സ്ഥാപിക്കാന്‍ മാര്‍ക്‌സ് കടംകൊള്ളുകയായിരുന്നു. താന്‍ പറയുന്നതാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി വസ്തുതകളെ വളച്ചൊടിക്കാന്‍ മടിക്കാത്തയാളുമായിരുന്നു മാര്‍ക്‌സ്. മാര്‍ക്‌സിന്റെ ‘മാസ്റ്റര്‍ പീസ്’ ആയ ‘മൂലധന’ത്തിലെ പതിനഞ്ചാം അധ്യായത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകള്‍ (ബ്ലൂബുക്‌സ്) കൂസലില്ലാതെ വളച്ചൊടിച്ചതായി കേംബ്രിഡ്ജ് ഗവേഷകരായ ജോസഫ് റോബ്‌സണ്‍ ടാനെര്‍, എഫ്.എസ്. കരേയ് എന്നിവര്‍ 1885-ല്‍ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.

ഒരിക്കല്‍ ജീവിച്ചിരുന്നയാളായതുകൊണ്ട് മാര്‍ക്‌സിന്റെ ജന്മ-ചരമ വാര്‍ഷികങ്ങള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കും. അതിനപ്പുറം ലോകഗതി മാറ്റാനൊന്നും അതിനാവില്ല. കമ്യൂണിസത്തിന്റെ സ്ഥാനം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കാഴ്ചബംഗ്ലാവിലായതാണ്. കാള്‍ മാര്‍ക്‌സ് അതിലെ ഒരു കൗതുക വസ്തുവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.