Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഴാം കടലിനക്കരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 05:15 am IST
in Sports

ബേസ്‌ബോളിനും റഗ്ബിക്കും പേരുകേട്ട അമേരിക്കയില്‍ ഫുട്‌ബോളിന് വേണ്ടത്ര വേരോട്ടമില്ലാതിരുന്ന കാലത്താണ്, 1994ല്‍ ലോകകപ്പ് ഫുട്‌ബോള്‍ അവിടേയ്‌ക്ക് എത്തിയത്.  വാണിജ്യ താല്പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.ഫുട്‌ബോള്‍ ആരാധകര്‍ അധികമില്ലാത്ത അമേരിക്കയില്‍ ലോകകപ്പ് സംഘടിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്കുമിടയാക്കി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് കാണികളുടെ തള്ളിക്കയറ്റംകൊണ്ട് 94ലെ ലോകകപ്പ് ഏറെ ശ്രദ്ധേയമായി മാറി. 36 ലക്ഷത്തോളം കാണികളാണ് മത്സരങ്ങള്‍ കാണാനെത്തിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു പതിനഞ്ചാം ലോകകപ്പ് വിജയകരമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കണ്ട ലോകകപ്പായിരുന്നു ഇത്. ശരാശരി 69,000 കാണികളാണ് ഓരോ മത്സരവും വീക്ഷിക്കാന്‍ സ്‌റ്റേഡിയങ്ങളില്‍ എത്തിയത്. 

ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെ ഒമ്പത് നഗരങ്ങളിലെ ഒമ്പത് വേദികളിലായി 52 കളികള്‍. 141 ഗോളുകള്‍, രണ്ട് ഹാട്രിക്കുകള്‍. അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയും റഷ്യയുടെ ഒലഗ് സാലങ്കോയുമാണ് ഹാട്രിക്കിന് അവകാശികള്‍.

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഷൂട്ടൗട്ടിലൂടെ വിജയിയെ നിര്‍ണയിക്കുന്നതിനും യുഎസ്എ 94 സാക്ഷ്യം വഹിച്ചു. ഫൈനലില്‍ ഏറ്റുമുട്ടിയ ബ്രസീലും ഇറ്റലിയും നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കലാശപ്പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇറ്റലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ബ്രസീല്‍ തങ്ങളുടെ നാലാം ലോകകിരീടത്തില്‍ മുത്തമിട്ടു. 20 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ബ്രസീലിന്റെ കിരീടധാരണം.

മറഡോണയും എസ്‌കോബറും

മറഡോണയുടെ വീഴ്ചയും ആന്ദ്രെ എസ്‌കോബാറിന്റെ ദുരന്തവും 94 ലോകകപ്പിനെ കണ്ണീരിലാഴ്‌ത്തി. 1986, 1990 ലോകകപ്പുകളിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മറഡോണ ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട് പുറത്തായതാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മറഡോണ കളിച്ചത്. അമേരിക്കക്കെതിരേ സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തില്‍ ഗോളടിച്ച കൊളംബിയയുടെ ആന്ദ്രേ എസ്‌കോബറായിരുന്നു മറ്റൊരു ദുരന്ത കഥാപാത്രം. പത്തു ദിവസത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ എസ്‌കോബറിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ലോകകപ്പില്‍ എക്കാലത്തും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ് കൊളംബിയയുടെ എസ്‌കോബര്‍. 1990 ഒക്ടോബര്‍ മൂന്നിലെ കിഴക്കന്‍-പശ്ചിമ ഏകീകരണത്തിനുശേഷം ഒറ്റ ടീമായി ജര്‍മനി കളിക്കാനിറങ്ങിയത് മറ്റൊരു വിശേഷം.  നൈജീരിയ, ഗ്രീസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. 

ക്വാര്‍ട്ടറില്‍ ഇറ്റലി 2-1ന് സ്‌പെയിനിനെയും ബ്രസീല്‍ 3-2ന് നെതര്‍ലന്‍ഡ്‌സിനെയും ബള്‍ഗേറിയ 2-1ന് ജര്‍മ്മനിയെയും സ്വീഡന്‍ ഷൂട്ടൗട്ടിനൊടുവില്‍ 5-4ന് റുമാനിയയെയും കീഴടക്കി സെമിയിലെത്തി.  ജൂലൈ 13ന് നടന്ന സെമിഫൈനലില്‍ ഇറ്റലി 2-1ന് ബള്‍ഗേറിയയെയും ബ്രസീല്‍ 1-0ന് സ്വീഡനെയും കീഴടക്കി ഫൈനലിലെത്തി. ഫൈനലില്‍ ഷൂട്ടൗട്ടിനൊടുവില്‍ ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടു. റൊമാരിയോ-ബബറ്റോ കൂട്ടുകെട്ടാണ് ബ്രസീലിനെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഇറ്റലിയുടെ സൂപ്പര്‍താരം റോബര്‍ട്ടോ ബാജിയോ ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കുന്നതിനും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ബള്‍ഗേറിയയെ 4-0ന് തകര്‍ത്ത് സ്വീഡന്‍ മൂന്നാം സ്ഥാനത്തെത്തി.

റോജര്‍ മില്ലയും റൊമാരിയോയും

റഷ്യക്കെതിരെ കാമറൂണിന്റെ ആശ്വാസ ഗോള്‍ നേടിയ റോജര്‍ മില്ല ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍  ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. കാമറൂണിന്റെ സിംഹങ്ങളെ തകര്‍ത്ത് റഷ്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ഒലഗ് സാലങ്കോയാണ് മറ്റൊരു റെക്കോഡിട്ടത് 60 മിനിറ്റിനുള്ളില്‍ അഞ്ചു ഗോളടിച്ച ആദ്യത്തെ കളിക്കാരനായി മാറി ഒലഗ് സാലെങ്കോ. ആറു ഗോള്‍ നേടിയ സാലങ്കോയും ബള്‍ഗേറിയയുടെ ഹ്രിസ്‌റ്റോ സ്‌റ്റോയിക്കോവും ഗോള്‍വേട്ടക്കാര്‍ക്കുള്ള സുവര്‍ണ്ണ പാദുകം പങ്കിട്ടു. ബ്രസീലിന്റെ റൊമാരിയോ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണ പന്ത് കരസ്ഥമാക്കി.  അഞ്ച് ഗോളുകളുമായി രണ്ടാമത്തെ ടോപ് സ്‌കോറര്‍ക്കുള്ള വെള്ളി പാദുകവും ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ, ജര്‍മ്മനിയുടെ ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍, സ്വീഡന്റെ കെന്നറ്റ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പം റൊമാരിയോ പങ്കിട്ടു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ അവാര്‍ഡ് ബല്‍ജിയത്തിന്റെ മൈക്കല്‍ പ്ര്യുഡ്‌ഹോം നേടി. മുന്‍ റഷ്യന്‍ താരമായിരുന്ന ലെവ് യാഷിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് യാഷ് അവാര്‍ഡ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.