ന്യൂദല്‍ഹി: സിബിഎസ്‌സി സ്‌കൂളുകള്‍ക്ക് വിലക്കു കൊണ്ടുവന്ന കേരള സര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീം കോടതി വിമശനം. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 2012 ലെ ഉത്തരവ് റദ്ദാക്കാന്‍ പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീം കോടതി മികച്ച വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമാണെന്നും അതുറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകാത്തത് അനാവശ്യ കടുംപിടുത്തമാണെന്നും വിമര്‍ശിച്ചു. ജസ്റ്റീസ് മദന്‍ ബി ലോകുര്‍, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് കേരള ആവശ്യം തള്ളിയത്.
കൂണുപോലെ സിബിഎസ്‌സി സ്‌കൂളുകള്‍ വളരുന്നുവെന്ന കാരണമാണ് കേരളം കോടതിയില്‍ പറഞ്ഞത്. മികച്ച വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളുടെ മേല്‍ കേരള സര്‍ക്കാര്‍ അധികാരം അധികം വിനിയോഗിക്കുകയാണ്. പൊതു വിദ്യാഭ്യാസ സംവിധാനം നശിപ്പിക്കുന്നുവെന്ന കാരണമാണ് പറയുന്നത്.
പുതിയ സിബിഎസ്‌സി സ്‌കൂളുകള്‍ക്കും ഉള്ളവയുടെ അഫിലിയേഷന്‍ പുതുക്കുന്നതിനും 2011-ല്‍ കേരള സര്‍ക്കാര്‍ എന്‍ഒസി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. ചില സിബിഎസ്‌സി സ്ഥാപനങ്ങള്‍ കോടതിയില്‍ പോയി അനുകൂലവിധി നേടി. ഈ വിധി റദ്ദാക്കണമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ ആവശ്യം. അത് തള്ളിയാണ് ഇപ്പോള്‍ സുപ്രീം കോടതി വിമര്‍ശനം വന്നത്.
















