Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്‌നാടിന്റെ വെള്ളം ചോര്‍ത്തല്‍; കേരളത്തിന് പരാതിപ്പെടാന്‍ ഇടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2018, 03:29 am IST
in Kerala

പാലക്കാട്: ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തമിഴ്‌നാട് രഹസ്യ തുരങ്കം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് എവിടെ പരാതിപ്പെടുമെന്നറിയാതെ കേരളം. തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കണമെന്നാവശ്യപ്പെടാന്‍ നിയമപരമായി സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാവേരി നദീജല പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സംയുക്ത ജലക്രമീകരണ സമിതി വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി.

അട്ടപ്പാടി മരുഭൂമിയാക്കുന്ന തരത്തില്‍ ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തമിഴ്‌നാട് രഹസ്യ തുരങ്കം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അപ്പര്‍ ഭവാനിയിലെ റിസര്‍വോയറില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വെള്ളം പമ്പ് ചെയ്ത് ടണല്‍ വഴി തമിഴ്‌നാട്ടിലേക്കുതന്നെ തിരിച്ചുവിട്ട് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് നീക്കം. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ തമിഴ്‌നാടിന്റെ നിയമലംഘനം കണ്ടെത്തിയാല്‍ എവിടെ പരാതിപ്പെടുമെന്നതാണ് അധികൃതരെ കുഴയ്‌ക്കുന്നത്. കാവേരിയുടെ കൈവഴിയായ ഭവാനിയുടെ പൂര്‍ണനിയന്ത്രണം തമിഴ്‌നാടിനാണ്. കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നം സുപ്രീം കോടതിയിലാണ്. 

ഇരു സംസ്ഥാനങ്ങളുടെയും നദീജല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സംയുക്ത ജലക്രമീകരണ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കര്‍ണാടകയുടെ തടസവാദം മൂലം പാലിക്കാതെ കിടക്കുന്ന ഈ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെടുകയാണ് കേരളത്തിന്റെ മുന്നിലുള്ള മാര്‍ഗ്ഗം. ഇതല്ലാതെ നേരിട്ടുള്ള പരാതിയുമായി കേന്ദ്ര സര്‍ക്കാരിനെയോ കോടതിയെയോ സമീപിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

അതേസമയം, വനംവകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സംഭവത്തെക്കുറിച്ചന്വേഷിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നു കണക്കാക്കപ്പെടുന്നു. ഭവാനിപ്പുഴ ഡാംസൈറ്റിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മാവോവാദി ഭീഷണിയുടെ പേരില്‍ മുള്ളിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ദേശീയ പാതയില്‍ എട്ട് പുതിയ ചെക്‌പോസ്റ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കുപോലും കടന്നുചെല്ലാനാവാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന സംയുക്തപരിശോധന സംഘത്തെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് ചെക്്‌പോസ്റ്റ് അധികൃതര്‍ക്കുള്ളത്. ഇതിന് പരിഹാരം കാണാനായില്ലെങ്കില്‍ വികലമായ അന്വേഷണ റിപ്പോര്‍ട്ടായിരിക്കും മന്ത്രിക്ക് ലഭിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.