Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മത ഭീകരതയുടെ വഴിയടയ്‌ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:26 am IST
inEditorial

ജമ്മുകശ്മീരിലെ കത്വയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ടത് രാജ്യത്തെ മുഴുവന്‍ നടുക്കിയ സംഭവമാണ്. പ്രധാനമന്ത്രിവരെ ശക്തമായ ഭാഷയില്‍ അപലപിച്ച ഈ സംഭവത്തിന് മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും നിറം നല്‍കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നത് അപലപനീയമാണ്. കത്വയിലെ  പെണ്‍കുട്ടിക്കുണ്ടായ ദുര്‍ഗതിയോര്‍ത്ത് രാജ്യം മുഴുവന്‍ ദുഃഖിച്ചപ്പോള്‍ അതിന്റെ മറവില്‍ ഹര്‍ത്താല്‍ നടത്തി കലാപം സൃഷ്ടിക്കാനാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നോക്കിയത്. സംഭവം നടന്ന കശ്മീരില്‍പ്പോലും ഉണ്ടാകാതിരുന്നതാണ് ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറം വളരെ ആസൂത്രിതമായി അരങ്ങേറിയത്. വാട്‌സ്ആപ് ഹര്‍ത്താലില്‍ ഉത്തരകേരളത്തിലെമ്പാടും വാഹനം തടയലും അക്രമങ്ങളും നടന്നു. തങ്ങള്‍ ആക്രമിക്കപ്പെടുന്നത് എന്തിനെന്നുപോലും അറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. ഇടതുമുന്നണി സര്‍ക്കാരും ഉടന്‍ ഹര്‍ത്താലിന് ഒത്താശ ചെയ്തു. ഇപ്പോള്‍ ജനരോഷം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അക്രമത്തെ തള്ളിപ്പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ല.

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ആഴത്തില്‍ വേരുകളാഴ്‌ത്തിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്. മാപ്പിള ലഹളയുടെ നാടായ മലബാറില്‍ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് തഴച്ചുവളര്‍ന്ന ഇസ്ലാമിക തീവ്രവാദം ഇപ്പോള്‍ മറ്റിടങ്ങളിലും ശക്തമാണ്. ജന്മഭൂമി പ്രസിദ്ധീകരിച്ച ‘മതഭീകരതയുടെ പുതുവഴികള്‍’ എന്ന പരമ്പര ഇസ്ലാമിക തീവ്രവാദത്തിനും ഭീകരവാദത്തിനും കേരളം ഇരയായിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍ച്ചിത്രമാണ്. മറ്റ് മാധ്യമങ്ങള്‍ അവഗണിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുന്ന, സാംസ്‌കാരിക നായകന്മാര്‍ നിശ്ശബ്ദത പാലിക്കുന്ന, വര്‍ഗീയ പ്രീണനം മുഖമുദ്രയാക്കിയ രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നണികളും സര്‍ക്കാരുകളും മൂടിവയ്‌ക്കുന്ന മഹാവിപത്തിന് മുകളിലാണ് കേരളം കഴിഞ്ഞുകൂടുന്നതെന്ന ആശങ്ക അനുദിനം വര്‍ധിക്കുകയാണ്.

ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിക്കാന്‍ ശ്രമിച്ചവര്‍, അതിന് കഴിയാതെ വന്നപ്പോള്‍ കേരളം തട്ടകമാക്കിയിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ രൂപംകൊണ്ട ‘വഹാബിസം’ എന്ന തീവ്ര-യാഥാസ്ഥിതിക ഇസ്ലാമിന്റെ ശരിപ്പകര്‍പ്പുകള്‍ കേരളത്തില്‍ കാണാം. രാഷ്‌ട്രീയ ഇസ്ലാമിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകള്‍ സൂത്രധാരന്മാരുടെ റോളില്‍ വിലസുകയും ചെയ്യുന്നു. താലിബാന്‍, അല്‍ഖ്വയ്ദ, ഇപ്പോള്‍ ഐഎസ് എന്നിങ്ങനെ ആഗോള ഇസ്ലാമിക ഭീകരവാദത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ കേരളത്തില്‍ സജീവമാണ്. ഈ ശക്തികള്‍ക്ക് തഴച്ചുവളരാവുന്ന സാഹചര്യവും കേരളത്തിലുണ്ട്. മലപ്പുറത്തെ ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് സൗദിയില്‍ നിന്ന് 2.5 ദശലക്ഷം റിയാല്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോളേജ് സ്ഥാപിക്കാനെന്ന പേരില്‍ ലഭിച്ച ഈ പണം ശരിയായി വിനിയോഗിച്ചോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

വാടസ്ആപ് ഹര്‍ത്താലിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികളെ പോലീസ് അഴിഞ്ഞാടാന്‍ അനുവദിക്കുകയായിരുന്നു. അക്രമം അവരുടെ ജന്മാവകാശമെന്നപോലെയാണ് പോലീസ് നിഷ്‌ക്രിയത പാലിച്ചത്. ദേശവിരുദ്ധ ശക്തികള്‍ക്ക് വിടുപണി ചെയ്യാത്ത സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത് പലരിലും അസ്വസ്ഥതയുണ്ടാക്കുന്നു. നിര്‍ബാധം നടത്തിക്കൊണ്ടിരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പഴുതില്ലാതെ വന്നതിന്റെ രോഷം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തീര്‍ക്കുകയാണ്. കുഴപ്പങ്ങളുണ്ടാക്കുന്നത് ഒരു വിഭാഗം തീവ്രവാദികളാണെന്നും, ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികള്‍ അവര്‍ക്കൊപ്പമില്ലെന്നുമുള്ള പല്ലവി പലപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ അന്യമത വിദ്വേഷികളായ അക്രമകാരികളെ നിലയ്‌ക്കു നിര്‍ത്താന്‍ ഈ ഭൂരിപക്ഷം എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്; ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മലപ്പുറത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇതുണ്ടാകുന്നില്ലെങ്കില്‍ വാട്‌സ്ആപ് ഹര്‍ത്താലുകള്‍ വര്‍ഗീയ കലാപങ്ങളായി മാറാനുള്ള സാധ്യത വളരെ  കൂടുതലാണ്. ഇത് ചെറുക്കേണ്ടിയിരിക്കുന്നു. ഇതിന് മതതീവ്രവാദികളെ മാത്രമല്ല, അവര്‍ക്ക് വിടുപണി ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെയും ജനങ്ങള്‍ നിലയ്‌ക്കുനിര്‍ത്തണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.