കൊച്ചി: മെയ് ഒന്ന് മുതല്‍ ആറുവരെ ആന്ധ്രയിലെ ചിറ്റൂരില്‍ നടക്കുന്ന 32-ാമത് ഫെഡറേഷന് കപ്പ് ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ രാജ്യാന്തരതാരം അഞ്ജന. പി.ജി ടീം നായിക.
സംസ്ഥാന ഇന്റര്‍ക്ലബ്ബ് ചാമ്പ്യന്മാരായ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് പുരുഷ വിഭാഗത്തില്‍ പങ്കെടുക്കുക. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വനിത ടീമിനെ തെരഞ്ഞെടുത്തത്.
ഇരുവിഭാഗത്തിലും രണ്ടു ഗ്രൂപ്പുകളിലായി ഒമ്പത് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. ഛത്തീസ്ഗഢ്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് കേരളം. പുരുഷ വിഭാഗത്തില്‍ എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ എക്സൈസിന് ഒഎന്‍ജിസി, ബിഎസ്എഫ്, എംഇജി, ആന്ധ്ര ക്ലബ്ബ് എന്നിവരോടാണ് ലീഗ് ഘട്ടത്തില്‍ മത്സരിക്കേണ്ടത്.
വനിതാ ടീം: അഞ്ജന പി.ജി, ജീന പി.എസ്, റോജമോള്‍ ജി, ഷില്‍ജി ജോര്‍ജ്ജ്, കവിത ജോസ്, അനീഷ ക്ലീറ്റസ് (കെഎസ്ഇബി), നീനുമോള്‍ പി.എസ്, ചിപ്പി മാത്യു, റിയ രാജേന്ദ്രന് (കേരള പോലീസ്), ലിതാര. കെ.സി (സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട), അമൃത. ഇ.എസ് (എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം), അഞ്ജു മാത്യു (സെന്റ് സേവ്യേഴ്സ് കോളജ് ആലുവ). പി.സി. ആന്റണിയാണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: